വാഴക്കാട് പോലീസ് സ്റ്റേഷനിലെ ഹോം ഗാർഡിനുനേരെ ആക്രമണം; പ്രതി പിടിയിൽ

വാഴക്കാട് പോലീസ്  സ്റ്റേഷനിലെ ഹോം ഗാർഡിനുനേരെ ആക്രമണം; പ്രതി പിടിയിൽ

വാഴക്കാട്: വാഴക്കാട് പൊലീസ് സ്റ്റേഷനിലെ ഹോം ഗാർഡ് ഉണ്ണികൃഷ്ണനെ ആക്രമിച്ച കേസിലെ പ്രതിയെ പിടികൂടി. മപ്രം സ്വദേശി തോണിപ്പറമ്പത്ത് മുഹമ്മദ് ബഷീർ എന്ന മോനൂപ്പയാണ് അറസ്റ്റിലായത്. ചാലിയാറിലെ മണൽ ബോട്ടിൽ ഡ്യൂട്ടിയിൽ നിൽക്കവെ ഒരു പ്രകോപനവും ഇല്ലാതെ ഉണ്ണികൃഷ്ണനെ ആക്രമിക്കുകയായിരുന്നുവെന്നാണ് പരാതി. വാഴക്കാട് പൊലീസ് സബ് ഇൻസ്പെക്ടർ പ്രദീപ്കുമാറിന്റെ നേതൃത്വത്തിൽ മോനൂപ്പയെ പിടികൂടി. നിലവിൽ അരീക്കോട്, വാഴക്കാട് സ്റ്റേഷനുകളിൽ പ്രതിക്ക് കേസുകളുണ്ട്. മലപ്പുറം ജൂഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയിൽ ഹാജരാക്കി പ്രതിയെ റിമാൻഡ് ചെയ്തു.

ചായക്കടയിൽ ഉ​പ​യോ​ഗി​ക്കു​ന്ന​ത്​ തോട്ടിലെ വെള്ളം; പിടികൂടി കൗൺസിലർ

ചായക്കടയിൽ ഉ​പ​യോ​ഗി​ക്കു​ന്ന​ത്​ തോട്ടിലെ വെള്ളം; പിടികൂടി കൗൺസിലർ

കൊ​ണ്ടോ​ട്ടി: ചാ​യ​ക്ക​ട​യി​ൽ ഉ​പ​യോ​ഗി​ക്കു​ന്ന​ത്​ തോ​ട്ടി​ലെ വെ​ള്ള​മാ​ണെ​ന്ന് ക​ണ്ടെ​ത്തി​യ​തി​നെ തു​ട​ർ​ന്ന് ഇ​ട​പെ​ട്ട് ന​ഗ​ര​സ​ഭ കൗ​ൺ​സി​ല​ർ. ക​രി​പ്പൂ​ര്‍ വി​മാ​ന​ത്താ​വ​ള റോ​ഡ​രി​കി​ല്‍ പ്ര​വ​ര്‍ത്തി​ക്കു​ന്ന ചാ​യ​ക്ക​ട​യി​ലാ​ണ് തോ​ട്ടി​ലെ വെ​ള്ളം ഉ​പ​യോ​ഗി​ക്കു​ന്ന​താ​യി കൊ​ണ്ടോ​ട്ടി കൗ​ണ്‍സി​ല​ര്‍ അ​ലി വെ​ട്ടോ​ട​ന്റെ ശ്ര​ദ്ധ​യി​ല്‍ പെ​ട്ട​ത്. ഞാ​യ​റാ​ഴ്ച ഉ​ച്ച​യോ​ടെ​യാ​ണ് സം​ഭ​വം. ന​ഗ​ര​സ​ഭ​ക്ക് കീ​ഴി​ലു​ള്ള റോ​ഡു​ക​ളു​ടെ സ​ർ​വേ ന​ട​ത്തി​പ്പി​നാ​യാ​ണ് പ​രി​സ​ര​ത്ത് വാ​ര്‍ഡ് കൗ​ണ്‍സി​ല​ര്‍ എ​ത്തി​യ​ത്. ഇ​തി​നി​ടെ​യി​ലാ​ണ് നി​ര​വ​ധി ത​വ​ണ തോ​ട്ടി​ല്‍നി​ന്ന് വെ​ള്ള​മെ​ടു​ത്ത് ജീ​വ​ന​ക്കാ​ര​ന്‍ ചാ​യ​ക്ക​ട​യി​ലേ​ക്ക് പോ​കു​ന്ന​ത് ക​ണ്ട​ത്. തു​ട​ര്‍ന്ന് പ​രി​ശോ​ധ​ന ന​ട​ത്തു​ക​യാ​യി​രു​ന്നു. ആ​രോ​ഗ്യ വ​കു​പ്പ് അ​ധി​കൃ​ത​രെ അ​റി​യി​ച്ച് ന​ട​പ​ടി​ക​ള്‍ സ്വീ​ക​രി​ക്കാ​ന്‍ ആ​വ​ശ്യ​പ്പെ​ട്ടു. … Read more

ഇടിമുഴിക്കലിന് സമീപം ടൂറിസ്റ്റ് ബസും കാറും കൂട്ടിയിടിച്ച് എട്ടുപേർക്ക് പരിക്ക്

ഇടിമുഴിക്കലിന് സമീപം ടൂറിസ്റ്റ് ബസും കാറും കൂട്ടിയിടിച്ച് എട്ടുപേർക്ക് പരിക്ക്

വള്ളിക്കുന്ന്: ദേശീയപാത ഇടിമുഴിക്കലിന് സമീപം കാക്കഞ്ചേരിയിൽ ടൂറിസ്റ്റ് ബസും കാറും കൂട്ടിയിടിച്ച് എട്ടു പേർക്ക് പരിക്ക്. തിങ്കളാഴ്ച രാവിലെ എട്ടോടെയാണ് അപകടം. കണ്ണൂരിൽനിന്ന് സിയാറത്ത് പോവുന്ന സംഘം സഞ്ചരിച്ച ബസും കന്യാകുമാരിയിൽ നിന്ന് വയനാട്ടിലേക്ക് പോവുന്ന കാറുമാണ് കാക്കഞ്ചേരി ഇറക്കം കഴിഞ്ഞുള്ള വളവിൽ കൂട്ടിയിടിച്ചത്. കന്യാകുമാരിയിൽനിന്നുള്ള രണ്ട് കുടുംബങ്ങളിൽനിന്നുള്ളവരാണ് കാറിൽ ഉണ്ടായിരുന്നത്. ഇതിൽ നാലു വയസ്സുള്ള ജോഫിക് എന്ന കുട്ടിക്കും സാജി (30) എന്ന യുവതിക്കും ഗുരുതര പരിക്കേറ്റു. ഇരുവരെയും തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് മാറ്റി. … Read more

കരിപ്പൂരില്‍ വീണ്ടും സ്വർണ്ണവേട്ട; സ്വര്‍ണം കടത്തിയ യുവതിയും തട്ടിയെടുക്കാനെത്തിയ സംഘവും പിടിയില്‍

കരിപ്പൂരില്‍ വീണ്ടും സ്വർണ്ണവേട്ട; സ്വര്‍ണം കടത്തിയ യുവതിയും തട്ടിയെടുക്കാനെത്തിയ സംഘവും പിടിയില്‍

കരിപ്പൂര്‍ വിമാനത്താവളം വഴി എട്ടുലക്ഷം രൂപയുടെ സ്വര്‍ണം കടത്തിയ യുവതിയെയും ഇവരുടെ ഒത്താശയോടെ സ്വര്‍ണം തട്ടിയെടുക്കാനെത്തിയ സംഘത്തെയും പോലീസ് അറസ്റ്റ് ചെയ്തു. സ്വര്‍ണം കടത്തിയ വയനാട് സുല്‍ത്താന്‍ ബത്തേരി സ്വദേശി ഡീന(30) സ്വര്‍ണം തട്ടിയെടുക്കാനെത്തിയ കോഴിക്കോട് നല്ലളം സ്വദേശി മുഹമ്മദ് സഹദ്(24) കോഴിക്കോട് വാണിയംകര സ്വദേശി മുഹമ്മദ് ജംനാസ്(36) എന്നിവരാണ് അറസ്റ്റിലായത്. മലപ്പുറം ജില്ലാ പോലീസ് മേധാവി എസ്. സുജിത് ദാസിന് ലഭിച്ച രഹസ്യവിവരത്തെ തുടര്‍ന്ന് കരിപ്പൂര്‍ പോലീസാണ് മൂന്ന് പ്രതികളെയും വിമാനത്താവളത്തിന്റെ കവാടത്തിന് സമീപംവെച്ച് പിടികൂടിയത്. … Read more

കരിപ്പൂര്‍ വിമാനത്താവളത്തിലെ റണ്‍വേയുടെ നീളം കുറയ്ക്കണം: കടുപ്പിച്ച് കേന്ദ്ര സർക്കാർ

കരിപ്പൂര്‍ വിമാനത്താവളത്തിലെ റണ്‍വേയുടെ നീളം കുറയ്ക്കണം: കടുപ്പിച്ച് കേന്ദ്ര സർക്കാർ

കരിപ്പൂർ വിമാനത്താവളത്തിലെ റണ്‍വേയുടെ നീളം കുറയ്ക്കാതെ പറ്റില്ലെന്നു കേന്ദ്ര സർക്കാർ. ഇരുവശവും സുരക്ഷിതമേഖല നിര്‍മിക്കാന്‍ ഭൂമി നിരപ്പാക്കി നല്‍കാന്‍ ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ കേരളം ഇതുവരെ വിശദമായ മറുപടി നല്‍കിയില്ല. അതിനാല്‍ സുരക്ഷിതമേഖല നിര്‍മിക്കാന്‍ റണ്‍വേയുടെ നീളം കുറയ്ക്കേണ്ടി വരുമെന്നു വ്യോമയാന മന്ത്രാലയം വ്യക്തമാക്കി. അബ്ദുസമദ് സമദാനി എംപിക്കു രേഖാമൂലം നൽകിയിട്ടുള്ള മറുപടിയിലാണ് വ്യോമയാന സഹമന്ത്രി വി.കെ.സിങ്, കരിപ്പൂർ വിമാനത്താവളവുമായി ബന്ധപ്പെട്ട നിലപാട് വ്യക്തമാക്കിയത്. കരിപ്പൂർ വിമാനത്താവളത്തിലുണ്ടായ അപകടത്തെ തുടർന്ന് രൂപീകരിച്ച വിദഗ്ധ സമിതിയുടെ നിർദേശ പ്രകാരം റൺവേയ്ക്ക് … Read more

എം.ഡി.എം.എയുമായി പുളിക്കൽ സ്വദേശി പിടിയിൽ

എം.ഡി.എം.എയുമായി പുളിക്കൽ സ്വദേശി പിടിയിൽ

പുളിക്കൽ: മാരക മയക്കുമരുന്നായ എം.ഡി.എം.എയുമായി യുവാവ് എക്സൈസ് സംഘത്തിന്റെ പിടിയിൽ. പുളിക്കൽ വലിയ പറമ്പ് സ്വദേശി മലയിൽ ഷംസുദ്ദീനാണ് (26) അറസ്റ്റിലായത്. ഇയാളിൽ നിന്ന് 0.234 ഗ്രാം എം.ഡി.എം.എ പിടിച്ചെടുത്തു. മലപ്പുറം റേഞ്ച് എക്സൈസ് ഇൻസ്പെക്ടർ ഷിജുവും സംഘവും നടത്തിയ പരിശോധനക്കിടെ പുളിക്കൽ ആലുങ്ങലിൽവെച്ചാണ് ഷംസുദ്ദീനെ പിടികൂടിയത്. ചില്ലറ വിൽപനക്കായി വൻകിട ലഹരി മാഫിയകളിൽ നിന്നാണ് ഇയാൾ ഇത്തരം മയക്കുമരുന്ന് വാങ്ങുന്നതെന്ന് അന്വേഷണ ഉദ്യോഗസ്ഥർ പറഞ്ഞു. ഇയാളിൽ നിന്ന് സംഘത്തെ കുറിച്ച് വ്യക്തമായ വിവരങ്ങൾ ലഭിച്ചിട്ടുണ്ടെന്നാണ് സൂചന. … Read more