മലപ്പുറം സ്വദേശിയായ 15കാരനെ കോഴിക്കോട്ടെത്തിച്ച് ലൈംഗികമായി പീഡിപ്പിച്ചു; നാലുപേര്‍ അറസ്റ്റില്‍

മലപ്പുറം സ്വദേശിയായ 15കാരനെ കോഴിക്കോട്ടെത്തിച്ച് ലൈംഗികമായി പീഡിപ്പിച്ചു; നാലുപേര്‍ അറസ്റ്റില്‍

മലപ്പുറം : പ്രായപൂര്‍ത്തിയാകാത്ത ആണ്‍കുട്ടിയെ തട്ടിക്കൊണ്ടുപോയി ലൈംഗികമായി അതിക്രമിച്ച സംഭവത്തില്‍ നാലുപേര്‍ക്കെതിരെ പൊലീസ് കേസ് എടുത്തു. അസീസ്, ഉവൈസ്, അബ്ബാസ് എന്നിവര്‍ക്കെതിരേയും കണ്ടാലറിയാവുന്ന മറ്റൊരാള്‍ക്കെതിരെയുമാണ്‌ കോഴിക്കോട് ടൗണ്‍ പൊലീസ് പോക്‌സോ കേസ് രജിസ്റ്റര്‍ ചെയ്തത്. ഒക്ടോബര്‍ 27നായിരുന്നു കേസിനാസ്പദമായ സംഭവം. മലപ്പുറം സ്വദേശിയായ 15കാരനായ വിദ്യാര്‍ഥിയെ തട്ടിക്കൊണ്ടുപോയി ലൈംഗികാതിക്രമം നടത്തിയെന്നായിരുന്നു പരാതി. കുട്ടിയെ കുന്ദമംഗലത്ത് എത്തിച്ചാണ് പ്രതികള്‍ അതിക്രമം കാട്ടിയത്.

മലപ്പുറം സൈബർ സ്റ്റേഷൻ ശിലാസ്ഥാപനം ഡി.ജി.പി നിർവഹിച്ചു

മലപ്പുറം സൈബർ സ്റ്റേഷൻ ശിലാസ്ഥാപനം ഡി.ജി.പി നിർവഹിച്ചു

മലപ്പുറം: മലപ്പുറം പൊലീസ് ഹെഡ് ക്വാർട്ടേഴ്സിനു സമീപം സൈബർ പൊലീസ് സ്റ്റേഷന് പുതിയ കെട്ടിടം ഉയരുന്നു. ആധുനിക സൗകര്യങ്ങളോടുകൂടി പണിയുന്ന സൈബർ സ്റ്റേഷന്‍റെ ശിലാസ്ഥാപനം വ്യാഴാഴ്ച ഉച്ചക്ക് ഡി.ജി.പി അനിൽ കാന്ത് നിർവഹിച്ചു.രണ്ട് കോടി തുക അനുവദിച്ച് കേരള പൊലീസ് ഹൗസിങ് ആൻഡ് കൺസ്ട്രക്ഷൻ കോർപറേഷന്‍റെ കീഴിലാണ് നിർമാണ പ്രവൃത്തികൾ ആരംഭിച്ചത്. മൂന്ന് നിലകളിലായി നിർമിക്കുന്ന സ്റ്റേഷനിൽ സൈബർ റൂം, സെർവർ റൂം, ലോക്കപ്പ്, വിശ്രമ മുറികൾ, സ്വീകരണ മുറി തുടങ്ങിയ സജ്ജീകരണങ്ങളുണ്ടാവും. ഏകദേശം 7000 ത്തോളം … Read more

പാമ്പുകളെ ഏറ്റവും കൂടുതൽ പീഡിപ്പിക്കുന്നത് വനം വകുപ്പാണെന്ന് വാവ സുരേഷ്

പാമ്പുകളെ  ഏറ്റവും കൂടുതൽ പീഡിപ്പിക്കുന്നത് വനം വകുപ്പാണെന്ന് വാവ സുരേഷ്

വണ്ടൂർ : പാമ്പിനെ ഏറ്റവും കൂടുതൽ പീഡിപ്പിക്കുന്നത് വനം വകുപ്പാണെന്ന് വാവ സുരേഷ്. പരിശീലനത്തിനെന്ന പേരിൽ നടത്തുന്നത് കോമാളിത്തരമാണെന്നും വിമർശനം. കഴിഞ്ഞ ദിവസം കോഴിക്കോട് മെഡിക്കൽ കോളജിലെ സെമിനാറിൽ വിഷപ്പാമ്പുകളെ പ്രദർശിപ്പിച്ചെന്ന പരാതിയിൽ വനം വകുപ്പ് വാവ സുരേഷിനെതിരെ കേസെടുത്തിരുന്നു. ഇതിനെതിരെ വണ്ടൂരിൽ പ്രതികരിക്കുകയായിരുന്നു അദ്ദേഹം. വണ്ടൂരിൽ സ്വകാര്യ സന്ദർശനത്തിനെത്തിയതായിരുന്നു അദ്ദേഹം. ഡി.എഫ്.ഒയുടെ നിര്‍ദേശ പ്രകാരം താമരശ്ശേരി റേഞ്ച് ഓഫിസറാണ് കേസെടുത്തത്. പാമ്പുകളെ പ്രദര്‍ശിപ്പിക്കല്‍, പീഡിപ്പിക്കല്‍ എന്നിവക്കാണ് കേസ്. കോഴിക്കോട് മെഡിക്കല്‍ കോളജില്‍ ക്ലിനിക്കല്‍ നഴ്‌സിങ് എജുക്കേഷനും … Read more

വിമാനത്താവളം വഴി കടത്താന്‍ ശ്രമിച്ച 41 ലക്ഷത്തിന്റെ സ്വർണം പൊലീസ് പിടികൂടി

വിമാനത്താവളം വഴി കടത്താന്‍ ശ്രമിച്ച 41 ലക്ഷത്തിന്റെ സ്വർണം പൊലീസ് പിടികൂടി

കൊണ്ടോട്ടി: കരിപ്പൂർ വിമാനത്താവളം വഴി അനധികൃതമായി കടത്താൻ ശ്രമിച്ച 41 ലക്ഷത്തിന്റെ സ്വര്‍ണവുമായി മൂന്നുപേരെ പൊലീസ് സംഘം പിടികൂടി. ബഹ്റൈനില്‍നിന്ന് കരിപ്പൂർ വിമാനത്താവളത്തിലെത്തിയ കൂരാച്ചുണ്ട് സ്വദേശി റഷീദ് (47), ഇയാളെ കൂട്ടിക്കൊണ്ടുപോകാൻ എത്തിയ പേരാമ്പ്ര സ്വദേശികളായ അഷ്റഫ് (47), സിയാദ് (25) എന്നിവരാണ് അറസ്റ്റിലായത്. മിശ്രിതരൂപത്തിലുള്ള സ്വർണം മൂന്ന് കാപ്സ്യൂളുകളായി ശരീരത്തിനകത്ത് ഒളിപ്പിച്ചുകടത്താനായിരുന്നു റഷീദിന്റെ ശ്രമം. കസ്റ്റംസ് പരിശോധന അതിജീവിച്ച് ടെർമിനലിന് പുറത്തുകടന്ന് കൂട്ടാളികൾക്കൊപ്പം പോകുന്നതിനിടെ സംഘത്തെ രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ പൊലീസ്, വാഹനം ഉൾപ്പെടെ സീറോ പോയന്റിൽ … Read more

എടപ്പാൾ മേൽപാലത്തിന് താഴെ വാഹന പാർക്കിങ്ങിന് പണം ഈടാക്കും

എടപ്പാൾ മേൽപാലത്തിന് താഴെ വാഹന പാർക്കിങ്ങിന് പണം ഈടാക്കും

എ​ട​പ്പാ​ൾ: മേ​ൽ​പാ​ല​ത്തി​ന് താ​ഴെ വാ​ഹ​ന​ങ്ങ​ൾ പാ​ർ​ക്ക് ചെ​യ്യു​ന്ന​തി​ന് പ​ണം ഈ​ടാ​ക്കും. അ​ന​ധി​കൃ​ത പാ​ർ​ക്കി​ങ് ത​ട​യു​ന്ന​തി​ന്റെ ഭാ​ഗ​മാ​യാ​ണ് പ​ണം ഈ​ടാ​ക്കി പാ​ർ​ക്കി​ങ് സം​വി​ധാ​ന​മേ​ർ​പ്പെ​ടു​ത്താ​ൻ ഗ​താ​ഗ​ത പ​രി​ഷ്ക​ര​ണ ക​മ്മി​റ്റി യോ​ഗം തീ​രു​മാ​നി​ച്ച​ത്. സ്റ്റോ​പ്പു​ക​ളി​ൽ ഒ​ന്നി​ൽ കൂ​ടു​ത​ൽ ബ​സു​ക​ൾ ഒ​രേ​സ​മ​യം നി​ർ​ത്തി​യി​ടാ​ന​നു​വ​ദി​ക്കേ​ണ്ട​തി​ല്ലെ​ന്നും തീ​രു​മാ​നി​ച്ചു. പ​ട്ടാ​മ്പി റോ​ഡി​ൽ വ്യാ​പ​ക​മാ​യി ന​ട​ക്കു​ന്ന അ​ന​ധി​കൃ​ത മ​ത്സ്യ​ക്ക​ച്ച​വ​ടം പൂ​ർ​ണ​മാ​യി നി​യ​ന്ത്രി​ക്കും. പാ​ല​ത്തി​ന​ടി​യി​ലെ പാ​ർ​ക്കി​ങ് സ്ഥ​ല​ത്ത് ദീ​ർ​ഘ​ദൂ​ര യാ​ത്ര​ക്കാ​ർ അ​വ​രു​ടെ വാ​ഹ​ന​ങ്ങ​ൾ പാ​ർ​ക്ക് ചെ​യ്ത് പോ​കു​ന്നു​ണ്ട്. വ്യാ​പാ​ര സ്ഥാ​പ​ന​ങ്ങ​ളി​ലേ​ക്ക് വ​രു​ന്ന​വ​ർ​ക്ക് വാ​ഹ​നം പാ​ർ​ക്ക് ചെ​യ്യാ​ൻ സ്ഥ​ല​മി​ല്ലാ​താ​കു​ന്ന​താ​യു​ള്ള വ്യാ​പാ​രി​ക​ളു​ടെ പ​രാ​തി​യെ​ത്തു​ട​ർ​ന്നാ​ണ് … Read more

17 കാരിയായ മകളെ പിതാവ് പീഡിപ്പിച്ചത് അഞ്ചുവർഷത്തോളം; പിതാവ് അറസ്റ്റിൽ

17 കാരിയായ മകളെ പിതാവ് പീഡിപ്പിച്ചത് അഞ്ചുവർഷത്തോളം; പിതാവ് അറസ്റ്റിൽ

മലപ്പുറം: 17 കാരിയായ മകളെ പിതാവ് പീഡിപ്പിച്ചത് അഞ്ചുവർഷത്തോളം. അരീക്കോട് പൊലീസ് അറസ്റ്റ് ചെയ്ത 43കാരനെ മഞ്ചേരി പോക്‌സോ സ്‌പെഷ്യൽ കോടതി റിമാന്റ് ചെയ്തു. കീഴുപറമ്പ് കുനിയിൽ സ്വദേശിയായ 43കാരനെയാണ് ജഡ്ജി എസ് നസീറ റിമാന്റ് ചെയ്തത്. 2018 ജൂൺ മുതൽ നിരന്തരമായി കുട്ടി പീഡനത്തിനിരയായതായി പൊലീസ് പറഞ്ഞു. ഇക്കഴിഞ്ഞ 16ന് പിതാവിൽ നിന്നും ലൈംഗിക പീഡനത്തിനിരയായ കുട്ടി സ്‌കൂളിലെ കൗൺസിലറോട് വിവരം പറയുകയായിരുന്നു. മഞ്ചേരി ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതി ജ്ഡജി മുമ്പാകെ മൊഴി … Read more