ആഡംബര കാറിൽ കഞ്ചാവ് വിൽപന; യുവതിയടക്കം മൂന്നുപേർ കോട്ടക്കലിൽ അറസ്റ്റിൽ

ആഡംബര കാറിൽ കഞ്ചാവ് വിൽപന; യുവതിയടക്കം മൂന്നുപേർ കോട്ടക്കലിൽ അറസ്റ്റിൽ

കോട്ടക്കൽ: ആഡംബര കാറിൽ കഞ്ചാവ് വിൽപന നടത്തിയ കേസിൽ യുവതിയടക്കം മൂന്നുപേർ കോട്ടക്കലിൽ അറസ്റ്റിൽ. കോട്ടക്കൽ പറമ്പിലങ്ങാടി അബ്ദുൽ റഹീം, പൂക്കിപ്പറമ്പ് ഷാജഹാൻ, പത്തനംതിട്ട അടൂർ ബിന്ദുജ എന്നിവരാണ് അറസ്റ്റിലായവർ. ശനിയാഴ്ച കോട്ടക്കലിലെ കെട്ടിടത്തിൽ കഞ്ചാവ് വിൽപന നടക്കുന്നുണ്ടെന്ന് വിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തിൽ നടന്ന പരിശോധനയിൽ ഏഴു കവറുകളിലായി സൂക്ഷിച്ചിരുന്ന മൂന്നര കിലോ കഞ്ചാവ് കണ്ടെത്തിയിരുന്നു. തുടരന്വേഷണത്തിലാണ് പ്രതികൾ പിടിയിലായത്. തമിഴ്നാട്ടിൽനിന്നും ആന്ധ്രയിൽനിന്നുമാണ് പ്രതികൾ കഞ്ചാവ് എത്തിച്ചതെന്ന് പൊലീസ് പറഞ്ഞു. ഇവർ ഉപയോഗിച്ചിരുന്ന ആഡംബര കാറും പൊലീസ് … Read more

ഘോഷയാത്രക്ക് കൊണ്ടുവന്ന കുതിര ബസിനടിയിൽപെട്ടു

ഘോഷയാത്രക്ക് കൊണ്ടുവന്ന കുതിര ബസിനടിയിൽപെട്ടു

തിരൂരങ്ങാടി: ചെമ്മാട് വ്യാപാര ഉത്സവത്തോടനുബന്ധിച്ച് നടന്ന ഘോഷയാത്രക്ക് കൊണ്ടുവന്ന കുതിര ബസിനടിയിൽപെട്ടു. വ്യാഴാഴ്ച വൈകീട്ട് ചെമ്മാട്-കോഴിക്കോട് റോഡിലാണ് സംഭവം. മൂന്നിയൂരിലെ സ്വകാര്യവ്യക്തിയുടെ കുതിര ഘോഷയാത്ര കഴിഞ്ഞ് മടങ്ങിപ്പോകുന്നതിനിടെയാണ് ബസിനടിയിൽപെട്ടത്. സ്ഥലത്തുണ്ടായവർ ഏറെ പണിപ്പെട്ടാണ് കുതിരയെ പുറത്തെടുത്തത്. കുതിരക്ക് നിസ്സാര പരിക്കുണ്ട്.

സമസ്തക്കെതിരെ വ്യാജപ്രചാരണം: ഹകീം ഫൈസി ഉൾപ്പെടെ 12 പേർക്കെതിരെ കേസ്

സമസ്തക്കെതിരെ വ്യാജപ്രചാരണം: ഹകീം ഫൈസി ഉൾപ്പെടെ 12 പേർക്കെതിരെ കേസ്

സാമൂഹിക മാധ്യമങ്ങൾ വഴി വ്യാജപ്രചരണം നടത്തിയെന്ന സമസ്തയുടെ പരാതിയിൽ കോർഡിനേഷൻ ഓഫ് ഇസ്ലാമിക് കോളേജസ്(സി.ഐ.സി) ജനറൽ സെക്രട്ടറി ഹക്കീം ഫൈസി ആദൃശേരിക്കെതിരെ കേസ്. ഹക്കീം ഫൈസിക്കും അനുയായികളായ 12 പേർക്കുമെതിരെ സമസ്ത നൽകിയ പരാതിയിൽ തേഞ്ഞിപ്പാലം പൊലീസ് ആണ് കേസ് എടുത്തത് ആഴ്ചകൾക്ക് മുമ്പ് ചേർന്ന സമസ്ത കോർഡിനേഷൻ കമ്മറ്റി യോഗത്തിൽ ആണ് ഹക്കീം ഫൈസിക്കെതിരെ പരാതി നൽകാൻ സമസ്ത തീരുമാനിച്ചത്. സാമൂഹിക മാധ്യമങ്ങളിലൂടെ പ്രവർത്തകർക്കിടയിൽ കലാപത്തിന് ശ്രമിച്ചുവെന്ന് സമസ്ത പരാതിയിൽ പറയുന്നു. വ്യാജ പ്രചരണം നടത്തി, … Read more

സ്കൂൾ കലോത്സവം: ചാനലുകളിൽനിന്ന് പണം ആവശ്യപ്പെട്ട സംഭവത്തിൽ ഇടപെട്ട് ജില്ല വിദ്യാഭ്യാസ ഉപഡയറക്ടർ

സ്കൂൾ കലോത്സവം: ചാനലുകളിൽനിന്ന് പണം ആവശ്യപ്പെട്ട സംഭവത്തിൽ ഇടപെട്ട് ജില്ല വിദ്യാഭ്യാസ ഉപഡയറക്ടർ

കോട്ടക്കൽ: മലപ്പുറം ജില്ല സ്കൂൾ കലോത്സവത്തിന് ആതിഥേയത്വം വഹിച്ച തിരൂർ ബോയ്സ് എച്ച്.എസ്‌.എസ് മൈതാനത്ത് കലാമത്സരങ്ങൾ തത്സമയം ജനങ്ങളിലേക്ക് എത്തിക്കാൻ ചാനലുകളിൽനിന്ന് പണം ആവശ്യപ്പെട്ട സംഭവത്തിലിടപെട്ട് ജില്ല വിദ്യാഭ്യാസ ഉപഡയറക്ടർ. കലോത്സവം തത്സമയം സംപ്രേഷണം ചെയ്ത ജില്ലയിലെ പ്രാദേശിക ചാനൽ മാധ്യമ പ്രവർത്തകർ സംഭവം ഡി.ഡി.ഇ രമേഷ് കുമാറിന്റെ ശ്രദ്ധയിൽപെടുത്തിയിരുന്നു. തുടർന്ന് വിവിധ കമ്മിറ്റികളുമായി അദ്ദേഹം ചർച്ച നടത്തി. കലോത്സവ ദൃശ്യങ്ങൾ ജനങ്ങളിലേക്ക് സുതാര്യമായും മനോഹരമായും എത്തിക്കുന്നവരിൽനിന്ന് ഒരുതരത്തിലും പണം ഈടാക്കാൻ കഴിയില്ലെന്ന് അദ്ദേഹം നിലപാടെടുത്തു. ഇതോടെയാണ് … Read more

കോട്ടയ്ക്കൽ ഗവ.വനിതാ പോളിടെക്നിക് കോളജിൽ അപേക്ഷ ക്ഷണിച്ചു

കോട്ടയ്ക്കൽ ഗവ.വനിതാ പോളിടെക്നിക് കോളജിൽ  അപേക്ഷ ക്ഷണിച്ചു

കോട്ടയ്ക്കൽ ഗവ.വനിതാ പോളിടെക്നിക് കോളജിൽ സർക്കാരിന്റെ തുടർവിദ്യാഭ്യാസ പദ്ധതിയുടെ ഭാഗമായി ഒരു വർഷം ദൈർഘ്യമുള്ള പ്രഫഷനൽ ഡിപ്ലോമ ഇൻ മെക്കാനിക്കൽ ആൻഡ് ഓട്ടമൊബീൽ എൻജിനീയറിങ് കോഴ്സിലേക്ക് അപേക്ഷ ക്ഷണിച്ചു. ആൺകുട്ടികൾക്കും അപേക്ഷിക്കാം. 9961955222,

മ​ല​പ്പു​റം ജില്ലയിൽ കുട്ടികളിൽ അഞ്ചാംപനി പടരുന്നു; ജാഗ്രത പാലിക്കണമെന്ന് ഡി.എം.ഒ

മ​ല​പ്പു​റം ജില്ലയിൽ  കുട്ടികളിൽ അഞ്ചാംപനി പടരുന്നു; ജാഗ്രത പാലിക്കണമെന്ന് ഡി.എം.ഒ

മ​ല​പ്പു​റം: ജി​ല്ല​യി​ൽ അ​ഞ്ചാം​പ​നി പ​ട​രു​ന്ന സാ​ഹ​ച​ര്യ​ത്തി​ൽ പ്ര​തി​രോ​ധ പ്ര​വ​ർ​ത്ത​നം ശ​ക്തി​പ്പെ​ടു​ത്തി​യ​താ​യി ജി​ല്ല മെ​ഡി​ക്ക​ൽ ഓ​ഫി​സ​ർ ഡോ. ​ആ​ർ. രേ​ണു​ക അ​റി​യി​ച്ചു. ക​ൽ​പ​ക​ഞ്ചേ​രി പ​ഞ്ചാ​യ​ത്തി​ൽ ആ​ദ്യ​മാ​യി രോ​ഗം റി​പ്പോ​ർ​ട്ട് ചെ​യ്ത ദി​വ​സം മു​ത​ൽ ത​ന്നെ പ്ര​തി​രോ​ധ പ്ര​വ​ർ​ത്ത​നം ന​ട​ത്തി​യി​രു​ന്നു. രോ​ഗ നി​രീ​ക്ഷ​ണ​വും ബോ​ധ​വ​ത്ക​ര​ണ​വും ന​ട​ത്തി​യ​തി​നോ​ടൊ​പ്പം ഭ​വ​ന സ​ന്ദ​ർ​ശ​ന​ത്തി​ലൂ​ടെ പ്ര​തി​രോ​ധ കു​ത്തി​വെ​പ്പ് എ​ടു​ക്കാ​ത്ത കു​ട്ടി​ക​ളെ ക​ണ്ടെ​ത്തി. അ​ത്ത​രം കു​ട്ടി​ക​ൾ​ക്ക് കു​ത്തി​വെ​പ്പ് ന​ൽ​കാ​ൻ പ്ര​ത്യേ​ക ക്യാ​മ്പു​ക​ൾ സം​ഘ​ടി​പ്പി​ച്ചു. ജി​ല്ല​യി​ൽ മ​റ്റു ഭാ​ഗ​ങ്ങ​ളി​ലും പ്ര​തി​രോ​ധ കു​ത്തി​വെ​പ്പ് എ​ടു​ക്കാ​ത്ത കു​ട്ടി​ക​ളി​ൽ രോ​ഗം സ്ഥി​രീ​ക​രി​ച്ച സാ​ഹ​ച​ര്യ​ത്തി​ൽ … Read more