മുണ്ട് പൊക്കിക്കാണിച്ച ബി.എൽ.ഒക്കെതിരെ നടപടി; ചുമതലകളിൽനിന്ന് മാറ്റി

മലപ്പുറം: എസ്.ഐ.ആർ എന്യൂമേറഷൻ ഫോം വിതരണ ക്യാമ്പിനിടെ മുണ്ട് പൊക്കിക്കാണിച്ച ബി.എൽ.ഒക്കെതിരെ നടപടി. തൃപ്രങ്ങോട് പഞ്ചായത്തിലെ 38ാം നമ്പർ ബൂത്തിലെ ആനപ്പടി വെസ്റ്റ് എൽ.പി സ്കൂൾ ബൂത്തിലെ ബി.എൽ.ഒ വാസുദേവനെതിരെയാണ് നടപടി. ഇയാളെ ചുമതലയിൽനിന്നും മാറ്റിയതായി ജില്ല കലക്ടർ അറിയിച്ചു. സര്‍ക്കാര്‍ ജീവനക്കാര്‍ പാലിക്കേണ്ട ചട്ടങ്ങള്‍ പാലിച്ചില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് നടപടി. വാസുദേവന് കാരണം കാണിക്കല്‍ നോട്ടീസ് നല്‍കും. വിശദീകരണം ലഭിക്കുമ്പോൾ തുടർ നടപടികളുണ്ടാകും. കഴിഞ്ഞ വ്യാഴാഴ്ചയായിരുന്നു സംഭവം. പ്രായമുള്ളവരെയടക്കം വെയിലത്ത് വരിയിൽ നിർത്തുന്നത് ചോദ്യം ചെയ്ത നാട്ടുകാർക്ക് … Read more

യു.​ഡി.​എ​ഫ്-​തൃ​ണ​മൂ​ൽ കോ​ൺ​ഗ്ര​സ് സീ​റ്റ് ധാ​ര​ണയാ​യി​ല്ല

നി​ല​മ്പൂ​ർ: ത​ദ്ദേ​ശ തെ​ര​ഞ്ഞെ​ടു​പ്പി​ൽ യു.​ഡി.​എ​ഫു​മാ​യി തൃ​ണ​മൂ​ൽ കോ​ൺ​ഗ്ര​സ് എ​വി​ടെ​യും സീ​റ്റ് ധാ​ര​ണ​യാ​യി​ല്ല. യു.​ഡി.​എ​ഫി​ന്‍റെ മേ​ൽ​ഘ​ട​ക​ത്തി​ൽ നി​ന്നും നി​ർ​ദേ​ശം ഒ​ന്നും ല​ഭി​ക്കാ​ത്ത​തു​മൂ​ല​മാ​ണ് ടി.​എം.​സി​യു​മാ​യി പ്രാ​ദേ​ശി​ക ത​ല​ത്തി​ൽ സീ​റ്റ് വി​ഭ​ജ​ന ച​ർ​ച്ച ന​ട​ക്കാ​ത്ത​തി​ന് കാ​ര​ണം. നി​ല​മ്പൂ​ർ നി​യ​മ​സ​ഭ ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പി​ൽ തൃ​ണ​മൂ​ലി​ന് ഏ​റ്റ​വും കൂ​ടു​ത​ൽ വോ​ട്ട് ല​ഭി​ച്ച വ​ഴി​ക്ക​ട​വ് ഗ്രാ​മപ​ഞ്ചാ​യ​ത്തി​ൽ മാ​ത്ര​മാ​ണ് യു.​ഡി.​എ​ഫി​ന്‍റെ പ്രാ​ദേ​ശി​ക ഘ​ട​ക​ങ്ങ​ളു​മാ​യി ഔ​ദ‍്യോ​ഗി​ക ച​ർ​ച്ച ന​ട​ന്ന​ത്. 4600ൽ ​അ​ധി​കം വോ​ട്ടു​ക​ളാ​ണ് വ​ഴി​ക്ക​ട​വി​ൽ നി​ന്നും നി​ല​മ്പൂ​ർ ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പി​ൽ പി.​വി. അ​ൻ​വ​റി​ന് ല​ഭി​ച്ചി​രു​ന്ന​ത്. വ​ഴി​ക്ക​ട​വി​ൽ നാ​ലു​സീ​റ്റു​ക​ളാ​ണ് ടി.​എം.​സി ആ​വ​ശ‍്യ​പ്പെ​ട്ട​ത്. മു​സ് … Read more

ശാ​സ്ത്രോ​ത്സ​വ​ത്തി​ൽ മ​ല​പ്പു​റം പെ​രു​മ; പാ​ല​ക്കാ​ടി​ന് ര​ണ്ടാം സ്ഥാ​നം, ക​ണ്ണൂ​ർ മൂ​ന്നാ​മ​ത്

പാ​ല​ക്കാ​ട് ന​ട​ന്ന സം​സ്ഥാ​ന സ്കൂ​ൾ ശാ​സ്ത്രോ​ത്സ​വ​ത്തി​ൽ ഓ​വ​റോ​ൾ ചാ​മ്പ്യ​ന്മാ​രാ​യ മ​ല​പ്പു​റം ടീം പാ​ല​ക്കാ​ട്: പാ​ല​ക്കാ​ടി​ന്റെ മ​ണ്ണി​ൽ നാ​ലു​ദി​വ​സ​മാ​യി ന​ട​ന്ന സം​സ്ഥാ​ന സ്കൂ​ൾ ശാ​സ്ത്രോ​ത്സ​വ​ത്തി​ൽ തു​ട​ർ​ച്ച​യാ​യ മൂ​ന്നാം വ​ർ​ഷ​വും വി​ജ​യ​ക്കൊ​ടി പാ​റി​ച്ച് മ​ല​പ്പു​റം. 1548 പോ​യ​ൻ​റ് നേ​ടി​യാ​ണ് മ​ല​പ്പു​റം ഹാ​ട്രി​ക്ക് നേ​ട്ടം കൈ​വ​രി​ച്ച​ത്. 1487 പോ​യ​ന്‍റ് വീ​തം നേ​ടി​യ പാ​ല​ക്കാ​ടും ക​ണ്ണൂ​രും ര​ണ്ടാം സ്ഥാ​ന​ത്തെ​ത്തി​യെ​ങ്കി​ലും പാ​ല​ക്കാ​ടി​ന് കൂ​ടു​ത​ൽ ഒ​ന്നാം സ്ഥാ​നം ഉ​ള്ള​തി​നാ​ൽ ര​ണ്ടാം സ്ഥാ​ന​ത്തി​ന് അ​ർ​ഹ​രാ​യി. ക​ണ്ണൂ​ർ മൂ​ന്നാ​മ​തു​മാ​യി. 1477 പോ​യ​ന്‍റ് നേ​ടി​യ തൃ​ശൂ​രാ​ണ് നാ​ലാം സ്ഥാ​ന​ത്ത്. ശാ​സ്ത്ര​മേ​ള​യി​ൽ … Read more

കോട്ടക്കലിൽ ആദായ വിൽപന കേന്ദ്രത്തിന് തീപിടിച്ചു; മൂന്നു ജീവനക്കാരെ രക്ഷപ്പെടുത്തി

കോട്ടക്കലിലെ തീപിടിച്ച ആദായ വിൽപന കേന്ദ്രം കോട്ടക്കൽ (മലപ്പുറം): നഗരമധ്യത്തിൽ പ്രവർത്തിക്കുന്ന ആദായ വിൽപന കേന്ദ്രത്തിന് തീപിടിച്ചു. ശനിയാഴ്ച പുലർച്ചെ അഞ്ചു മണിയോടെയാണ് സംഭവം. തിരൂർ റോഡിൽ വർഷങ്ങളായി പ്രവർത്തിക്കുന്ന സ്ഥാപനമാണ് അഗ്‌നിക്കിരയായത്. തീയും പുകയും ഉയർന്നതോടെ സ്ഥാപനത്തിൽ ഉറങ്ങുകയായിരുന്ന ജീവനക്കാരാണ് സംഭവം അറിയുന്നത്. മുകൾനിലയിൽ നിന്ന് താഴേക്ക് ചാടിയ ജീവനക്കാരൻ നൽകിയ വിവരമനുസരിച്ചാണ് മറ്റുള്ളവരെ രക്ഷപ്പെടുത്തിയത്. അഗ്നിശമനസേനാംഗങ്ങളും നാട്ടുകാരും ചേർന്ന് ഇവരെ താഴേയിറക്കുകയായിരുന്നു. മലപ്പുറം, പെരിന്തൽമണ്ണ, താനൂർ, തിരൂർ തുടങ്ങിയ കേന്ദ്രങ്ങളിൽ നിന്നെത്തിയ അഗ്നിശമനസേന യൂനിറ്റ് … Read more

കാടാമ്പുഴയിലെ ബാലവിവാഹം കേരളത്തിന് അപമാനമെന്ന് കോടതി

മഞ്ചേരി: കാടാമ്പുഴയില്‍ 14കാരിയുടെ വിവാഹം നടത്താന്‍ ശ്രമിച്ച ബന്ധുക്കളുടെ നടപടി നൂറ് ശതമാനം സാക്ഷരത നേടിയെന്നവകാശപ്പെടുന്ന കേരളത്തിന് അപമാനമാണെന്ന് മഞ്ചേരി ജില്ല സെഷന്‍സ് കോടതി. സംഭവത്തില്‍ 2026 ജനുവരി 30നകം വിശദ അന്വേഷണം നടത്തി റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്ന് കുറ്റിപ്പുറം ചൈല്‍ഡ് മാര്യേജ് പ്രൊഹിബിഷന്‍ ഓഫിസറോട് ജില്ല പ്രിന്‍സിപ്പല്‍ ജഡ്ജി കെ. സനില്‍ കുമാര്‍ ആവശ്യപ്പെട്ടു. പ്രായപൂര്‍ത്തിയാകുംവരെ ആറു മാസത്തിലൊരിക്കല്‍ ബാലികയെ വീട്ടില്‍ സന്ദര്‍ശിക്കണമെന്നും വിദ്യാഭ്യാസം സംബന്ധിച്ച് അന്വേഷണം നടത്തണമെന്നും കോടതി ആവശ്യപ്പെട്ടു. ശൈശവ വിവാഹത്തിന് ഉത്തരവാദികളായവരെ ശിക്ഷിക്കുകയെന്നതല്ല, … Read more

സ്‌കൂള്‍ വാനിന്റെ അടിയിൽപെട്ട് നഴ്‌സറി വിദ്യാര്‍ഥിക്ക് ദാരുണാന്ത്യം

ഐമിന്‍ ഐസിന്‍ ഒ​ഴു​കൂ​ര്‍ (മ​ല​പ്പു​റം): സ്വ​കാ​ര്യ സ്‌​കൂ​ളി​ലെ ന​ഴ്‌​സ​റി വി​ദ്യാ​ര്‍ഥി അ​തേ സ്‌​കൂ​ളി​ലെ വാ​ഹ​ന​ത്തി​ന​ടി​യി​ൽ​പെ​ട്ട് ദാ​രു​ണ​മാ​യി മ​രി​ച്ചു. ഒ​ഴു​കൂ​ര്‍ കു​ന്ന​ക്കാ​ട് കു​റ്റി​പ്പു​റ​ത്ത് മൂ​ച്ചി​ക്കു​ണ്ടി​ല്‍ നൂ​റു​ദ്ദീ​ന്റെ​യും അം​ജി​ദ ജ​ബി​ന്റെ​യും ഏ​ക മ​ക​ന്‍ എ​മി​ന്‍ ഐ​സി​ന്‍ (അ​ഞ്ച്) ആ​ണ് മ​രി​ച്ച​ത്. ഒ​ഴു​കൂ​ര്‍-​മു​സ്‍ലി​യാ​ര​ങ്ങാ​ടി റോ​ഡി​ല്‍ കു​മ്പ​ള​പ്പ​റ​മ്പി​ല്‍ വെ​ള്ളി​യാ​ഴ്ച വൈ​കു​ന്നേ​രം നാ​ലോ​ടെ​യാ​ണ് അ​പ​ക​ട​മു​ണ്ടാ​യ​ത്. മു​സ്‍ലി​യാ​ര​ങ്ങാ​ടി​യി​ലെ എ.​ബി.​സി സ്‌​കൂ​ളി​ലെ എ​ല്‍.​കെ.​ജി വി​ദ്യാ​ര്‍ഥി​യാ​ണ് എ​മി​ന്‍ ഐ​സി​ന്‍. സ്‌​കൂ​ള്‍ വി​ട്ട് കു​ട്ടി​യെ വീ​ടി​ന​ടു​ത്ത് ഇ​റ​ക്കി​യ​ശേ​ഷം വാ​ൻ എടു​ക്കു​മ്പോ​ള്‍ കു​ട്ടി അ​ടി​യി​ൽ​പെ​ടു​ക​യാ​യി​രു​ന്നു. ഉ​ട​നെ ആ​ശു​പ​ത്രി​യി​ല്‍ എ​ത്തി​ച്ചെ​ങ്കി​ലും ര​ക്ഷി​ക്കാ​നാ​യി​ല്ല. കൊ​ണ്ടോ​ട്ടി … Read more