മഞ്ചേരിയിൽവാക്ക് തർക്കത്തിനിടെ ഭാര്യ ഭർത്താവിനെ കറിക്കത്തി കൊണ്ട് കുത്തി കൊലപ്പെടുത്തി

മഞ്ചേരിയിൽവാക്ക് തർക്കത്തിനിടെ ഭാര്യ ഭർത്താവിനെ കറിക്കത്തി കൊണ്ട് കുത്തി കൊലപ്പെടുത്തി

മലപ്പുറം : മലപ്പുറത്ത് ഭാര്യ ഭർത്താവിനെ കുത്തിക്കൊന്നു. മഞ്ചേരിയിലാണ് സംഭവം. നാരങ്ങാ തൊടി കുഞ്ഞിമുഹമ്മദിനെയാണ് ഭാര്യ നഫീസ കറിക്കത്തി കൊണ്ട് കുത്തിക്കൊലപ്പെടുത്തിയത്. കുടുംബവഴക്കാണ് കൊലപാതകത്തിന് കാരണം. വാക്ക് തർക്കത്തിനിടെ ഭാര്യ കത്തിയെടുത്ത് കുത്തുകയായിരുന്നു. ബഹളം കേട്ട് എത്തിയ അയൽവാസികൾ മുഹമ്മദിനെ മഞ്ചേരിയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണപ്പെട്ടു. മൃതദേഹം മഞ്ചേരി മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി. നഫീസയെ പോലീസ് കസ്റ്റഡിയിലെടുത്ത ചോദ്യം ചെയ്തു വരികയാണ്.

ജോലി ഒഴിവുകൾ- MALAPPURAM

ജോലി ഒഴിവുകൾ- MALAPPURAM

ഒഴിവുകൾ  19-10-2022 ∙ കീഴുപറമ്പ് ജിവിഎച്ച്എസ്എസിൽ വിഎച്ച്എസ്ഇ വിഭാഗത്തിൽ എംഎൽടി അധ്യാപക ഒഴിവിലേക്കുള്ള അഭിമുഖം 22ന് 10.30 ന്. ഫോൺ : 0483 2858933 ∙ കേരള ഫെഡറേഷൻ ഓഫ് ദി ബ്ലൈൻഡിനു കീഴിൽ കീഴുപറമ്പിൽ പ്രവർത്തിക്കുന്ന അന്ധ അഗതി മന്ദിരത്തിൽ നൈറ്റ് വാച്ച്മാന്റെ ഒഴിവ്. അഡ്മിനിസ്‌ട്രേറ്റർ, കേരള ഫെഡറേഷൻ ഓഫ് ദി ബ്ലൈൻഡ്, അന്ധ അഗതി മന്ദിരം, കീഴുപറമ്പ് (പി.ഒ.) അരീക്കോട് 673 639. ഫോൺ 9447318214. ∙ മഞ്ചേരി ഗവ. ബോയ്സ് ഹയർ സെക്കൻഡറി … Read more

മേലാറ്റൂർ ഉപജില്ലാ ശാസ്ത്രോത്സവം 19 മുതൽ

മേലാറ്റൂർ ഉപജില്ലാ ശാസ്ത്രോത്സവം 19 മുതൽ

മേലാറ്റൂർ ഉപജില്ലാ ശാസ്ത്രോത്സവം 19 മുതൽ വേങ്ങൂർ∙ മേലാറ്റൂർ ഉപജില്ലാ ശാസ്ത്രോത്സവം 19, 20 തീയതികളിൽ വേങ്ങൂർ എഎം ഹയർ സെക്കൻഡറി സ്കൂളിൽ നടക്കും. 2 ദിവസത്തെ മത്സരങ്ങളിൽ 1500 വിദ്യാർഥികളാണ് പങ്കെടുക്കുക. മേലാറ്റൂർ പഞ്ചായത്ത് പ്രസിഡന്റ് കെ.ടി. മുഹമ്മദ് ഇക്ബാൽ ചെയർമാനും സ്കൂൾ പ്രിൻസിപ്പൽ എ.സൈനുദ്ദീൻ ജനറൽ കൺവീനറും പ്രധാനാധ്യാപകൻ ടി.സലാം കൺവീനറും എഇഒ പി.പ്രസാദ് ട്രഷററുമായ കമ്മിറ്റിയാണ് ശാസ്ത്രോത്സവത്തിനു നേതൃത്വം നൽകുന്നത്. Melatoor Upazila Science Festival

വിദേശത്തുനിന്ന് എത്തി ബസിൽ നാട്ടിലേക്ക് മടങ്ങുന്നതിനിടെ അപകടം; ചെമ്മാട് സ്വദേശിയായ 37കാരിക്ക് ദാരുണാന്ത്യം

വിദേശത്തുനിന്ന് എത്തി ബസിൽ നാട്ടിലേക്ക് മടങ്ങുന്നതിനിടെ അപകടം; ചെമ്മാട് സ്വദേശിയായ 37കാരിക്ക് ദാരുണാന്ത്യം

ടൂറിസ്റ്റ് ബസും കെഎസ്ആർടിസി ബസും ഇടിച്ച് കെഎസ്ആർടിസി ബസ് യാത്രക്കാരി മലപ്പുറം തിരൂരങ്ങാടി ചെമ്മാട് കോരൻ കണ്ടത്ത് സെലീന (37) മരിച്ചു. ഞായറാഴ്ച പുലർച്ചെ 5.45ന് ദേശീയ‌പാതയിൽ, അങ്കമാലി കെഎസ്ആർടിസി സ്റ്റാൻഡിനു മുന്നിലായിരുന്നു അപകടം. വിമാനത്താവളത്തിൽനിന്നു വരികയായിരുന്ന കെഎസ്ആർടിസി ബസ്, സ്റ്റാൻഡിലേക്കു കയറുന്നതിനായി യുടേൺ എടുക്കുന്നതിനിടെ ചാലക്കുടി ഭാഗത്തുനിന്ന് അങ്കമാലിയിലേക്കു വരികയായിരുന്ന ടൂറിസ്റ്റ് ബസിൽ ഇടിക്കുകയായിരുന്നു. [tta_listen_btn] കെഎസ്ആർടിസി ബസിന്റെ പിൻസീറ്റിലാണ് സെലീന ഇരുന്നിരുന്നത്. വിദേശത്തു ജോലി ചെയ്തിരുന്ന സെലീന, പുലർച്ചെ നെടുമ്പാശേരി വിമാനത്താവളത്തിൽ എത്തിശേഷം നാട്ടിലേക്കു … Read more

മഞ്ചേരിയിൽ കോളജിലെ ഡിജെ പാർട്ടിക്കിടെ വിദ്യാർത്ഥിനികൾ കൂട്ടത്തോടെ കുഴഞ്ഞു വീണു, 10 പേർ ആശുപത്രിയിൽ

മഞ്ചേരിയിൽ കോളജിലെ ഡിജെ പാർട്ടിക്കിടെ വിദ്യാർത്ഥിനികൾ കൂട്ടത്തോടെ കുഴഞ്ഞു വീണു, 10 പേർ ആശുപത്രിയിൽ

മലപ്പുറം; കോളജിലെ ഡിജെ പാർട്ടിക്കിടെ വിദ്യാർത്ഥിനികൾ കുഴഞ്ഞുവീണു. മഞ്ചേരി കോ-ഓപ്പറേറ്റീവ് കോളജിലെ ഫ്രഷേഴ്സ് ഡേയോടു അനുബന്ധിച്ചു നടത്തിയ ഡിജെ പാർട്ടിക്കിടെയാണ് സംഭവമുണ്ടായത്. കുഴഞ്ഞു വീണതിനെ തുടർന്ന് 10 വിദ്യാർത്ഥിനികളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. വിദ്യാർത്ഥികൾക്ക് കൂട്ടത്തോടെ ആരോഗ്യ പ്രശ്നങ്ങളുണ്ടായത് പരിഭ്രാന്തി സൃഷ്ടിച്ചു. ശനിയാഴ്ച വൈകുന്നേരം നാലരയോടെയാണ് കോളജിൽ ഡിജെ പാർട്ടി നടത്തിയത്. സംഘം ചേർന്നുള്ള ആട്ടവും പാട്ടും നടക്കുന്നതിനിടെയാണ് വിദ്യാർത്ഥിനികൾക്ക് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ട് കുഴഞ്ഞു വീണത്. ആദ്യം ഒരു വിദ്യാർത്ഥിനി കുഴഞ്ഞു വീണതിനെ തുടർന്ന് ഈ കുട്ടിയെ ആശുപത്രിയിലെത്തിച്ചപ്പോഴേക്കും രണ്ടാമത്തെ … Read more

റോളർ സ്കേറ്റിങ് ജില്ലാ ചാംപ്യൻഷിപ് 22 മുതൽ

റോളർ സ്കേറ്റിങ് ജില്ലാ ചാംപ്യൻഷിപ് 22 മുതൽ

മലപ്പുറം ∙ റോളർ സ്കേറ്റിങ് അസോസിയേഷൻ ജില്ലാ കമ്മിറ്റി സംഘടിപ്പിക്കുന്ന ജില്ലാതല ചാംപ്യൻഷിപ് 22നും 23നും കോട്ടയ്ക്കൽ എകെഎംഎച്ച്എസ്എസിൽ നടക്കും. റിങ്, റോഡ് ഇനങ്ങളിലായി വിവിധ മത്സരങ്ങൾ സംഘടിപ്പിക്കും. വിവിധ പ്രായപരിധികളിലുള്ള 6 വിഭാഗങ്ങളിലായാണ് മത്സരങ്ങളെന്ന് ഭാരവാഹികളായ ബി.പി.രഘുരാജ്, ആർ.ബിനോയി എന്നിവർ പറഞ്ഞു.വ്യക്തിഗത വിഭാഗങ്ങൾക്കു പുറമേ ടീം ഇനത്തിൽ റോളർ ഹോക്കി മത്സരവും സംഘടിപ്പിക്കുന്നുണ്ട്. ജില്ലാ ചാംപ്യൻഷിപ്പിൽ നിന്ന് തിരഞ്ഞെടുക്കപ്പെടുന്നവർക്ക് സംസ്ഥാന തല മത്സരങ്ങളിൽ പങ്കെടുക്കാം.