പൂച്ച കുറുകെ ചാടി ; മഞ്ചേരിയിൽ നിയന്ത്രണംവിട്ട കാർ ഓട്ടോയിൽ ഇടിച്ച് രണ്ടുപേര്‍ മരിച്ചു

മഞ്ചേരി: റോഡിന് കുറുകെ പൂച്ച ചാടിയതിനെ തുടർന്ന് നിയന്ത്രണം വിട്ട ഇന്നോവ കാർ ഓട്ടോയിൽ ഇടിച്ച് രണ്ടുപേര്‍ മരിച്ചു. ഓട്ടോ ഡ്രൈവര്‍ വള്ളിക്കാപ്പറ്റ തച്ചറക്കുന്നുമ്മല്‍ അബ്ദുല്‍ ഹമീദ് (കുഞ്ഞുട്ടി-56), ഓട്ടോ യാത്രക്കാരനായ മങ്കട പള്ളിപ്പുറം ചീരക്കുഴിയില്‍ പൊട്ടേങ്ങല്‍ ഉസ്മാന്‍ (62) എന്നിവരാണ് മരിച്ചത്. ആനക്കയം വള്ളിക്കാപ്പറ്റ കാഞ്ഞമണ്ണ കൂരിമണ്ണില്‍പടിയിലാണ് അപകടം. വള്ളിക്കാപ്പറ്റയില്‍ നിന്ന് മഞ്ചേരിയിലേക്കു വരികയായിരുന്ന ഓട്ടോയില്‍ എതിരേവന്ന ഇന്നോവ കാര്‍ ഇടിക്കുകയായിരുന്നു. പരിക്കേറ്റ ഇരുവരെയും മഞ്ചേരി മെഡിക്കല്‍ കോളജ് ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചു. റോഡിന് കുറുകെ പൂച്ച ചാടിയതിനെ തുടർന്ന് കാര്‍ വെട്ടിച്ചപ്പോൾ ഓട്ടോയിലിടിക്കുകയായിരുന്നുവെന്ന് ദൃക്‌സാക്ഷികള്‍ പറഞ്ഞു.

Leave a Comment