പ്രതിഷേധങ്ങൾക്കൊടുവിൽ തെയ്യാല റെയിൽവേ ഗേറ്റ് തുറന്നു

പ്രതിഷേധങ്ങൾക്കൊടുവിൽ തെയ്യാല റെയിൽവേ ഗേറ്റ് തുറന്നു

താനൂർ: ശക്തമായ പ്രതിഷേധങ്ങൾക്കൊടുവിൽ തെയ്യാല റെയിൽവേ ഗേറ്റ് ഞായറാഴ്ച രാവിലെ മുതൽ താൽക്കാലികമായി തുറന്നു. സർക്കാർ നിർദേശമനുസരിച്ച് ജില്ല കലക്ടറാണ് ഗേറ്റ് തുറക്കാൻ ഉത്തരവിട്ടത്. ജൂലൈ മാസത്തിൽ ഈ വിഷയത്തിൽ അയച്ച കത്തിൽ നടപടിയുണ്ടാകാത്ത പക്ഷം ജില്ല മജിസ്ട്രേറ്റെന്ന അധികാരമുപയോഗിച്ച് ഡിവിഷനൽ മാനേജറെ അറസ്റ്റ് ചെയ്യേണ്ടി വരുമെന്നറിയിച്ചതിനെ തുടർന്നാണ് റെയിൽവേ അധികൃതർ ഗേറ്റ് തുറക്കാൻ നിർബന്ധിതരായത്. മേൽപാല നിർമാണത്തിനായി 40 ദിവസത്തേക്കെന്ന് പറഞ്ഞ് അടച്ച റെയിൽവേ ഗേറ്റ് മാസങ്ങൾ കഴിഞ്ഞിട്ടും തുറക്കാതിരുന്നതിനെതിരെ ശക്തമായ പ്രതിഷേധമാണ് ഉയർന്നിരുന്നത്. ഏറ്റവുമൊടുവിൽ റെയിൽവേ … Read more

പരപ്പനങ്ങാടിയിൽ പ്രായപൂർത്തിയാവാത്ത പെൺകുട്ടിയെ പീഡിപ്പിക്കാൻ ശ്രമിച്ച കേസിൽ യുവാവ് അറസ്റ്റിൽ

പരപ്പനങ്ങാടിയിൽ പ്രായപൂർത്തിയാവാത്ത പെൺകുട്ടിയെ പീഡിപ്പിക്കാൻ ശ്രമിച്ച കേസിൽ യുവാവ് അറസ്റ്റിൽ

പരപ്പനങ്ങാടി: പ്രായപൂർത്തിയാവാത്ത പെൺകുട്ടിയെ പീഡിപ്പിക്കാൻ ശ്രമിച്ച കേസിൽ യുവാവ് അറസ്റ്റിൽ. പരപ്പനങ്ങാടി കരിങ്കല്ലത്താണി സ്വദേശി ശിബിലിയാണ് അറസ്റ്റിലായത്. പെൺകുട്ടിയുടെ ഫോട്ടൊയെടുത്ത് ഭീഷണിപെടുത്തി പീഡിപ്പിക്കാൻ ശ്രമിച്ചെന്ന കേസിലാണ് പരപ്പനങ്ങാടി പോലീസ് അറസ്റ്റ് ചെയ്തത്. സംഭവം പുറത്ത് വന്നതോടെ ഒളിവിൽ പോയ പ്രതിയെ ചെട്ടിപ്പടി കീഴ്ചറയിലെ ബന്ധുവീട്ടിൽ നിന്നാണ് പോലീസ് പിടികൂടിയത്. അതേസമയം, പ്രതിയെ ആക്രമിച്ചെന്ന പരാതിയിൽ ഇരയുടെ പിതാവിനേയും, ബന്ധുക്കളെയും രാത്രിയിൽ പോലീസ് കസ്റ്റഡിയിലെടുത്തു. ഇരയുടെ പിതാവിനെയടക്കം കേസിൽ പിടികൂടിയ സംഭവം ഇതിനോടകം വിവാദമായിട്ടുണ്ട്. പരപ്പനങ്ങാടി കോടതിയിൽ ഹാജരാക്കിയ … Read more

മലപ്പുറത്ത് യാത്രക്കാരിയെ ഓട്ടോഡ്രൈവർ കാട്ടിലെത്തിച്ച് ബലാത്സംഗം ചെയ്തു

മലപ്പുറത്ത് യാത്രക്കാരിയെ ഓട്ടോഡ്രൈവർ കാട്ടിലെത്തിച്ച് ബലാത്സംഗം ചെയ്തു

മലപ്പുറം: യാത്രക്കാരിയെ ബലാത്സംഗം ചെയ്ത ഓട്ടോഡ്രൈവർ അറസ്റ്റിൽ. ജലീഷ് ബാബുവാണ് (41) അറസ്റ്റിലായത്. കഴിഞ്ഞ വ്യാഴാഴ്ച വഴിക്കടവിൽ രാത്രി ഏഴരയോടെയാണ് കേസിനാസ്പദമായ സംഭവം നടന്നത്. ജോലികഴിഞ്ഞ് വീട്ടിലേയ്ക്ക് മടങ്ങുകയായിരുന്ന യുവതി വഴിക്കടവിൽ നിന്ന് ജലീഷിന്റെ ഓട്ടോയിൽ കയറുകയായിരുന്നു. യുവതിയ്ക്ക് ഇയാളെ പരിചയമുണ്ടായിരുന്നു. യാത്രയ്ക്കിടെ വഴിതിരിച്ചുവിട്ട ഇയാൾ ഇരുൾകുന്നിലെ കാട്ടിലെത്തിച്ച് യുവതിയെ പീഡിപ്പിക്കുകയായിരുന്നു.സംഭവത്തിന് പിന്നാലെ യുവതി പൊലീസിൽ പരാതി നൽകി. ജില്ലാ പൊലീസ് മോധാവിയുടെ നിർദേശത്തെത്തുടർന്ന് അന്വേഷണമാരംഭിച്ച പൊലീസ് ഇന്നലെയാണ് പ്രതിയെ പിടികൂടിയത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് … Read more

കോട്ടക്കലിൽ ബസ്സ്റ്റാൻഡിലെ മുറികൾ കോടതിവിധിയിലൂടെ നേടി വ്യാപാരികൾ

കോട്ടക്കലിൽ ബസ്സ്റ്റാൻഡിലെ മുറികൾ കോടതിവിധിയിലൂടെ നേടി വ്യാപാരികൾ

കോട്ടക്കൽ: പഴയ ബസ്സ്റ്റാൻഡ് കെട്ടിടത്തിലെ വ്യാപാരികൾക്ക് മുറികൾ നൽകാമെന്ന വാഗ്ദാനം കോട്ടക്കൽ നഗരസഭ അധികൃതർ തള്ളിയതോടെ ഹൈകോടതിയെ സമീപിച്ച് അനുകൂല വിധി നേടിയെടുത്ത് വ്യാപാരികൾ. ശനിയാഴ്ച നടക്കേണ്ടിയിരുന്ന ലേല നടപടികൾക്ക് സ്റ്റേ വരുമെന്ന ആശങ്കയിൽ കഴിഞ്ഞിരുന്ന ഭരണസമിതിക്കും ഇത് താൽക്കാലിക ആശ്വാസമായി. 25 വ്യാപാരികൾക്കാണ് പുതിയ കെട്ടിടത്തിൽ മുറി അനുവദിച്ചിരുന്നത്. ഓരോ കച്ചവടമുറികൾക്കും 15 ലക്ഷം രൂപയാണ് അന്നത്തെ ഭരണസമിതി ആവശ്യപ്പെട്ടിരുന്നത്. ഇതിന്‍റെ ഭാഗമായി 3.75 ലക്ഷം രൂപ വീതം വിവിധ ഘട്ടങ്ങളിലായി നഗരസഭക്ക് നൽകുകയും ചെയ്തിരുന്നു. … Read more

മലപ്പുറം ജില്ലയിലെ കഞ്ചാവ് വില്‍പ്പനയുടെ മുഖ്യ സൂത്രധാരന്മാര്‍ അറസ്റ്റില്‍

മലപ്പുറം ജില്ലയിലെ കഞ്ചാവ് വില്‍പ്പനയുടെ മുഖ്യ സൂത്രധാരന്മാര്‍ അറസ്റ്റില്‍

മലപ്പുറം: മലപ്പുറം ജില്ലയിലെ വിവിധ മേഖലകളില്‍ കഞ്ചാവ് വില്‍പ്പന നിയന്ത്രിക്കുന്നവരും മലപ്പുറം ജില്ലയിലെ കഞ്ചാവ് വില്‍പ്പനയുടെ മുഖ്യ സൂത്രധാരന്മാരുമായ രണ്ടുപേര്‍ അറസ്റ്റില്‍. മലപ്പുറത്തെ വിവിധ മേഖലകളില്‍ കഞ്ചാവ് വില്‍പ്പന നിയന്ത്രിക്കുന്നതും ഈ സംഘമാണെന്ന് പോലീസ് പറഞ്ഞു. പുതുപൊന്നാനി സ്വദേശി ആസിഫ് ( 32), പൊന്നാനി സ്വദേശി ബാദുഷ ( 43 ) എന്നിവരെയാണ് പൊന്നാനി സി.ഐ വിനോദ് വലിയാറ്റൂരിന്റെ നേതൃത്വത്തില്‍ അറസ്റ്റ് ചെയ്തത്.ദിവസങ്ങള്‍ക്ക് മുമ്പ് എട്ടുകിലോ കഞ്ചാവുമായി പൊന്നാനി സ്വദേശി കബീര്‍ അറസ്റ്റിലായിരുന്നു. ഇയാളുടെ ഫോണ്‍ രേഖകള്‍ … Read more

പുഴയിൽ കാണാതായ യുവാവിന്റെ മൃതദേഹം കണ്ടെത്തി ; വിഷാഖിന് അപകടസമയത്ത് അപസ്മാരം ഉണ്ടായിരുന്നതായി സംശയം

പുഴയിൽ കാണാതായ യുവാവിന്റെ മൃതദേഹം കണ്ടെത്തി ; വിഷാഖിന് അപകടസമയത്ത് അപസ്മാരം ഉണ്ടായിരുന്നതായി സംശയം

ഊർങ്ങാട്ടിരി: കിണറടപ്പ് വള്ളിപ്പാലം ചെറുപുഴയിൽ കാണാതായ യുവാവിന്റെ മൃതദേഹം കണ്ടെത്തി. കിണറടപ്പൻ സ്വദേശി വിഷാഖ് (20) ആണ് മരിച്ചത്. വെള്ളിയാഴ്ച ഉച്ചക്ക് യുവാവിന്റെ വസ്ത്രങ്ങളും മറ്റും ചെറുപുഴയുടെ കരയിൽ കണ്ടെത്തിയിരുന്നു. തുടർന്ന് സംശയം ഉയർന്നതോടെ പ്രദേശവാസികൾ ഉടൻ പുഴയിൽ തിരച്ചിൽ ആരംഭിക്കുകയായിരുന്നു. ശേഷം തിരുവാലി അഗ്നിരക്ഷാ നിലയത്തിലും അരീക്കോട് പൊലീസ് സ്റ്റേഷനിലും വിവരമറിയിച്ചു. പൊലീസും ഫയർഫോഴ്സും എടവണ്ണ എമർജൻസി റെസ്ക്യൂ ഫോഴ്സ് അംഗങ്ങളും സ്ഥലത്തെത്തി തിരച്ചിൽ നടത്തിയെങ്കിലും യുവാവിനെ കണ്ടെത്താൻ സാധിച്ചിരുന്നില്ല. വൈകുന്നേരം ആറുമണിയോടെ തിരച്ചിൽ അവസാനിപ്പിച്ചിരുന്നു. … Read more