ലഹരിമുക്ത നവകേരള സൈക്കിൾ റാലിക്ക് സ്വീകരണം

Spread the love

വളാഞ്ചേരി : ഭാരത് സ്‌കൗട്ട്‌സ് ആൻഡ് ഗൈഡ്‌സ് സംഘടിപ്പിച്ച ലഹരിമുക്ത നവകേരള സൈക്കിൾ റാലിക്ക് തിരൂർ ജില്ലാ അസോസിയേഷൻ കരിപ്പോൾ ബി.ആർ.സി.യി.ൽ സ്വീകരണം നൽകി. ആതവനാട് ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് ടി.പി. സിനോബിയ ഉദ്ഘാടനംചെയ്തു. വൈസ് പ്രസിഡന്റ് കെ.പി. ജാസിർ അധ്യക്ഷതവഹിച്ചു. പി.ജെ. അമീൻ ആമുഖപ്രഭാഷണം നടത്തി. ജാഥാക്യാപ്റ്റൻ ഷീല ജോസഫ് പ്രതിജ്ഞ ചൊല്ലിക്കൊടുത്തു.

ടി. ഷാഹിന, സൈത് കരിപ്പോൾ, കെ. സാദിഖ്, പി.ടി. ഫൗസിയ, എം. മുസ്തഫ, നാസർ പുളിക്കൽ, കെ.പി. പവിത്രൻ, എൻ. അഷ്‌റഫ്, എം. ശ്രീജ തുടങ്ങിയവർ പ്രസംഗിച്ചു. സ്വീകരണത്തോടനുബന്ധിച്ച് ഫ്ളാഷ് മോബ്, നാടകം, ഉപഹാരസമർപ്പണം എന്നിവയുമുണ്ടായി. നവംബർ ഒന്നിന് റാലി തിരുവനന്തപുരത്തെത്തും.

Leave a Comment