കൊച്ചിയില്‍ മയക്കുമരുന്ന് എത്തിച്ച ഇടനിലക്കാരൻ പിടിയിൽ; ജനുവരിയിൽ രജിസ്റ്റർ ചെയ്ത കേസിലാണ് അറസ്റ്റ്
കൊണ്ടോട്ടി: ജനുവരിയില്‍ പശ്ചിമ കൊച്ചിയില്‍ പൊലീസ് നടത്തിയ പരിശോധനയില്‍ എം.ഡി.എം.എ ഉള്‍പ്പെടെയുള്ള മയക്കുമരുന്നുകൾ പിടികൂടിയ കേസില്‍ ഇടനിലക്കാരൻ പിടിയിൽ. നെടിയിരുപ്പ് ചിറയില്‍ മുക്കൂട് മുള്ളന്‍മടക്കല്‍ പി. ആഷിഖിനെ (26)യാണ് മട്ടാഞ്ചേരി പൊലീസ് അറസ്റ്റ് ചെയ്തത്. മയക്കുമരുന്ന് കേസിലെ മുഖ്യ പ്രതിയാണ് ഇയാള്‍. ഒമാനില്‍ നിന്ന് എം.ഡി.എം.എ കുറഞ്ഞ നിരക്കില്‍ വാങ്ങി വിമാനമാര്‍ഗം കള്ളക്കടത്തായി എത്തിച്ചായിരുന്നു ആഷിഖ് ലഹരി സംഘങ്ങള്‍ക്ക് വില്‍പന നടത്തിയിരുന്നതെന്ന് പൊലീസ് പറഞ്ഞു. ഒമാനില്‍ നിന്ന് നാട്ടിലെത്തിയ ആഷിഖിനെ മുക്കൂടുള്ള വീട്ടില്‍ നിന്ന് വ്യാഴാഴ്ച പിടികൂടുകയായിരുന്നു. … Read more