സൗദിയില്‍ വാഹനാപകടത്തില്‍ താനൂര്‍ സ്വദേശി മരണപ്പെട്ടു

സൗദിയില്‍ വാഹനാപകടത്തില്‍ താനൂര്‍ സ്വദേശി മരണപ്പെട്ടു

താനൂര്‍: സൗദിയില്‍ വാഹനാപകടത്തില്‍ മലപ്പുറം താനൂര്‍ മൂലക്കല്‍ സ്വദേശി പുത്തന്‍ പീടിയേക്കല്‍ ഷുക്കൂറിന്റെ മകന്‍ ഷെറിന്‍ ബാബു(34) മരണപ്പെട്ടു. സൗദി ഖമീസില്‍ നിന്നും ബിഷയ്ക്കുള്ള യാത്രയ്ക്കിടെ ഇവര്‍ സഞ്ചരിച്ചിരുന്ന വാഹനം അപകടത്തില്‍ പെടുകയായിരുന്നു. കൂടെ യാത്ര ചെയ്തിരുന്ന വിജയന്‍ എന്നയാളെ പരിക്കുകളോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഷെറിന്‍ ബാബുവിന്റെ കബറടക്കം നിയമ നടപടികള്‍ക്ക് ശേഷം പിന്നീട് തീരുമാനിക്കും. മാതാവ് നുസ്രത്ത്. ഭാര്യ: ഫര്‍സാന. മക്കള്‍: ഷിബില്‍, ഫിദ മറിയം, മുഹമ്മദ് ഐദിന്‍ (ആറു മാസം പ്രായം). സഹോദരിമാര്‍: നസ്രിന്‍, … Read more

ജിസാനില്‍ വാഹനാപകടത്തില്‍ മലപ്പുറം വേങ്ങരയിലെ സഹോദരങ്ങള്‍ മരിച്ചു

ജിസാനില്‍ വാഹനാപകടത്തില്‍ മലപ്പുറം വേങ്ങരയിലെ സഹോദരങ്ങള്‍ മരിച്ചു

വേങ്ങര: സൗദിയിലെ ജിസാനില്‍ വേങ്ങര സ്വദേശികളായ സഹോദരങ്ങള്‍ വാഹനാപകടത്തില്‍ മരിച്ചു. വേങ്ങര വെട്ടുതോട്, പരേതനായ കാപ്പില്‍ കുഞ്ഞിമുഹമ്മദ് ഹാജിയുടെ മക്കളായ അബ്ദുല്‍ ജബ്ബാര്‍ (44), റഫീഖ് (41) എന്നിവരാണ് മരിച്ചത്. പച്ചക്കറി മൊത്തമായി എടുത്ത് വില്പ്പന നടത്തുന്ന ഇരുവരും ജിദ്ദയില്‍ നിന്നും ജിസാനിലേക്ക് പച്ചക്കറി എടുക്കുന്നതിന്നായി പോകവേ, ജിസാനിനു സമീപം ബെയ്ഷ് മസ്ലയയില്‍ ആണ് അപകടം. ശനിയാഴ്ച്ച രാത്രി സൗദി സമയം ഏഴോടെയാണ് സംഭവം. ഇവര്‍ സഞ്ചരിച്ച വാഹനം മഴയില്‍ തെന്നി മുന്നില്‍ സഞ്ചരിച്ച വാഹനത്തില്‍ ഇടിക്കുകയായിന്നു. … Read more

മലപ്പുറം മണ്ണാര്‍മല സ്വദേശി ജിദ്ദയില്‍ വാഹനമോടിക്കുന്നതിനിടെ ഹൃദയാഘാതം വന്ന് മരിച്ചു

മലപ്പുറം മണ്ണാര്‍മല സ്വദേശി ജിദ്ദയില്‍ വാഹനമോടിക്കുന്നതിനിടെ ഹൃദയാഘാതം വന്ന് മരിച്ചു

മലപ്പുറം: മലപ്പുറം ജില്ലയിലെ പട്ടിക്കാടിനടുത്ത് മണ്ണാര്‍മല സ്വദേശി കൈപ്പള്ളി മുജീബ് റഹ്മാന്‍ (52) ജിദ്ദയില്‍ വാഹനമോടിക്കുന്നതിനിടെ മരിച്ചു. പച്ചക്കറി വില്‍പനയായിരുന്നു. രാവിലെ പച്ചക്കറി വില്‍പനയുമായി ബന്ധപ്പെട്ട് പോകുന്നതിനിടെ വാഹനത്തില്‍വെച്ച് ഹൃദയാഘാതം ഉണ്ടായതിനെ തുടര്‍ന്നാണ് മരണം സംഭവിച്ചത്. മൃതദേഹം കിംഗ് ഫഹദ് ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്. കൈപള്ളി മുഹമ്മദ് – അഫ്‌സത്ത് ദമ്പതികളും മകനാണ്. ഭാര്യ: സമീറ, മക്കള്‍: ഷഫിന്‍, ഷിഫ മറിയം. ഭാര്യയും മകനും സന്ദര്‍ശന വിസയില്‍ ഇപ്പോള്‍ ജിദ്ദയിലാണ്. സഹോദരങ്ങള്‍ ഫൈസല്‍, നുസ്‌റത്ത്. അനന്തര നടപടിക്രമങ്ങള്‍ക്ക് … Read more

കാറില്‍ ഓട്ടോ ഇടിച്ച്‌ മഞ്ചേരിയിൽ ഓട്ടോ യാത്രക്കാരി മരിച്ചു

കാറില്‍ ഓട്ടോ ഇടിച്ച്‌ മഞ്ചേരിയിൽ  ഓട്ടോ യാത്രക്കാരി മരിച്ചു

മലപ്പുറം: റോഡില്‍ അശ്രദ്ധമായി തിരിച്ച കാറില്‍ ഓട്ടോ ഇടിച്ച മറിഞ്ഞ് ഓട്ടോയാത്രിക്കാരിയായ 30കാരിമരിച്ചു. മഞ്ചേരി കളത്തുംപടിയിലായിരുന്നു അപകടം. കിടങ്ങഴി കല്ലിടുമ്പ് പുളിയഞ്ചാലില്‍ മുഹമ്മദ് – ആസ്യ ദമ്പതികളുടെ മകള്‍ തസ്നിയ (30) ആണ് മരിച്ചത്. കാരാപറമ്പിലെ ജനസേവന കേന്ദ്രത്തിലെ ജീവനക്കാരിയായ തസ്നിയ കിടങ്ങഴിയിലെ വീട്ടില്‍ നിന്ന് ഓട്ടോയില്‍ സ്ഥാപനത്തിലേക്ക് വരുന്നതിനിടെ ഇന്നലെ രാവിലെ ഒമ്പതരയോടെയാണ് അപകടം. റോഡില്‍ അശ്രദ്ധമായി തിരിച്ച കാറില്‍ ഓട്ടോ ഇടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തില്‍ മറിഞ്ഞ ഓട്ടോയില്‍ നിന്ന് തസ്നിയ റോഡിലേക്ക് തെറിച്ചുവീണു. തലക്ക് … Read more