ഉറങ്ങുന്നതിനിടെ ഭാര്യയെ വെട്ടിക്കൊല്ലാൻ ശ്രമിച്ചയാൾ റിമാൻഡിൽ

ഉറങ്ങുന്നതിനിടെ ഭാര്യയെ വെട്ടിക്കൊല്ലാൻ ശ്രമിച്ചയാൾ റിമാൻഡിൽ

മങ്കട: ഉറങ്ങിക്കിടക്കുകയായിരുന്ന ഭാര്യയെ വെട്ടിക്കൊല്ലാൻ ശ്രമിച്ച കേസിൽ വയോധികൻ റിമാൻഡിൽ. വലമ്പൂർ ഏറാന്തോട് കൂലിപ്പുലാക്കൽ വേലായുധനെയാണ് (75) മങ്കട എസ്.ഐ ഷിജോ തങ്കച്ചന്റെ നേതൃത്വത്തിൽ പൊലീസ് അറസ്റ്റ് ചെയ്തത്. വെട്ടേറ്റ് ഗുരുതര പരിക്കേറ്റ ഭാര്യ യശോദ (65) പെരിന്തൽമണ്ണയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്. ഉറങ്ങിക്കിടക്കുകയായിരുന്നു ഭാര്യയെ ശനിയാഴ്ച പുലർച്ച ഒന്നിന് കൊടുവാൾ ഉപയോഗിച്ച് വെട്ടിയശേഷം മൂക്ക് പൊത്തിപ്പിടിച്ച് കൊല്ലാൻ ശ്രമിച്ചെന്നാണ് കേസ്. സംഭവശേഷം ഭാര്യ മരിച്ചുവെന്ന് കരുതി വേലായുധൻ രാത്രി തന്നെ പൊലീസ് സ്റ്റേഷനിൽ ഹാജരായി. പൊലീസാണ് … Read more

പെരിന്തൽമണ്ണയിൽ നാല് കടകളിൽ ഷട്ടർ തകർത്ത് മോഷണം

പെരിന്തൽമണ്ണയിൽ  നാല് കടകളിൽ ഷട്ടർ തകർത്ത് മോഷണം

പെരിന്തൽമണ്ണ: നഗരത്തിൽ നാല് വ്യാപാരസ്ഥാപനങ്ങളിൽ ഷട്ടർ കുത്തിത്തുറന്ന് മോഷണം. പെരിന്തൽമണ്ണ കോഴിക്കോട് റോഡിലെ ബീമ മിൽ സ്റ്റോർ, കെ.ആർ ബേക്കറി, ഗരിമ സ്പോർട്സ്, മർഹബ ഹാൻഡ്‌ലൂംസ് എന്നീ കടകളുടെ ഷട്ടറുകളാണ് കുത്തിത്തുറന്നത്. കച്ചവട വസ്തുക്കൾ ഒന്നും നഷ്ടപ്പെട്ടില്ല. കടകളിൽ ചില്ലറയായി സൂക്ഷിച്ച പണം നഷ്ടമായി. കടകളുടെ ഷട്ടറുകളും അകത്തെ അലമാരകളും പെട്ടികളും തകരാറിലാക്കി. വെള്ളിയാഴ്ച പുലർച്ചെ 1.50നും മൂന്നിനും ഇടയിലാണ് മോഷ്ടാവ് എത്തിയത്. കടകളിൽ പൊലീസ് തെളിവെടുപ്പ് നടത്തി അന്വേഷണം തുടങ്ങി. സി.സി.ടി.വിയിൽ പതിഞ്ഞ ദൃശ്യങ്ങൾ പരിശോധിച്ചു. … Read more

മങ്കട സ്വദേശിയായ പോക്സോ കേസ് പ്രതിയെ മുംബൈ വിമാനത്താവളത്തിൽ പിടികൂടി

മങ്കട സ്വദേശിയായ  പോക്സോ കേസ് പ്രതിയെ മുംബൈ വിമാനത്താവളത്തിൽ പിടികൂടി

മേലാറ്റൂർ: വിദേശത്തേക്ക് കടക്കാൻ ശ്രമിച്ച പോക്സോ കേസ് പ്രതിയെ മുംബൈ വിമാനത്താവളത്തിൽനിന്ന് പിടികൂടി. മങ്കട വെള്ളിലയിലെ യു.കെ പടി സ്വദേശി പറമ്പാടൻ വീട്ടിൽ റിഷാദിനെയാണ് (26) മേലാറ്റൂർ പൊലീസ് അറസ്റ്റ് ചെയ്തത്. പ്രതിക്കെതിരെ പൊലീസ് ലുക്ക്ഔട്ട് സർക്കുലർ ഇറക്കിയ സാഹചര്യത്തിൽ വിമാനത്താവളം എമിഗ്രേഷൻ വിഭാഗം പിടികൂടുകയായിരുന്നു. തുടർന്ന്, വിവരം ലഭിച്ചതിന്‍റെ അടിസ്ഥാനത്തിൽ മേലാറ്റൂർ പൊലീസ് വിമാനത്താവളത്തിലെത്തി പ്രതിയെ ബുധനാഴ്ച സ്റ്റേഷനിലെത്തിച്ചു. പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ആൾ താമസമില്ലാത്ത വീട്ടിൽ കൊണ്ടുപോയി പീഡിപ്പിെച്ചന്നാണ് കേസ്. പെൺകുട്ടിയുടെ പരാതിയിൽ പൊലീസ് അന്വേഷണം … Read more

മാട്രിമോണിയൽ സൈറ്റിൽ പൈലറ്റാണെന്ന് പറഞ്ഞ് ഫസൽ പ്രൊഫൈലുണ്ടാക്കും, മലപ്പുറം സ്വദേശി യുവതികളിൽ നിന്ന് തട്ടിയെടുത്തത് ലക്ഷങ്ങൾ

മാട്രിമോണിയൽ സൈറ്റിൽ പൈലറ്റാണെന്ന് പറഞ്ഞ്  ഫസൽ പ്രൊഫൈലുണ്ടാക്കും, മലപ്പുറം സ്വദേശി  യുവതികളിൽ നിന്ന് തട്ടിയെടുത്തത് ലക്ഷങ്ങൾ

വിവാഹ സൈറ്റുകളിൽ വ്യാജ പ്രൊഫൈൽ ഉണ്ടാക്കി വിവാഹാലോചന നടത്തി ലക്ഷങ്ങൾ തട്ടിയിരുന്നയാൾ അറസ്റ്റിൽ. മലപ്പുറം മൊറയൂർ ഒഴുകൂർ താഴത്തയിൽ മുഹമ്മദ് ഫസലി (36) നെയാണ് വരന്തരപ്പിള്ളി സി.ഐ, എസ്.ജയകൃഷ്ണൻ, എസ്.ഐ, സി.സി ബസന്ത് എന്നിവർ ചേർന്ന് കസ്റ്റഡിയിൽ വാങ്ങിയത്. അമൽ എന്ന പേരിൽ വ്യാജമായി പാസ്‌പോർട്ട്, ആധാർ എന്നിവയുണ്ടാക്കി, പൈലറ്റാണെന്ന് പറഞ്ഞാണ് ഇയാൾ വൈവാഹിക സൈറ്റുകളിൽ രജിസ്റ്റർ ചെയ്തിരുന്നത്. തുടർന്ന് വിവാഹാലോചനകൾ നടത്തുക വഴി പരിചയപ്പെടുന്ന യുവതികളിൽ നിന്ന് ലക്ഷങ്ങൾ തട്ടിയെടുക്കും. വരന്തരപ്പിള്ളി സ്വദേശിയായ യുവതിയിൽ നിന്ന് … Read more

എയർ കൂളറിനകത്ത് കടത്തിയ 12 കിലോ കഞ്ചാവുമായി രണ്ടുപേർ പെരിന്തല്‍മണ്ണയില്‍ പിടിയില്‍

എയർ കൂളറിനകത്ത് കടത്തിയ 12 കിലോ കഞ്ചാവുമായി രണ്ടുപേർ പെരിന്തല്‍മണ്ണയില്‍ പിടിയില്‍

പെരിന്തൽമണ്ണ: ആന്ധ്രയില്‍നിന്ന് കേരളത്തിലേക്ക് ട്രെയിൻ മാർഗം കടത്തിയ കഞ്ചാവുമായി രണ്ടുപേര്‍ പെരിന്തല്‍മണ്ണയില്‍ പിടിയില്‍.ചെറുകര പുളിങ്കാവ് സ്വദേശി കാഞ്ഞിരക്കടവത്ത് അബ്ദുൽ മുജീബ് (39), തൃശൂര്‍ വരന്തരപ്പള്ളി സ്വദേശി മംഗലത്ത് വിനീത് (30) എന്നിവരെയാണ് പെരിന്തല്‍മണ്ണ പൊലീസ് അറസ്റ്റ് ചെയ്തത്. ആന്ധ്രാപ്രദേശില്‍നിന്ന് ട്രെയിന്‍മാര്‍ഗം കഞ്ചാവ് എത്തിക്കുന്ന സംഘം പ്രവര്‍ത്തിക്കുന്നെന്ന വിവരത്തിന്‍റെ അടിസ്ഥാനത്തില്‍ നടത്തിയ അന്വേഷണത്തിലാണ് ചെറുകര റെയില്‍വേ സ്റ്റേഷന് സമീപം എയര്‍ കൂളറിനുള്ളില്‍ ഒളിപ്പിച്ച് കടത്തിയ 12 കിലോഗ്രാം കഞ്ചാവുമായി പ്രതികളെ അറസ്റ്റ് ചെയ്തത്. മാസത്തില്‍ രണ്ടും മൂന്നും തവണ … Read more

എം.ഡി.എം.എയുമായി യുവാവ് പിടിയിൽ

എം.ഡി.എം.എയുമായി യുവാവ് പിടിയിൽ

മങ്കട: വിൽപനക്കായി കൊണ്ടുവന്ന മൂന്ന് ഗ്രാം എം.ഡി.എം.എയുമായി യുവാവിനെ മങ്കട പൊലീസ് അറസ്റ്റ് ചെയ്തു. മങ്കട പുളിക്കൽ പറമ്പ് സ്വദേശി കേരളാംതൊടി അബ്ദുൽ ബാസിതിനെയാണ് (28) മങ്കട എസ്.ഐ സി.കെ. നൗഷാദിന്‍റെ നേതൃത്വത്തിലുള്ള പൊലീസ് സംഘം പിടികൂടിയത്. കഴിഞ്ഞ മാസങ്ങളിൽ മങ്കട പൊലീസ് നടത്തിയ ലഹരി വേട്ടയിൽ നിരവധി പേർ പിടിയിലായിരുന്നു. ഇവരെ ചോദ്യം ചെയ്തതിൽനിന്ന, പൊലീസിന് ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിൽ നടത്തിയ അന്വേഷണത്തിലാണ് ലഹരി മരുന്നുകൾ എത്തിച്ച് നൽകുന്ന ശൃംഖലയിലെ മുഖ്യ കണ്ണിയെ കസ്റ്റഡിയിൽ എടുത്തത്. … Read more