പോപ്പുലര്‍ ഫ്രണ്ടിനും അനുബന്ധ സംഘടനകള്‍ക്കും അഞ്ചുവര്‍ഷത്തേക്ക് നിരോധനം

പോപ്പുലര്‍ ഫ്രണ്ടിനും അനുബന്ധ സംഘടനകള്‍ക്കും അഞ്ചുവര്‍ഷത്തേക്ക് നിരോധനം

പോപ്പുലർ ഫ്രണ്ട് ഓഫ് ഇന്ത്യയെയും (പിഎഫ്ഐ) അനുബന്ധ സംഘടനകളെയും ഇന്ത്യയിൽ നിരോധിച്ചു. 5 വർഷത്തേക്ക് ഈ സംഘടനകളെ നിരോധിച്ച് കേന്ദ്ര സർക്കാർ ഉത്തരവിറങ്ങി. രാജ്യസുരക്ഷ, ക്രമസമാധാനം തകർക്കൽ എന്നിവ കണക്കിലെടുത്താണു നടപടി. സംഘടനകളുമായി ചേർന്നു പ്രവർത്തിക്കുന്നതു കുറ്റകരമായി കണക്കാക്കും. രാജ്യമെമ്പാടുമുള്ള വ്യാപക റെയ്ഡിനും നേതാക്കളെയടക്കം കസ്റ്റഡിയിൽ എടുത്തതിനും ശേഷമാണു നിരോധനം പ്രഖ്യാപിച്ചത്. ഇതോടെ രാജ്യത്ത് നിരോധിക്കപ്പെട്ട 43-ാമത്തെ സംഘടനയായി പോപ്പുലർ ഫ്രണ്ട് മാറി. റിഹാബ് ഇന്ത്യ ഫൗണ്ടേഷൻ, ക്യാംപസ് ഫ്രണ്ട്, എൻസിഎച്ച്ആർഒ, നാഷനൽ വിമൻസ് ഫ്രണ്ട്, എംപവർ … Read more

‘പൊറോട്ടയല്ല…കുഴിമന്തിയാണ് ബെസ്റ്റ്’; രാഹുലിനെ കളിയാക്കി പെരിന്തല്‍മണ്ണയില്‍ ഡിവൈഎഫ്‌ഐ ബാനർ

‘പൊറോട്ടയല്ല…കുഴിമന്തിയാണ് ബെസ്റ്റ്’; രാഹുലിനെ കളിയാക്കി  പെരിന്തല്‍മണ്ണയില്‍ ഡിവൈഎഫ്‌ഐ ബാനർ

പെരിന്തൽമണ്ണ ഏലംകുളത്ത് രാഹുല്‍ ഗാന്ധിയെ കളിയാക്കി ഡിവൈഎഫ്‌ഐ ബാനര്‍. ‘പൊറോട്ടയല്ല പെരിന്തല്‍മണ്ണയില്‍ കുഴിമന്തിയാണ് ബെസ്റ്റ്’ എന്നാണ് ബാനര്‍. ഏലംകുളം കമ്മിറ്റിയാണ് സിപിഎം ഓഫിസിനു മുന്നില്‍ ബാനര്‍ സ്ഥാപിച്ചത്. ഇത് രാഹുൽഗാന്ധിയുടെ ഭാരത് ജോഡോ യാത്രയെ അപമാനിക്കുന്നതാണെന്ന് കെപിസിസി ഉപാധ്യക്ഷൻ വി.ടി. ബൽറാം പറഞ്ഞു. ‘കറുത്ത ബാനറുമായി കമ്മികൾ, തുടുത്ത മനസ്സുമായി ജനങ്ങൾ’ എന്ന കുറിപ്പോടെ ബൽറാം ചിത്രം പങ്കുവച്ചിട്ടുണ്ട്. നേരത്തെയും സിപിഎം നേതാക്കൾ യാത്രയെ അപമാനിക്കുന്ന തരത്തിൽ പ്രസ്താവനകളും പോസ്റ്ററുകളും ഇറക്കിയിരുന്നു. ഇതിനുപിന്നാലെയാണ് ഡിവൈഎഫ്ഐയുടെ ബോർഡ് പ്രത്യക്ഷപ്പെട്ടത്. … Read more

മുൻമന്ത്രിയും മുതിർന്ന കോൺഗ്രസ് നേതാവുമായ ആര്യാടൻ മുഹമ്മദ് അന്തരിച്ചു

മുൻമന്ത്രിയും മുതിർന്ന കോൺഗ്രസ് നേതാവുമായ ആര്യാടൻ മുഹമ്മദ് അന്തരിച്ചു

മുൻമന്ത്രിയും മുതിർന്ന കോൺഗ്രസ് നേതാവുമായ ആര്യാടൻ മുഹമ്മദ് (87) അന്തരിച്ചു. കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിൽ ഞായറാഴ്ച രാവിലെ 7.45നാണ് അന്ത്യം. ഒരാഴ്ചയായി ചികിത്സയിലായിരുന്നു. ആര്യാടൻ ഉണ്ണീന്റേയും കദിയുമ്മയുടേയും ഒൻപത് മക്കളിൽ രണ്ടാമനായി 1935 മേയ് 15നാണ് ജനനം. ഭാര്യ പി.വി.മറിയുമ്മ. മക്കൾ: അൻസാർ ബീഗം, ഷൗക്കത്ത് (നിലമ്പൂർ സഹകരണ അർബൻ ബാങ്ക് ചെയർമാൻ, കെപിസിസി സംസ്കാര സാഹിതി അധ്യക്ഷൻ), കദീജ, ഡോ.റിയാസ് അലി(പെരിന്തൽമണ്ണ എംഇഎസ് മെഡിക്കൽ കോളജ് അസ്ഥി രോഗ വിദഗ്ദൻ). മരുമക്കൾ: ഡോ.ഹാഷിം ജാവേദ് (ശിശുരോഗ വിദഗ്ദൻ, … Read more

നേതാക്കളുടെ അറസ്റ്റില്‍ പ്രതിഷേധിച്ച് സംസ്ഥാനത്ത് നാളെ ഹർത്താൽ ആഹ്വാനംചെയ്ത് പോപ്പുലർ ഫ്രണ്ട്

നേതാക്കളുടെ അറസ്റ്റില്‍ പ്രതിഷേധിച്ച്  സംസ്ഥാനത്ത് നാളെ ഹർത്താൽ ആഹ്വാനംചെയ്ത് പോപ്പുലർ ഫ്രണ്ട്

കോഴിക്കോട്: പോപുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യ ദേശീയ സംസ്ഥാന നേതാക്കളെ എന്‍ഐഎ  അറസ്റ്റ് ചെയ്തത് ഭരണകൂട ഭീകരതയുടെ ഭാഗമാണെന്ന് സംസ്ഥാന കമ്മിറ്റി വിലയിരുത്തി. ഇതിൽ പ്രതിഷേധിച്ചു നാളെ സംസ്ഥാനത്ത് ഹര്‍ത്താല്‍ നടത്തുംമെന്നും രാവിലെ ആറു മുതല്‍ വൈകീട്ട് ആറുവരെയാണ് ഹര്‍ത്താല്‍ എന്നും പോപുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യ കമ്മിറ്റി അറിയിച്ചു. ഹർത്താല്‍ വിജയിപ്പിക്കാൻ എല്ലാ ജനാധിപത്യ വിശ്വാസികളും രംഗത്തുവരണമെന്നും പിഎഫ്ഐ ജനറല്‍ സെക്രട്ടറി എ അബ്ദുൽ സത്താർ  ആവശ്യപ്പെട്ടു. എന്‍ഐഎ റെയ്ഡില്‍ കേരളത്തില്‍ നിന്ന് 25 പോപ്പുലര്‍ ഫ്രണ്ട് … Read more

ആര്‍ എസ് എസ് നേതാവ് ശ്രീനിവാസന്‍ വെട്ടേറ്റ് കൊല്ലപ്പെട്ട കേസില്‍ മലപ്പുറം സ്വദേശി അറസ്റ്റില്‍

ആര്‍ എസ് എസ് നേതാവ് ശ്രീനിവാസന്‍ വെട്ടേറ്റ് കൊല്ലപ്പെട്ട കേസില്‍ മലപ്പുറം സ്വദേശി അറസ്റ്റില്‍

മലപ്പുറം :  പാലക്കാട് ആര്‍ എസ് എസ് നേതാവ് ശ്രീനിവാസന്‍ വെട്ടേറ്റ് കൊല്ലപ്പെട്ട കേസില്‍ ഒരാള്‍കൂടി അറസ്റ്റില്‍. മലപ്പുറം സ്വദേശി സിറാജുദ്ദീനെയാണ് അന്വേഷണ സംഘം അറസ്റ്റ് ചെയ്തത്. ഇതോടെ കേസില്‍ അറസ്റ്റിലായവരുടെ എണ്ണം 26 ആയി.ശ്രീനിവാസനെ കൊലപ്പെടുത്തുന്നതിനു മുമ്പ് നടന്ന ഗൂഢാലോചനയിൽ സിറാജുദ്ദീനും പങ്കെടുത്തിരുന്നു. പാലക്കാട് ജില്ലാ ആശുപത്രിയിലാണ് ഗൂഢാലോചന നടന്നത്. സിറാജുദീനെ കുറിച്ച് ഞെട്ടിക്കുന്ന വിവരങ്ങളാണ് പൊലീസിന് ലഭിച്ചത്. ഇയാൾ കൂടുതൽ പ്രതികൾക്ക് ഒളിത്താവളമൊരുക്കിയതായാണ് പൊലീസ് കണ്ടെത്തിയിരിക്കുന്നത്. വിവിധ കൊലക്കേസുകളിൽ ഉൾപ്പെട്ട പോപ്പുലർ ഫ്രണ്ട് നേതാക്കൾക്കും … Read more