മഞ്ചേരിയിൽ എം.ഡി.എം.എയുമായി രണ്ടുപേർ പിടിയിൽ
മഞ്ചേരി: നഗരത്തിലെ രണ്ടിടങ്ങളിലായി എക്സൈസ് നടത്തിയ പരിശോധനയിൽ എം.ഡി.എം.എയുമായി രണ്ടുപേർ പിടിയിൽ. ബാലുശ്ശേരി എരമംഗലം ഓളോതലക്കൽ ജൈസൽ (42), ചന്തക്കുന്ന് പോത്തുംകാട്ടിൽ വീട്ടിൽ നിസാർ (46) എന്നിവരെയാണ് പിടികൂടിയത്. മലപ്പുറം എക്‌സൈസ് ഇന്റലിജൻസും എക്‌സൈസ് കമീഷണറുടെ ഉത്തര മേഖല സ്‌ക്വാഡും മഞ്ചേരി എക്‌സൈസ് സംഘവും സംയുക്തമായി നടത്തിയ പരിശോധനയിൽ ചെരണിയിൽനിന്നാണ് ജൈസലിനെ പിടികൂടിയത്. 40 ഗ്രാം എം.ഡി.എം.എയും 30,000 രൂപയും ഇയാളിൽനിന്ന് കണ്ടെടുത്തു. ഇയാൾ മുമ്പ് കഞ്ചാവ് കടത്തിയതിന് ആന്ധ്രയിൽ കേസിൽ ഉൾപ്പെട്ട് തടവിലായിരുന്നു. മലപ്പുറം എക്സൈസ് … Read more