കാപ്പ വിലക്ക് ലംഘിച്ച് മലപ്പുറം ജില്ലയിൽ പ്രവേശിച്ചയാൾ അറസ്റ്റിൽ

കാപ്പ വിലക്ക് ലംഘിച്ച് മലപ്പുറം ജില്ലയിൽ പ്രവേശിച്ചയാൾ അറസ്റ്റിൽ
Spread the love

തിരൂർ: ഗുണ്ട പ്രവർത്തന നിരോധന നിയമപ്രകാരം ഒരു വർഷത്തേക്ക് ജില്ലയിൽ പ്രവേശനവിലക്ക് ഉണ്ടായിരുന്ന ആലത്തിയൂർ സ്വദേശി വിലക്ക് മറികടന്ന് ജില്ലയിൽ പ്രവേശിച്ചതിന് അറസ്റ്റിലായി.നിരവധി കേസുകളിൽ പ്രതിയായ ആലത്തിയൂർ സ്വദേശി ആലുക്കല്‍ സാബിനൂലിനെയാണ് (39) തിരൂർ സി.ഐ ജിജോയും സംഘവും പിടികൂടിയത്.

നിരവധി കേസുകളിൽ പ്രതിയായ സാബിനൂൽ കഴിഞ്ഞ മാർച്ച് മാസത്തിലാണ് മലപ്പുറം ജില്ലയിൽ ഒരു വർഷത്തേക്ക് പ്രവേശിക്കാൻ പാടില്ലെന്ന് തൃശൂർ റേഞ്ച് ഡി.ഐ.ജി ഉത്തരവിറക്കിയത്. ചൊവ്വാഴ്ച രാത്രിയിൽ വീട്ടിലെത്തിയതിനെ തുടർന്നാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. എ.എസ്.ഐ പ്രതീഷ് കുമാർ, സി.പി.ഒമാരായ ഉണ്ണിക്കുട്ടൻ, ധനീഷ്കുമാർ, അരുൺ, ദിൽജിത്ത്, സുമേഷ്, ജിനേഷ് എന്നിവരും അന്വേഷണ സംഘത്തിൽ ഉണ്ടായിരുന്നു.

Tirur local news in www.malappuramnews.in

Leave a Reply

Your email address will not be published. Required fields are marked *