ബോഡി ഷെയിമിങ്: മുഖ്യമന്ത്രിക്കെതിരെ പൊലീസിൽ പരാതി; കേസെടുത്ത് നടപടി സ്വീകരിക്കണമെന്ന് ആവശ്യം
പിണറായി വിജയൻ പെരിന്തൽമണ്ണ: നിയമസഭയിൽ മുഖ്യമന്ത്രി പിണറായി വിജയൻ നജീബ് കാന്തപുരം എം.എൽ.എയെ പരിഹസിക്കാൻ ബോഡി ഷെയിമിങ് പരാമർശം നടത്തിയ സംഭവത്തിൽ മുസ്‍ലിം യൂത്ത് ലീഗ് പെരിന്തൽമണ്ണ പൊലീസിൽ പരാതി നൽകി. മുഖ്യമന്ത്രിക്കെതിരെ കേസെടുത്ത് നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ടാണ് പരാതി നൽകിയത്. മുസ്‍ലിം യൂത്ത് ലീഗ് മണ്ഡലം പ്രസിഡന്റ് സിദ്ദീഖ് വാഫി, ജനറൽ സെക്രട്ടറി ഫത്താഹ് എന്നിവരാണ് പരാതിപ്പെട്ടത്. മണ്ഡലം കമ്മിറ്റി ഭാരവാഹികൾ ഉൾപ്പെടെ 15ഓളം പേർ ബുധനാഴ്ച രാത്രി സ്റ്റേഷനിലെത്തി എസ്.ഐക്ക് പരാതി നൽകിയത്. പ്രതിപക്ഷ … Read more