നേതാക്കളുടെ അറസ്റ്റില്‍ പ്രതിഷേധിച്ച് സംസ്ഥാനത്ത് നാളെ ഹർത്താൽ ആഹ്വാനംചെയ്ത് പോപ്പുലർ ഫ്രണ്ട്

നേതാക്കളുടെ അറസ്റ്റില്‍ പ്രതിഷേധിച്ച്  സംസ്ഥാനത്ത് നാളെ ഹർത്താൽ ആഹ്വാനംചെയ്ത് പോപ്പുലർ ഫ്രണ്ട്

കോഴിക്കോട്: പോപുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യ ദേശീയ സംസ്ഥാന നേതാക്കളെ എന്‍ഐഎ  അറസ്റ്റ് ചെയ്തത് ഭരണകൂട ഭീകരതയുടെ ഭാഗമാണെന്ന് സംസ്ഥാന കമ്മിറ്റി വിലയിരുത്തി. ഇതിൽ പ്രതിഷേധിച്ചു നാളെ സംസ്ഥാനത്ത് ഹര്‍ത്താല്‍ നടത്തുംമെന്നും രാവിലെ ആറു മുതല്‍ വൈകീട്ട് ആറുവരെയാണ് ഹര്‍ത്താല്‍ എന്നും പോപുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യ കമ്മിറ്റി അറിയിച്ചു. ഹർത്താല്‍ വിജയിപ്പിക്കാൻ എല്ലാ ജനാധിപത്യ വിശ്വാസികളും രംഗത്തുവരണമെന്നും പിഎഫ്ഐ ജനറല്‍ സെക്രട്ടറി എ അബ്ദുൽ സത്താർ  ആവശ്യപ്പെട്ടു. എന്‍ഐഎ റെയ്ഡില്‍ കേരളത്തില്‍ നിന്ന് 25 പോപ്പുലര്‍ ഫ്രണ്ട് … Read more

11 കോഴികളെ അകത്താക്കിയ പെരുമ്പാമ്പ് ഒടുവിൽ പിടിയിൽ, ഭീമന്റെ ഭാരം 50 കിലോയിലധികം

11 കോഴികളെ അകത്താക്കിയ പെരുമ്പാമ്പ് ഒടുവിൽ പിടിയിൽ, ഭീമന്റെ ഭാരം 50 കിലോയിലധികം

മലപ്പുറം: കോഴി വളര്‍ത്തുന്നതിനുണ്ടാക്കിയ കമ്പിക്കൂട്ടില്‍ കയറി തള്ളക്കോഴിയേയും ഇടത്തരം പ്രായമായ 10 കുട്ടികളെയും ഭക്ഷിച്ച പെരുമ്പാമ്പിനെ നാട്ടുകാര്‍ പിടികൂടി. ആന്തിയൂര്‍ കുന്നത്ത് മണാകുന്നന്‍ മുഹമ്മദിന്റെ വീട്ടിലെ കോഴികളെയാണ് പെരുമ്പാമ്പ് അകത്താക്കിയത്. കോഴികളെ തിന്ന മയക്കത്തില്‍ അനങ്ങാൻ കഴിയാതായ മലമ്പാമ്പിന്റെ വയറ്റില്‍ നിന്ന് പ്രത്യേക കമ്പി കൊണ്ട് മുഴുവന്‍ കോഴികളയും പുറേത്തേക്കെടുത്തു. പെരുമ്പാമ്പിനെ പിന്നീട് വനം വകുപ്പ് അധികൃതര്‍ക്ക് കൈമാറി. 50 കിലോയിലധികം ഭാരവും നാല് മീറ്ററോളം നീളവുമുള്ള പെരുമ്പാമ്പിനെ കാണാന്‍ ധാരാളം പേര്‍ സ്ഥലത്ത് എത്തിയിരുന്നു. വീട്ടുകാര്‍ … Read more

പൂക്കോട്ടൂരിൽ ഇതര സംസ്ഥാന പെൺകുട്ടിയെ തട്ടിക്കൊണ്ടുപോയി ബലാത്സംഗം: നാലുപേർ അറസ്റ്റിൽ

പൂക്കോട്ടൂരിൽ ഇതര സംസ്ഥാന പെൺകുട്ടിയെ തട്ടിക്കൊണ്ടുപോയി ബലാത്സംഗം: നാലുപേർ അറസ്റ്റിൽ

മലപ്പുറം: പ്രായപൂർത്തിയാകാത്ത ഇതര സംസ്ഥാന പെൺകുട്ടിയെ തട്ടിക്കൊണ്ടുപോയി കൂട്ട ബലാത്സംഗത്തിനിരയാക്കിയ കേസിൽ നാല് പേരെ അറസ്റ്റ് ചെയ്തു. പൂക്കോട്ടൂർ പള്ളിപ്പടി സ്വദേശി കോതടി മജീദ് (52), പൂക്കോട്ടൂർ സ്വദേശി തൊട്ടിപ്പാറമ്മൽ കൃഷ്ണൻ (54), പൂക്കോട്ടൂർ ചോലമുക്ക് സ്വദേശി കറുത്തേടത്ത് കെ.പി. അഷ്റഫ് (42), പൂക്കോട്ടൂരിൽ വാടകക്ക് താമസിക്കുന്ന തമിഴ്നാട് സ്വദേശി കതിരവൻ എന്ന മാധവൻ (35) എന്നിവരാണ് പിടിയിലായത്. പൂക്കോട്ടൂർ അറവങ്കരയിൽ സെപ്റ്റംബർ പത്തിനായിരുന്നു സംഭവം. രാത്രി 11ഓടെ പെൺകുട്ടിയെ ബലമായി തട്ടിക്കൊണ്ടുപോയി ബലാത്സംഗത്തിനിരയാക്കുകയായിരുന്നു.

തിരുവോണം ബമ്പർ നറുക്കെടുപ്പ്; ബംപർ ഭാഗ്യം ഈ നമ്പറിന്

തിരുവോണം ബമ്പർ നറുക്കെടുപ്പ്; ബംപർ ഭാഗ്യം ഈ നമ്പറിന്

ലോട്ടറി വകുപ്പിന്റെ ചരിത്രത്തിലെ ഏറ്റവും ഉയർന്ന സമ്മാനത്തുകയായ 25 കോടിയുടെ ഓണം ബംപർ നറുക്കെടുത്തു. ടിജെ 750605 എന്ന ടിക്കറ്റിനാണു ബംപർ ഭാഗ്യം. തിരുവനന്തപുരം ഗോർഖി ഭവനിൽ ധനമന്ത്രി കെ.എൻ.ബാലഗോപാൽ ആണു നറുക്കെടുത്തത്. ഇക്കുറി ഒന്നാം സമ്മാന ജേതാവിന് 10% ഏജൻസി കമ്മിഷനും 30% നികുതിയും കിഴിച്ച് ബാക്കി 15.75 കോടി രൂപയാണു ലഭിക്കുക. ലോട്ടറി വകുപ്പിന്റെ ചരിത്രത്തിലെ ഏറ്റവും ഉയർന്ന സമ്മാനത്തുകയാണിത്. അച്ചടിച്ച 67.50 ലക്ഷം ടിക്കറ്റുകളിൽ ഭൂരിഭാഗവും വിറ്റുപോയി. 500 രൂപയായിരുന്നു വില. രണ്ടാം … Read more

ആര്‍ എസ് എസ് നേതാവ് ശ്രീനിവാസന്‍ വെട്ടേറ്റ് കൊല്ലപ്പെട്ട കേസില്‍ മലപ്പുറം സ്വദേശി അറസ്റ്റില്‍

ആര്‍ എസ് എസ് നേതാവ് ശ്രീനിവാസന്‍ വെട്ടേറ്റ് കൊല്ലപ്പെട്ട കേസില്‍ മലപ്പുറം സ്വദേശി അറസ്റ്റില്‍

മലപ്പുറം :  പാലക്കാട് ആര്‍ എസ് എസ് നേതാവ് ശ്രീനിവാസന്‍ വെട്ടേറ്റ് കൊല്ലപ്പെട്ട കേസില്‍ ഒരാള്‍കൂടി അറസ്റ്റില്‍. മലപ്പുറം സ്വദേശി സിറാജുദ്ദീനെയാണ് അന്വേഷണ സംഘം അറസ്റ്റ് ചെയ്തത്. ഇതോടെ കേസില്‍ അറസ്റ്റിലായവരുടെ എണ്ണം 26 ആയി.ശ്രീനിവാസനെ കൊലപ്പെടുത്തുന്നതിനു മുമ്പ് നടന്ന ഗൂഢാലോചനയിൽ സിറാജുദ്ദീനും പങ്കെടുത്തിരുന്നു. പാലക്കാട് ജില്ലാ ആശുപത്രിയിലാണ് ഗൂഢാലോചന നടന്നത്. സിറാജുദീനെ കുറിച്ച് ഞെട്ടിക്കുന്ന വിവരങ്ങളാണ് പൊലീസിന് ലഭിച്ചത്. ഇയാൾ കൂടുതൽ പ്രതികൾക്ക് ഒളിത്താവളമൊരുക്കിയതായാണ് പൊലീസ് കണ്ടെത്തിയിരിക്കുന്നത്. വിവിധ കൊലക്കേസുകളിൽ ഉൾപ്പെട്ട പോപ്പുലർ ഫ്രണ്ട് നേതാക്കൾക്കും … Read more

25 കോടിയുടെ ബംപർ ലോട്ടറി നറുക്കെടുപ്പ് നാളെ; ഇതുവരെ വിറ്റത് 319 കോടി രൂപയുടെ ടിക്കറ്റുകൾ

25 കോടിയുടെ ബംപർ ലോട്ടറി നറുക്കെടുപ്പ് നാളെ; ഇതുവരെ വിറ്റത് 319 കോടി രൂപയുടെ ടിക്കറ്റുകൾ

ലോട്ടറി വകുപ്പിന്റെ ചരിത്രത്തിലെ ഏറ്റവും ഉയർന്ന സമ്മാനത്തുകയുടെ ബംപർ നറുക്കെടുപ്പ് നാളെ. onam-bumper-lottery 25 കോടി രൂപ ഒന്നാം സമ്മാനം നൽകുന്ന, 500 രൂപ വിലയുള്ള ടിക്കറ്റിന്റെ നറുക്കെടുപ്പ് നാളെ ഉച്ചയ്ക്ക് 2നു നടക്കാനിരിക്കെ ഇതുവരെ 63.81 ലക്ഷം ടിക്കറ്റുകൾ വിറ്റഴിഞ്ഞു. ആകെ അച്ചടിച്ച 67.50 ലക്ഷം ടിക്കറ്റുകളിൽ ബാക്കി 3.69 ലക്ഷം ടിക്കറ്റുകൾ ഇന്നു വിറ്റുതീരുമെന്നാണു വകുപ്പിന്റെ പ്രതീക്ഷ. 319 കോടി രൂപയുടെ ടിക്കറ്റുകളാണ് ഇതുവരെ വിറ്റത്. 12 കോടി രൂപ ഒന്നാം സമ്മാനമുണ്ടായിരുന്ന കഴിഞ്ഞ … Read more