സി.ബി.എസ്.ഇ ജില്ല കലോത്സവം; പീവീസ് നിലമ്പൂരും ഐഡിയൽ കടകശ്ശേരിയും ഓവറോൾ ചാമ്പ്യന്മാർ
തവനൂർ: കടകശ്ശേരി ഐഡിയൽ ഇംഗ്ലീഷ് സ്കൂളിൽ നടന്ന സെൻട്രൽ സി.ബി.എസ്.ഇ ജില്ല കലോത്സവം പൂർത്തിയായപ്പോൾ സീനിയർ സെക്കൻഡറി വിഭാഗത്തിർ പീവീസ് മോഡൽ സ്കൂൾ നിലമ്പൂരും സെക്കൻഡറി വിഭാഗത്തിൽ കടകശ്ശേരി ഐഡിയലും ചാമ്പ്യന്മാരായി. സെക്കൻഡറി വിഭാഗത്തിൽ 1,023 പോയന്റുനേടി ഐഡിയൽ കടകശ്ശേരി ഒന്നാം സ്ഥാനത്തും 899 പോയന്റുനേടി പീവീസ് മോഡൽ സ്കൂൾ നിലമ്പൂർ രണ്ടാം സ്ഥാനത്തും 825 പോയന്റ് കരസ്ഥമാക്കി എം.ഇ.എസ് സെൻട്രൽ സ്കൂൾ തിരൂർ മൂന്നാം സ്ഥാനത്തുമുണ്ട്. സീനിയർ സെക്കൻഡറി വിഭാഗത്തിൽ പീവീസ് മോഡൽ സ്കൂൾ നിലമ്പൂർ … Read more