അനന്തുവിന്റെ മരണം: ഏക ആൺതരി നഷ്ടപ്പെട്ടത് കുടുംബം വീടൊഴിയുംമുമ്പ്
കാട്ടുപന്നിക്ക് വെച്ച കെണിയിൽനിന്ന് ഷോക്കേറ്റ് മരിച്ച അനന്തുവിന്റെ മൃതദ്ദേഹം വീട്ടിലെത്തിച്ചപ്പോൾ പൊട്ടിക്കരയുന്ന അച്ഛൻ സുരേഷ് നിലമ്പൂർ: കാട്ടുപന്നിക്കെണിയിൽനിന്ന് ഷോക്കേറ്റു മരിച്ച അനന്തു, പിതാവ് സുരേഷിന്റെ ഏക ആൺതരിയാണ്. മൂന്നു മക്കളിൽ ഇളയവനാണ്. കുടുംബത്തിന്റെ പ്രതീക്ഷ മുഴുവൻ അവനിലായിരുന്നു. പഠിക്കാൻ മിടുക്കനായിരുന്ന അനന്തു കലാരംഗത്തും ഏറെ കഴിവുറ്റവനായിരുന്നു. പാട്ട് പാടാൻ വലിയ മിടുക്കായിരുന്നു. കഴിഞ്ഞ വർഷം ഒമ്പതാം ക്ലാസിലെ വിടവാങ്ങലിൽ അനന്തു പാടിയ പാട്ട് സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. സഹോദരികളായ കൃഷ്ണേന്ദുവും ദേവികയും ഡിഗ്രി, പ്ലസ് ടു വിദ്യാർഥികളാണ്. പിതാവ് … Read more