സി.​ബി.​എ​സ്.​ഇ ജി​ല്ല ക​ലോ​ത്സ​വം; പീ​വീ​സ് നി​ല​മ്പൂ​രും ഐ​ഡി​യ​ൽ ക​ട​ക​ശ്ശേ​രി​യും ഓ​വ​റോ​ൾ ചാ​മ്പ്യ​ന്മാ​ർ

സി.​ബി.​എ​സ്.​ഇ ജി​ല്ല ക​ലോ​ത്സ​വം; പീ​വീ​സ് നി​ല​മ്പൂ​രും ഐ​ഡി​യ​ൽ ക​ട​ക​ശ്ശേ​രി​യും ഓ​വ​റോ​ൾ ചാ​മ്പ്യ​ന്മാ​ർ

ത​വ​നൂ​ർ: ക​ട​ക​ശ്ശേ​രി ഐ​ഡി​യ​ൽ ഇം​ഗ്ലീ​ഷ് സ്കൂ​ളി​ൽ ന​ട​ന്ന സെ​ൻ​ട്ര​ൽ സി.​ബി.​എ​സ്.​ഇ ജി​ല്ല ക​ലോ​ത്സ​വം പൂ​ർ​ത്തി​യാ​യ​പ്പോ​ൾ സീ​നി​യ​ർ സെ​ക്ക​ൻ​ഡ​റി വി​ഭാ​ഗ​ത്തി​ർ പീ​വീ​സ് മോ​ഡ​ൽ സ്കൂ​ൾ നി​ല​മ്പൂ​രും സെ​ക്ക​ൻ​ഡ​റി വി​ഭാ​ഗ​ത്തി​ൽ ക​ട​ക​ശ്ശേ​രി ഐ​ഡി​യ​ലും ചാ​മ്പ്യ​ന്മാ​രാ​യി. സെ​ക്ക​ൻ​ഡ​റി വി​ഭാ​ഗ​ത്തി​ൽ 1,023 പോ​യ​ന്‍റു​നേ​ടി ഐ​ഡി​യ​ൽ ക​ട​ക​ശ്ശേ​രി ഒ​ന്നാം സ്ഥാ​ന​ത്തും 899 പോ​യ​ന്‍റു​നേ​ടി പീ​വീ​സ് മോ​ഡ​ൽ സ്കൂ​ൾ നി​ല​മ്പൂ​ർ ര​ണ്ടാം സ്ഥാ​ന​ത്തും 825 പോ​യ​ന്‍റ് ക​ര​സ്ഥ​മാ​ക്കി എം.​ഇ.​എ​സ് സെ​ൻ​ട്ര​ൽ സ്കൂ​ൾ തി​രൂ​ർ മൂ​ന്നാം സ്ഥാ​ന​ത്തു​മു​ണ്ട്. സീ​നി​യ​ർ സെ​ക്ക​ൻ​ഡ​റി വി​ഭാ​ഗ​ത്തി​ൽ പീ​വീ​സ് മോ​ഡ​ൽ സ്കൂ​ൾ നി​ല​മ്പൂ​ർ (1,456) എം.​ഇ.​എ​സ് സെ​ൻ​ട്ര​ൽ സ്കൂ​ൾ തി​രൂ​ർ (1,310) ന​സ്റ​ത്ത് സ്കൂ​ൾ മ​ഞ്ചേ​രി (984) യ​ഥാ​ക്ര​മം ഒ​ന്നും ര​ണ്ടും മൂ​ന്നും സ്ഥാ​ന​ങ്ങ​ൾ നേ​ടി.

കാ​റ്റ​ഗ​റി ഒ​ന്നി​ൽ 217 പോ​യ​ന്‍റു​മാ​യി ഐ​ഡി​യ​ൽ ഇം​ഗ്ലീ​ഷ് സ്കൂ​ൾ ക​ട​ക​ശ്ശേ​രി ഒ​ന്നാം സ്ഥാ​ന​ത്തും 175 പോ​യ​ന്‍റു​മാ​യി പീ​വീ​സ് മോ​ഡ​ൽ സ്കൂ​ൾ നി​ല​മ്പൂ​ർ ര​ണ്ടാം സ്ഥാ​ന​ത്തും 160 പോ​യ​ന്‍റു​മാ​യി എം.​ഇ.​എ​സ് സെ​ൻ​ട്ര​ൽ സ്കൂ​ൾ തി​രൂ​ർ മൂ​ന്നാം സ്ഥാ​ന​ത്തു​മു​ണ്ട്

കാ​റ്റ​ഗ​റി ര​ണ്ടി​ൽ 308 പോ​യ​ന്‍റ് നേ​ടി ഐ​ഡി​യ​ൽ ഇം​ഗ്ലീ​ഷ് സ്കൂ​ൾ ക​ട​ക​ശ്ശേ​രി ഒ​ന്നാം സ്ഥാ​ന​വും 287 പോ​യ​ന്‍റ് നേ​ടി പീ​വീ​സ് നി​ല​മ്പൂ​ർ ര​ണ്ടാം സ്ഥാ​ന​വും 281 പോ​യ​ന്‍റു​മാ​യി ന​സ്റ​ത്ത് സ്കൂ​ൾ മ​ഞ്ചേ​രി മൂ​ന്നാം സ്ഥാ​ന​വും നേ​ടി.

കാ​റ്റ​ഗ​റി മൂ​ന്നി​ൽ 498 പോ​യ​ന്‍റോ​ടെ ഐ​ഡി​യ​ൽ ഇം​ഗ്ലീ​ഷ് സ്കൂ​ൾ ക​ട​ക​ശ്ശേ​രി ഒ​ന്നാം സ്ഥാ​ന​ത്തും 437 പോ​യ​ന്‍റ് നേ​ടി പീ​വീ​സ് മോ​ഡ​ൽ സ്കൂ​ൾ നി​ല​മ്പൂ​ർ ര​ണ്ടാം സ്ഥാ​ത്തും 430 പോ​യ​ന്‍റു​മാ​യി എം.​ഇ.​എ​സ് സെ​ൻ​ട്ര​ൽ സ്കൂ​ൾ തി​രൂ​ർ മൂ​ന്നാം സ്ഥാ​ന​ത്തു​മാ​ണ്.

കാ​റ്റ​ഗ​റി നാ​ലി​ൽ 555 പോ​യ​ന്‍റോ​ടെ പീ​വീ​സ് നി​ല​മ്പൂ​ർ ഒ​ന്നാം സ്ഥാ​നം നേ​ടി​യ​പ്പോ​ൾ 485 പോ​യ​ന്‍റ് നേ​ടി എം.​ഇ.​എ​സ് തി​രൂ​രും 272 പോ​യ​ന്‍റോ​ടെ എം.​ഇ.​എ​സ് വ​ളാ​ഞ്ചേ​രി​യും യ​ഥാ​ക്ര​മം ര​ണ്ടും മൂ​ന്നും സ്ഥാ​നം നേ​ടി.

ജ​ന​റ​ൽ വി​ഭാ​ഗ​ത്തി​ൽ 98 പോ​യ​ന്‍റു​മാ​യി ഐ​ഡി​യ​ൽ ക​ട​ക​ശ്ശേ​രി ഒ​ന്നാം സ്ഥാ​ന​വും 92 പോ​യ​ന്‍റോ​ടെ എം.​ഇ.​എ​സ് തി​രൂ​ർ ര​ണ്ടാം സ്ഥാ​ന​വും 86 പോ​യ​ന്‍റു​മാ​യി ന​സ്റ​ത്ത് സ്കൂ​ൾ മ​ഞ്ചേ​രി മൂ​ന്നാം സ്ഥാ​ന​വും ക​ര​സ്ഥ​മാ​ക്കി. ന​ട​ൻ ടി​നി ടോം ​സ​മ്മാ​ന​ദാ​നം നി​ർ​വ​ഹി​ച്ചു.

Leave a Reply

Your email address will not be published. Required fields are marked *