കാടാമ്പുഴയിലെ ബാലവിവാഹം കേരളത്തിന് അപമാനമെന്ന് കോടതി

മഞ്ചേരി: കാടാമ്പുഴയില്‍ 14കാരിയുടെ വിവാഹം നടത്താന്‍ ശ്രമിച്ച ബന്ധുക്കളുടെ നടപടി നൂറ് ശതമാനം സാക്ഷരത നേടിയെന്നവകാശപ്പെടുന്ന കേരളത്തിന് അപമാനമാണെന്ന് മഞ്ചേരി ജില്ല സെഷന്‍സ് കോടതി. സംഭവത്തില്‍ 2026 ജനുവരി 30നകം വിശദ അന്വേഷണം നടത്തി റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്ന് കുറ്റിപ്പുറം ചൈല്‍ഡ് മാര്യേജ് പ്രൊഹിബിഷന്‍ ഓഫിസറോട് ജില്ല പ്രിന്‍സിപ്പല്‍ ജഡ്ജി കെ. സനില്‍ കുമാര്‍ ആവശ്യപ്പെട്ടു. പ്രായപൂര്‍ത്തിയാകുംവരെ ആറു മാസത്തിലൊരിക്കല്‍ ബാലികയെ വീട്ടില്‍ സന്ദര്‍ശിക്കണമെന്നും വിദ്യാഭ്യാസം സംബന്ധിച്ച് അന്വേഷണം നടത്തണമെന്നും കോടതി ആവശ്യപ്പെട്ടു. ശൈശവ വിവാഹത്തിന് ഉത്തരവാദികളായവരെ ശിക്ഷിക്കുകയെന്നതല്ല, … Read more

സ്‌കൂള്‍ വാനിന്റെ അടിയിൽപെട്ട് നഴ്‌സറി വിദ്യാര്‍ഥിക്ക് ദാരുണാന്ത്യം

ഐമിന്‍ ഐസിന്‍ ഒ​ഴു​കൂ​ര്‍ (മ​ല​പ്പു​റം): സ്വ​കാ​ര്യ സ്‌​കൂ​ളി​ലെ ന​ഴ്‌​സ​റി വി​ദ്യാ​ര്‍ഥി അ​തേ സ്‌​കൂ​ളി​ലെ വാ​ഹ​ന​ത്തി​ന​ടി​യി​ൽ​പെ​ട്ട് ദാ​രു​ണ​മാ​യി മ​രി​ച്ചു. ഒ​ഴു​കൂ​ര്‍ കു​ന്ന​ക്കാ​ട് കു​റ്റി​പ്പു​റ​ത്ത് മൂ​ച്ചി​ക്കു​ണ്ടി​ല്‍ നൂ​റു​ദ്ദീ​ന്റെ​യും അം​ജി​ദ ജ​ബി​ന്റെ​യും ഏ​ക മ​ക​ന്‍ എ​മി​ന്‍ ഐ​സി​ന്‍ (അ​ഞ്ച്) ആ​ണ് മ​രി​ച്ച​ത്. ഒ​ഴു​കൂ​ര്‍-​മു​സ്‍ലി​യാ​ര​ങ്ങാ​ടി റോ​ഡി​ല്‍ കു​മ്പ​ള​പ്പ​റ​മ്പി​ല്‍ വെ​ള്ളി​യാ​ഴ്ച വൈ​കു​ന്നേ​രം നാ​ലോ​ടെ​യാ​ണ് അ​പ​ക​ട​മു​ണ്ടാ​യ​ത്. മു​സ്‍ലി​യാ​ര​ങ്ങാ​ടി​യി​ലെ എ.​ബി.​സി സ്‌​കൂ​ളി​ലെ എ​ല്‍.​കെ.​ജി വി​ദ്യാ​ര്‍ഥി​യാ​ണ് എ​മി​ന്‍ ഐ​സി​ന്‍. സ്‌​കൂ​ള്‍ വി​ട്ട് കു​ട്ടി​യെ വീ​ടി​ന​ടു​ത്ത് ഇ​റ​ക്കി​യ​ശേ​ഷം വാ​ൻ എടു​ക്കു​മ്പോ​ള്‍ കു​ട്ടി അ​ടി​യി​ൽ​പെ​ടു​ക​യാ​യി​രു​ന്നു. ഉ​ട​നെ ആ​ശു​പ​ത്രി​യി​ല്‍ എ​ത്തി​ച്ചെ​ങ്കി​ലും ര​ക്ഷി​ക്കാ​നാ​യി​ല്ല. കൊ​ണ്ടോ​ട്ടി … Read more

ബസിൽ വയോധികനെ മർദിച്ചയാൾ പിടിയിൽ

കരിങ്കല്ലത്താണി: ബസിൽ വെച്ച് വയോധികനെ മർദിച്ച സംഭവത്തിൽ പ്രതിയെ പെരിന്തൽമണ്ണ പൊലീസ് പിടികൂടി. താഴെക്കോട് ബിടാത്തി സ്വദേശി ബാവയാണ് പിടിയിലായത്. തമിഴ്നാട് തേനിക്കടുത്ത കമ്പത്ത് നിന്നാണ് ഇദ്ദേഹത്തെ പിടികൂടിയത്. കഴിഞ്ഞ ശനിയാഴ്ചയാണ് കേസിനാസ്പദമായ സംഭവം. തിരക്കേറിയ ബസ്സിൽ വിദ്യാർഥികളുടെയും യാത്രക്കാരുടെയും മുന്നിൽ വെച്ചാണ് ഇയാൾ വയോധികനെ ക്രൂരമായി മർദ്ദിച്ചത്. ഇതിന്‍റെ സി.സി.ടി.വി ദൃശ്യങ്ങൾ പുറത്തുവന്നിരുന്നു. സംഭവം തടയാൻ ശ്രമിച്ച യുവാവിനെ ഇദ്ദേഹം വിരട്ടുന്നതും ദൃശ്യങ്ങളിലുണ്ട്. ബസ്സിൽ നിന്നും പിടിച്ചിറക്കിയും വയോധികനെ മർദിച്ചു. മൂക്കിന് പരിക്കേറ്റ ഇദ്ദേഹം പെരിന്തൽമണ്ണ … Read more

ആദർശ് സ്റ്റേഷനായിട്ടും പരപ്പനങ്ങാടിയെ അവഗണിച്ച് ദീർഘദൂര ട്രെയിനുകൾ

പരപ്പനങ്ങാടി: ‘ആദർശ്’, ‘അമൃത് ഭാരത്’ പദവികളിലൂടെയുള്ള നിർമാണ ഫണ്ട് ഉപയോഗിച്ച് പരപ്പനങ്ങാടി റെയിൽവേ സ്റ്റേഷൻ മുഖഛായ മിനുക്കുന്നുണ്ടെങ്കിലും ദീർഘദൂര യാത്രാവണ്ടികളുടെ കാര്യത്തിൽ അധികൃതർ അവഗണന തുടരുന്നു. കോഴിക്കോടിനും ഷൊർണൂരിനുമിടയിൽ ഏറ്റവും പഴക്കമുള്ളതും വരുമാനത്തിന്റെ കാര്യത്തിൽ തിരൂരിന് തൊട്ടുപിന്നിലുമുള്ള റെയിൽവേ സ്റ്റേഷനാണ് പരപ്പനങ്ങാടി. നേരത്തെ പരപ്പനങ്ങാടിയിൽ സ്റ്റോപ്പുണ്ടായിരുന്ന ഡൽഹി-എറണാകുളം മംഗള എക്സ്പ്രസ്, ഗാന്ധിധാം എക്സ്പ്രസ്സ്, വരാവൽ എക്സ്പ്രസ് എന്നിവക്ക് അനിവാര്യമായും സ്റ്റോപ് പുനഃസ്ഥാപിക്കണമെന്നാണ് ആവശ്യം. അജ്മീറിലേക്കും മറ്റും തീർഥാടനത്തിനടക്കം പോകുന്നവർ മരുസാഗർ എക്സ്പ്രസ് അടക്കം ട്രെയിനുകളിൽ കയറാൻ തിരൂരിനെയും … Read more

ബ​സ് സ്റ്റാ​ൻ​ഡ് പ​രി​സ​ര​ത്തെ വ​യ​ലി​ൽ ക​ക്കൂ​സ് മാ​ലി​ന്യം തള്ളി; ര​ണ്ടു വാ​ഹ​ന​ങ്ങ​ൾ പൊ​ലീ​സ് ക​സ്റ്റ​ഡി​യി​ൽ എ​ടു​ത്തു

പെ​രി​ന്ത​ൽ​മ​ണ്ണ ന​ഗ​ര​സ​ഭ​യു​ടെ മൂ​സ​ക്കു​ട്ടി സ്മാ​ര​ക ബ​സ് സ്റ്റാ​ൻ​ഡി​ന് സ​മീ​പ​ത്തെ വ​യ​ലിൽ ക​ക്കൂ​സ് മാ​ലി​ന്യം ത​ള്ളി​യ​നി​ല​യി​ൽ പെ​രി​ന്ത​ൽ​മ​ണ്ണ: മു​നി​സി​പ്പ​ൽ ബ​സ് സ്റ്റാ​ൻ​ഡി​ന് സ​മീ​പം ക​ക്കൂ​സ് മാ​ലി​ന്യം ത​ള്ളി​യ നി​ല​യി​ൽ. ചൊ​വ്വാ​ഴ്ച രാ​വി​ലെ പ്ര​ഭാ​ത സ​വാ​രി​ക്കാ​രാ​ണ് ന​ട​ത്ത​ത്തി​നി​ട​യി​ൽ ദു​ർ​ഗ​ന്ധം വ​മി​ക്കു​ന്ന​ത് ശ്ര​ദ്ധ​യി​ൽ​പെ​ട്ട് ക​ക്കൂ​സ് മാ​ലി​ന്യം ത​ള്ളി​യ​താ​ണെ​ന്ന് ക​ണ്ടെ​ത്തി​യ​ത്. മു​നി​സി​പ്പ​ൽ ബ​സ് സ്റ്റാ​ൻ​ഡി​ന് ചു​റ്റും വ​യ​ലാ​ണ്. ഈ ​വ​യ​ലി​ലൂ​ടെ​യാ​ണ് ബ​സ് സ്റ്റാ​ൻ​ഡി​ലേ​ക്ക് റോ​ഡു​ള്ള​ത്. വി​ഷ​യ​ത്തി​ൽ പ്ര​ദേ​ശ​വാ​സി പെ​രി​ന്ത​ൽ​മ​ണ്ണ പൊ​ലീ​സി​ൽ പ​രാ​തി ന​ൽ​കി. സം​ശ​യം തോ​ന്നി​യ ര​ണ്ടു വാ​ഹ​ന​ങ്ങ​ൾ പൊ​ലീ​സ് ക​സ്റ്റ​ഡി​യി​ൽ എ​ടു​ത്തി​ട്ടു​ണ്ട്. … Read more

ബസ് ഡ്രൈവറെ ആക്രമിക്കാൻ ശ്രമിച്ച ക്ലീനർ മരിച്ചു; ഡ്രൈവർ ഗുരുതരാവസ്ഥയിൽ

എടവണ്ണപ്പാറ (മലപ്പുറം): ബസിലെ ജോലിയുമായി ബന്ധപ്പെട്ട തർക്കത്തെതുടർന്ന് ഡ്രൈവറെ ആക്രമിക്കാൻ ശ്രമിച്ച ക്ലീനർ മരിച്ചു. എടവണ്ണപ്പാറ വിളക്കണ്ടത്തിൽ ചീടിക്കുഴി സ്വദേശി സജീം അലിയെ (36) മരിച്ചത്. പരിക്കേറ്റ ബസ് ഡ്രൈവർ നാസറിനെ (39) ഗുരുതര പരിക്കുകളോടെ കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തിൽ പ്രവേശിപ്പിച്ചു. ശനിയാഴ്ച രാത്രി എടവണ്ണപ്പാറയിലായിരുന്നു സംഭവം. ബസിലെ ജോലിയെ ​ചൊല്ലിയുണ്ടായ തർക്കം കൈയാങ്കളിയിൽ കലാശിക്കുകയായിരുന്നു. ഇയാൾ ജോലി ചെയ്തിരുന്ന ബസിൽ മറ്റൊരാളെ ജോലിക്ക് കയറ്റിയയതാണ് പ്രകോപനം. ബസ് ഡ്രൈവറായ നാസറിനെ സജീം … Read more