ഭാരതപ്പുഴയിൽ ചത്തുപൊങ്ങിയത് 30 ലക്ഷം രൂപയുടെ മത്സ്യങ്ങൾ
മത്സ്യങ്ങൾ ചത്തുപൊങ്ങിയ നിലയിൽ പൊന്നാനി: പൊന്നാനി ഹാർബറിന് സമീപം ഭാരതപ്പുഴയിൽ മത്സ്യകൃഷിയുടെ ഭാഗമായി വളർത്തിയ മത്സ്യങ്ങൾ കൂട്ടത്തോടെ ചത്തുപൊങ്ങി. മത്സ്യകർഷകരായ തീക്കാനാകത്ത് സമീർ, പൂളക്കൽ അസ്ഹർ എന്നിവർ കൃഷി ചെയ്ത കാളാഞ്ചി മത്സ്യമാണ് കൂട്ടത്തോടെ ചത്തുപൊങ്ങിയത്. ഫിഷറീസ് വകുപ്പിന്റെ മത്സ്യകൃഷി വ്യാപനത്തിന്റെ ഭാഗമായും സ്വന്തമായും വാങ്ങിയ 8000 കാളാഞ്ചി മത്സ്യങ്ങൾ ഒരു വർഷം മുമ്പാണ് ഭാരതപ്പുഴയിൽ വളർത്തിയത്. വിളവെടുപ്പിന് പാകമായ മത്സ്യങ്ങളാണ് കൂട്ടത്തോടെ ചത്തുപൊങ്ങിയത്. കിലോക്ക് 650 രൂപ വിലവരുന്ന മത്സ്യങ്ങളാണ് ചത്തത്. സമീപത്തെ മണലെടുപ്പിന്റെ ഭാഗമായി … Read more