തിരുവോണം ബമ്പർ നറുക്കെടുപ്പ്; ബംപർ ഭാഗ്യം ഈ നമ്പറിന്

തിരുവോണം ബമ്പർ നറുക്കെടുപ്പ്; ബംപർ ഭാഗ്യം ഈ നമ്പറിന്
Spread the love

ലോട്ടറി വകുപ്പിന്റെ ചരിത്രത്തിലെ ഏറ്റവും ഉയർന്ന സമ്മാനത്തുകയായ 25 കോടിയുടെ ഓണം ബംപർ നറുക്കെടുത്തു. ടിജെ 750605 എന്ന ടിക്കറ്റിനാണു ബംപർ ഭാഗ്യം. തിരുവനന്തപുരം ഗോർഖി ഭവനിൽ ധനമന്ത്രി കെ.എൻ.ബാലഗോപാൽ ആണു നറുക്കെടുത്തത്. ഇക്കുറി ഒന്നാം സമ്മാന ജേതാവിന് 10% ഏജൻസി കമ്മിഷനും 30% നികുതിയും കിഴിച്ച് ബാക്കി 15.75 കോടി രൂപയാണു ലഭിക്കുക. ലോട്ടറി വകുപ്പിന്റെ ചരിത്രത്തിലെ ഏറ്റവും ഉയർന്ന സമ്മാനത്തുകയാണിത്. അച്ചടിച്ച 67.50 ലക്ഷം ടിക്കറ്റുകളിൽ ഭൂരിഭാഗവും വിറ്റുപോയി. 500 രൂപയായിരുന്നു വില. രണ്ടാം സമ്മാനം 5 കോടി രൂപയാണ്; ടി ജി 270912 എന്ന നമ്പറിനാണ് രണ്ടാം സമ്മാനം.  മൂന്നാം സമ്മാനമായി ഒരു കോടി രൂപ വീതം 10 പേർക്കും. നറുക്കെടുപ്പ് തുടരുകയാണ്.

തിരുവനന്തപുരം ജില്ലയിലെ തങ്കരാജ് എന്ന ഏജന്റ് വിറ്റ ലോട്ടറിക്കാണ് ഒന്നാം സമ്മാനം അടിച്ചിരിക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *