പോത്തുകല്ല് പഞ്ചായത്തിലെ തണ്ടംകല്ല്, അപ്പൻകാപ്പ്, ചെമ്പ്ര കോളനികളിൽ ജില്ലാ കലക്ടർ വി.ആർ പ്രേംകുമാറിൻ്റെ നേതൃത്വത്തിൽ ഉദ്യോഗസ്ഥ സംഘം സന്ദർശനം നടത്തി. ജില്ലയിൽ വികസനത്തിൽ പിന്നാക്കം നിൽക്കുന്ന ആദിവാസി കോളനികളിൽ കെ.എ.എസ് ട്രെയിനി ഉദ്യോഗസ്ഥർ നടത്തിയ പഠനത്തിൻ്റെ അടിസ്ഥാനത്തിലാണ് സന്ദർശനം. കോളനി നിവാസികളുടെ ആവശ്യങ്ങൾ ചോദിച്ചറിഞ്ഞ കലക്ടർ ബന്ധപ്പെട്ട ഉദ്യോഗസ്ഥർക്ക് ആവശ്യമായ തുടർ നടപടികൾക്ക് നിർദേശം നൽകി. ജില്ലാ തലത്തിൽ തീർപ്പാക്കാവുന്നവ അതത് കോളനികളിൽ തന്നെ ഉദ്യോഗസ്ഥരുമായി യോഗം ചേർന്ന് നടപടികൾ കൈക്കൊണ്ടു. സർക്കാർ തലത്തിൽ എടുക്കേണ്ട തീരുമാനങ്ങൾ സംബന്ധിച്ച് റിപ്പോർട്ട് തയ്യാറാക്കാനും യോഗം തീരുമാനിച്ചു.
Related Posts
ബൈക്ക് ബസിനടിയിൽപെട്ട് റിട്ട. വനപാലകന് ദാരുണാന്ത്യം
- Malappuram news
- October 3, 2025
- 0

കുറ്റിപ്പുറം പാലത്തിൽ ബീമുകളുടെ അറ്റകുറ്റപ്പണി പൂർത്തിയായി
- Editor
- September 16, 2022
- 0
