കോഴിക്കോട്: മലബാറിന്റെ വാണിജ്യപാരമ്പര്യവും അറബ് നാടുകളുടെ സംസ്‌കൃതിയും ഒത്തുചേര്‍ന്ന് കോഴിക്കോടിന്റെ മണ്ണില്‍ വ്യാപാരസാധ്യതയുടെ പുതിയൊരു മുഖം ഉദ്ഘാടനത്തിന് തയ്യാറായി. മര്‍ക്കസ് നോളജ് സിറ്റിയില്‍ നിര്‍മ്മാണം പൂര്‍ത്തീകരിച്ചുവരുന്ന സാംസ്‌കാരിക കേന്ദ്രത്തിലാണ് പുരാതന അറേബ്യന്‍ ശൈലിയിലുള്ള ടാലെന്‍മാര്‍ക്കിന്റെ’സൂക്ക്’നിര്‍മ്മാണം പൂര്‍ത്തിയാക്കിയിരിക്കുന്നത്. 50 ലധികം വിഭാഗങ്ങളിലുള്ള വ്യാപാര ആവശ്യങ്ങള്‍ക്ക് വേണ്ടി 150 ഷോപ്പുകള്‍ അടങ്ങിയ ഇടനാഴികളും വിശാലമായ മുറികളുമടങ്ങിയ അതിമനോഹരമായ വാസ്തുവിദ്യാസൗധമാണിത്.
അറബ് സമൂഹങ്ങളില്‍ പ്രചാരത്തിലുള്ള പരമ്പരാഗത നഗര സംസ്‌കാരത്തിത്തില്‍ നിന്നുള്ള മാതൃകകള്‍ ഉള്‍ക്കൊണ്ടാണ് വ്യത്യസ്തമായ വൃത്താകൃതിയിലുള്ള നിരവധി ഇടനാഴികളോടുകൂടിയ കെട്ടിട സമുച്ഛയം (labyrinth)നിര്‍മ്മിച്ചിരിക്കുന്നത്.
കോഴിക്കോട്-വയനാട് ദേശീയപാതയില്‍ കൈതപ്പൊയിലിലെ ‘മര്‍കസ് നോളജ് സിറ്റി’യിലാണ് പ്രമുഖ കെട്ടിടനിര്‍മ്മാണ കമ്പനിയായ ‘ടാലെന്‍മാര്‍ക്കി’ന്റെ കരവിരുതില്‍ അറബി മാര്‍ക്കറ്റ് പ്ലേസ് ആര്‍ക്കിടെക്ചര്‍ ശൈലിയില്‍ സൂക്കിന്റെ നിര്‍മ്മണം പൂര്‍ത്തിയായിരിക്കുന്നത്. 1, 23,000 ചതുരശ്ര അടിയില്‍ വ്യാപിച്ചുകിടക്കുന്ന ഈ വാണിജ്യ സമുച്ഛയത്തില്‍ 710 മീറ്റര്‍ മാത്രം വാണിജ്യ ആവശ്യങ്ങള്‍ക്കുള്ള ഇടനാഴികകളാണ്. ഈ സൂക്ക് പ്രവര്‍ത്തനം തുടങ്ങിക്കഴിഞ്ഞാല്‍ പ്രതിദിനം 10,000 ത്തോളം ആളുകള്‍ സന്ദര്‍ശകരായി എത്തുമെന്നാണ് കണക്ക്.
അന്തര്‍ദ്ദേശീയവും പ്രാദേശികവുമായ ഉത്പന്നങ്ങള്‍ വിപണനം ചെയ്യുകവഴി രാജ്യത്തെ കര്‍ഷകര്‍, കരകൗശല തൊഴിലാളികള്‍, നെയ്ത്തുകാര്‍, എഞ്ചിനീയര്‍മാര്‍, ചെറുകിട സംരംഭകര്‍ എന്നിവരുടെയെല്ലാം ആശാകേന്ദ്രമായി ഈ പദ്ധതി മാറും. ഇതുവഴി ജീവിതത്തിന്റെ എല്ലാ തുറകളിലുമുള്ള ആളുകളെയും ഇവിടേയ്ക്ക് ആകര്‍ഷിക്കാനുമാവും.
കോവിഡിനെ തുടര്‍ന്നുണ്ടായ സാമ്പത്തിക തകര്‍ച്ചയും വിപണിമാന്ദ്യവും മൂലം ബുദ്ധിമുട്ടിലായ പ്രാദേശിക കര്‍ഷകര്‍ക്കും കരകൗശല വിദഗ്ധര്‍ക്കും മറ്റ് നിര്‍മ്മാണ തൊഴിലാളികള്‍ക്കും പ്രതിസന്ധി മറികടക്കാനുള്ള ഒരു ശക്തമായ വേദികൂടിയായി ഈ സംരംഭം മാറുമെന്നതില്‍ സംശയമില്ല. ?പ്രാദേശികമായ ഉത്പന്നങ്ങള്‍ക്ക് അന്തര്‍ദേശിയതലത്തിലുള്ള വിപണികളിലേക്കുള്ള പ്രവേശനം കൂടി ലക്ഷ്യമിട്ടാണ് നിലവിലുള്ള ഷോപ്പിംഗ് മാളുകളില്‍ നിന്ന് വ്യത്യസ്ഥമായി അറബ് വാസ്തുവിദ്യയുടെ മനോഹാരിതയില്‍ ഒരു ‘സൂക്ക്’കേരളത്തിന്റെ മണ്ണില്‍ ഉയര്‍ന്നിരിക്കുത്.
വൈവിദ്യമായ രുചികള്‍ നല്‍കുന്ന വിവിധതരം തെരുവ് ഭക്ഷണ കേന്ദ്രങ്ങള്‍, കരകൗശല വസ്തുക്കളുടെ മികച്ച ശേഖരണങ്ങള്‍, അപൂര്‍വ്വമായ വസ്തുക്കളുടെ ശേഖരങ്ങള്‍, ഉയര്‍ന്ന നിലവാരത്തിലുള്ള കലാസൃഷ്ടികള്‍, പ്രശസ്ത കലാകാരന്മര്‍ നിര്‍മ്മിച്ച ശില്‍പങ്ങള്‍, ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള സുഗന്ധദ്രവ്യങ്ങള്‍, ഔഷധ സസ്യങ്ങള്‍, ഉണക്കിയ പഴങ്ങള്‍, പ്രാദേശികമായി ഉദ്പാദിപ്പിച്ച ഗുണമേന്മയേറിയ തേയിലകള്‍, വിവിധതരം എണ്ണകള്‍, ധൂപക്കൂട്ടുകള്‍, ആഭരണങ്ങള്‍, തുണിത്തരങ്ങള്‍, ഫര്‍ണിച്ചര്‍, സുവനീറുകള്‍ പ്രാദേശികവും ഇന്ത്യയുടെ പൈതൃകവും ഒത്തിണങ്ങിയ മറ്റ് വസ്തുക്കള്‍, എന്നിവ അണിനിരക്കുന്നതോടെ ഈ കൂറ്റന്‍ ‘സൂക്ക്’ വ്യാപാരികളുടെയും ഉപഭോക്താക്കളുടെയും കലാകാരന്മാരുടെയും സാന്നിധ്യംകൊണ്ട് നിറയുമെന്നാണ് പ്രതീക്ഷിക്കുന്നത്.
കൈതപ്പൊയിലിലെ മര്‍കസ് നോളജ് സിറ്റിയില്‍ markaz knowledge city വാണിജ്യം, കല, സംസ്‌കാരം, വിനോദം, ഷോപ്പിംഗ്, ഷോപ്പിംഗ് എന്നിവയെല്ലാം ചേര്‍ന്ന സാംസ്‌കാരിക കേന്ദ്രത്തിന്റെ ഭാഗമായാണ് സൂക്ക് നിര്‍മ്മിച്ചിരിക്കുന്നത്. സൂക്കിന് പുറമെ, ആത്മീയ കാര്യങ്ങള്‍ക്കായിനിര്‍മ്മിച്ച എന്‍ക്ലേവ്, ഗവേഷണ വികസന കേന്ദ്രം, അന്താരാഷ്ട്ര പൈതൃക മ്യൂസിയം, അന്താരാഷ്ട്ര ലൈബ്രറി, അതുല്യ നിലവാരത്തില്‍ ചടങ്ങുകള്‍ സംഘടിപ്പിക്കാനുള്ള അന്താരാഷ്ട്ര ഇവന്റ് സെന്റര്‍ തുടങ്ങിയ എല്ലാവിധ സൗകര്യങ്ങളും ഇവിടെ ഒരുക്കിയിട്ടുണ്ട്.
ദക്ഷിണേന്ത്യയിലെ സൗന്ദര്യമേറിയ വിനോദസഞ്ചാര കേന്ദ്രമായ വയനാടിന്റെ സാമീപ്യവുമെല്ലാം ചേര്‍ന്ന് ലോക ടൂറിസം ഭൂപടത്തില്‍ ഈ പദ്ധതി തലയുയര്‍ത്തി നില്‍ക്കും. പൗരാണിക കാലത്ത് അറബ് രാജ്യങ്ങളില്‍ നിന്നുള്ള നാവികര്‍ മലബാര്‍ തീരത്തെത്തി വ്യാപാരബന്ധങ്ങള്‍ക്ക് തുടക്കം കുറിച്ച ചരിത്രത്തില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ടാണ് ഇതിന്റെ നിര്‍മ്മാണം. വ്യത്യസ്ഥവും ശ്രദ്ധേയവുമായി കെട്ടിടങ്ങള്‍ നിര്‍മ്മിച്ചിതിലൂടെ പ്രശസ്തരും ഈ രംഗത്തെ മുന്‍നിരക്കാരുമായ ‘ടാലെന്‍മാര്‍ക്ക് ഡെവലപ്പേഴ്‌സാ’ണ് Talenmark Developers സൂക്കിന്റെയും സാംസ്‌കാരിക കേന്ദ്രത്തിന്റെയും സാക്ഷാത്കാരത്തിന് പിറകിലുള്ള ശക്തി. ഹബീബ് റഹ്‌മാന്‍, ഹിബത്തുള്ള, മുഹമ്മദ് ഷക്കീല്‍ എന്നിവരടങ്ങിയ വിദഗ്ധരുടെ സംഘമാണ് ടാലെന്‍മാര്‍ക്ക് ഡെവലപ്പേഴ്‌സിനെ മുന്നോട്ടു നയിക്കുന്നത്.
www.malappuramnews.in