മ​ഴ മാ​റി നി​ന്ന​തോ​ടെ പനി വൈറലാണ്, വേണം ജാഗ്രത

മ​ല​പ്പു​റം: മ​ഴ മാ​റി നി​ന്ന​തോ​ടെ കാ​ലാ​വ​സ്ഥ​യി​ലു​ണ്ടാ​യ മാ​റ്റ​ത്തെ തു​ട​ർ​ന്ന് ജി​ല്ല​യി​ൽ പ​നി അ​ട​ക്ക​മു​ള്ള സാം​ക്ര​മി​ക രോ​ഗ​ങ്ങ​ൾ വ്യാ​പി​ക്കു​ന്നു. ഒ​രാ​ഴ്ച​ക്കി​ടെ 9019 പേ​രാ​ണ് പ​നി​ക്ക് ജി​ല്ല​യി​ലെ വി​വി​ധ ആ​ശു​പ​ത്രി​ക​ളി​ൽ ചി​കി​ത്സ തേ​ടി​യ​ത്. 48 പേ​ർ​ക്ക് ഡെ​ങ്കി​പ്പ​നി​യും 48 പേ​ർ​ക്ക് മ​ഞ്ഞ​പ്പി​ത്ത​വും ബാ​ധി​ച്ചു. ബു​ധ​നാ​ഴ്ച മാ​ത്രം ജി​ല്ല​യി​ൽ 14 പേ​ർ​ക്കാ​ണ് മ​ഞ്ഞ​പ്പി​ത്തം സ്ഥി​രീ​ക​രി​ച്ച​ത്. അ​ഞ്ച് പേ​ർ​ക്ക് ഡെ​ങ്കി​യും സ്ഥി​രീ​ക​രി​ച്ചു. പ​നി ബാ​ധി​ച്ച് ബു​ധ​നാ​ഴ്​​ച മാ​ത്രം 1686 പേ​ർ ചി​കി​ത്സ തേ​ടി. പൂ​​​ക്കോ​ട്ടൂ​ർ, പ​ള്ളി​ക്ക​ൽ, കൊ​ണ്ടോ​ട്ടി, മ​ല​പ്പു​റം ബെ​ൽ​റ്റി​ൽ മ​ഞ്ഞ​പ്പി​ത്തം വ്യാ​പ​നം … Read more

‘കെ.എം. നാച്ചുറൽസി’ന്റെ പുതിയ ബ്രാൻഡായ ‘ഹാബിവർ’ ഉത്പന്നങ്ങൾ വിപണിയിലെത്തി

കൊച്ചി: പ്രകൃതിദത്ത നിർമ്മാണരീതിയിലൂടെ ശ്രദ്ധേയരായ ‘കെ.എം. നാച്ചുറൽസ്’ KM Naturals ഭാവിതലമുറയെ ലക്ഷ്യമിട്ട് വികസിപ്പിച്ചെടുത്ത ‘ഹാബിവർ’ എന്ന ബ്രാൻഡിന് കീഴിലുള്ള വിവിധ ഉത്പന്നങ്ങൾ രാജ്യവ്യാപകമായി ലഭ്യമായിത്തുടങ്ങി. ഹോംകെയർ സൊല്യൂഷനുകൾ, ടോയ്‌ലറ്റ് ഉത്പന്നങ്ങൾ, കോസ്മോസ്യൂട്ടിക്കൽസ് തുടങ്ങിയവയുടെ പ്രകൃതിദത്തവും ഗുണമേന്മയേറിയ ഉത്പന്നങ്ങളാണ് ‘ഹാബിവർ’ എന്ന ബ്രാൻഡിലൂടെ പുറത്തിറങ്ങുകയെന്നും 2026 ജനുവരി ആദ്യവാര​ത്തോടെ രാജ്യത്തെ സൂപ്പർ മാർക്കറ്റ്, ഹൈപ്പർ മാർക്കറ്റ് എന്നിവിടങ്ങളിൽ ഇവ ലഭ്യമായിത്തുടങ്ങുമെന്നും നാച്ചുറൽസ് മാനേജിംഗ് പാർട്ണർ ആന്റു കുര്യാക്കോസ് അറിയിച്ചു. വ്യക്തികളുടെ ആരോഗ്യത്തെയും പരിസ്ഥിതിയെയും സംരക്ഷിച്ചുകൊണ്ടുള്ള ഉത്പന്നങ്ങൾ ഉപയോഗിക്കുകവഴി … Read more

മ​ഞ്ചേ​രി​ മെ​ഡി​ക്ക​ൽ കോ​ളേജിൽ ഹൃ​ദ​യ ശ​സ്ത്ര​ക്രി​യ​ ഉ​പ​ക​ര​ണ​ വി​ത​ര​ണം നി​ർ​ത്താനൊ​രു​ങ്ങി ഏ​ജ​ൻ​സി​ക​ൾ

മ​ഞ്ചേ​രി: ഗ​വ.​മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ൽ ഹൃ​ദ​യ​ശ​സ്ത്ര​ക്രി​യ​ക്കു​ള്ള ഉ​പ​ക​ര​ണങ്ങ​ളുടെ വിതരണം നി​ർ​ത്തി​വെ​ക്കാ​നൊ​രു​ങ്ങി വി​ത​ര​ണ ഏ​ജ​ൻ​സി​ക​ൾ. കോ​ടി​ക​ൾ കു​ടി​ശ്ശി​ക​യാ​യ​തോ​ടെ​യാ​ണ് ഏ​ജ​ൻ​സി​ക​ൾ ക​ടു​ത്ത ന​ട​പ​ടി​യി​ലേ​ക്ക് നീ​ങ്ങി​യ​ത്. 12 മാ​സ​ത്തെ കു​ടി​ശ്ശി​ക​യാ​യ 2.5 കോ​ടി രൂ​പ​യാ​ണ് ന​ൽ​കാ​നു​ള്ള​ത്. ക​ഴി​ഞ്ഞ ജൂ​ലൈ​ക്ക് ശേ​ഷം ഏ​ജ​ൻ​സി​ക്ക് പ​ണം ല​ഭി​ച്ചി​ട്ടി​ല്ല. സെ​പ്റ്റം​ബ​ർ ഒ​ന്ന് മു​ത​ൽ ഉ​പ​ക​ര​ണ​ങ്ങ​ളു​ടെ വി​ത​ര​ണം നി​ർ​ത്തു​മെ​ന്നും നേ​ര​ത്തെ വി​ത​ര​ണം ചെ​യ്ത ഉ​പ​ക​ര​ണ​ങ്ങ​ൾ തി​രി​ച്ചെ​ടു​ക്കു​മെ​ന്നും കാ​ണി​ച്ച് വി​വി​ധ ഏ​ജ​ൻ​സി​ക​ളു​ടെ കൂ​ട്ടാ​യ്മ​യാ​യ അ​സോ​സി​യേ​ഷ​ൻ ഓ​ഫ് മെ​ഡി​ക്ക​ൽ സ​പ്ലൈ​യേ​ഴ്സ് ആ​ൻ​ഡ് ഡി​വൈ​സ​സ് ആ​ശു​പ​ത്രി സൂ​പ്ര​ണ്ടി​ന് ക​ത്ത് ന​ൽ​കി. സം​സ്ഥാ​ന​ത്ത് … Read more

മ​ഞ്ചേ​രി ഗ​വ. മെ​ഡി​ക്ക​ൽ കോ​ള​ജ്; രാ​ത്രി​കാ​ല പോ​സ്റ്റു​മോ​ർ​ട്ട​ത്തി​​നെ​തി​രെ ഡോ​ക്ട​ർ​മാ​രു​ടെ പ​രാ​തി

മ​ഞ്ചേ​രി: ഗ​വ. മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ൽ രാ​ത്രി​കാ​ല പോ​സ്റ്റു​മോ​ർ​ട്ടം ന​ട​ത്തു​ന്ന​തി​നെ​തി​രെ ഡോ​ക്ട​ർ​മാ​രു​ടെ പ​രാ​തി. രാ​ത്രി ജോ​ലി എ​ടു​ക്കു​ന്ന​തി​നെ​തി​രെ ഡോ​ക്ട​ർ​മാ​ർ ത​ന്നെ രം​ഗ​ത്തെ​ത്തി. ഫോ​റ​ൻ​സി​ക് വി​ഭാ​ഗ​ത്തി​ലെ ര​ണ്ട് ഡോ​ക്ട​ർ​മാ​ർ ആ​രോ​ഗ്യ​മ​ന്ത്രി വീ​ണാ ജോ​ർ​ജി​ന് പ​രാ​തി ന​ൽ​കി. ത​സ്തി​ക​ക​ൾ നി​ർ​ണ​യി​ക്കാ​തെ രാ​ത്രി​കാ​ല പോ​സ്റ്റു​മോ​ർ​ട്ടം ന​ട​ത്തേ​ണ്ടി​വ​രു​ന്ന​ത് അ​ധി​ക​ജോ​ലി​ക്ക് ഇ​ട​യാ​ക്കു​ക​യാ​ണെ​ന്നും ഇ​ത് മാ​ന​സി​ക സ​മ്മ​ർ​ദ​ത്തി​ന് കാ​ര​ണ​മാ​കു​ന്ന​താ​യും പ​രാ​തി​യി​ൽ പ​റ​യു​ന്നു. സം​സ്ഥാ​ന​ത്ത് ആ​ദ്യ​മാ​യി രാ​ത്രി​കാ​ല പോ​സ്റ്റു​മോ​ർ​ട്ടം തു​ട​ങ്ങി​യ മെ​ഡി​ക്ക​ൽ കോ​ള​ജ് എ​ന്ന ഖ്യാ​തി മ​ഞ്ചേ​രി​ക്ക് ല​ഭി​ച്ചെ​ങ്കി​ലും ഇ​ത് തു​ട​ർ​ന്നു കൊ​ണ്ടു​പോ​കാ​ൻ സാ​ധി​ക്കു​ന്നി​ല്ല. പൊ​ലീ​സ് ഇ​ൻ​ക്വ​സ്റ്റ് … Read more

സര്‍ക്കാര്‍ ആശുപത്രികളില്‍ ഡയാലിസിസ് സെന്റര്‍ ഉള്‍പ്പെടെയുള്ള സംവിധാനങ്ങള്‍ വിപുലീകരിക്കണം -വി.ഡി. സതീശന്‍

എ​ട​ക്ക​ര: സ​ര്‍ക്കാ​ര്‍ ആ​ശു​പ​ത്രി​ക​ളി​ല്‍ ഡ​യാ​ലി​സി​സ് സെ​ന്റ​ര്‍ ഉ​ള്‍പ്പെ​ടെ​യു​ള്ള സം​വി​ധാ​ന​ങ്ങ​ള്‍ വി​പു​ലീ​ക​രി​ക്ക​ണ​മെ​ന്ന് പ്ര​തി​പ​ക്ഷ നേ​താ​വ് വി.​ഡി. സ​തീ​ശ​ന്‍. ചു​ങ്ക​ത്ത​റ സാ​മൂ​ഹി​കാ​രോ​ഗ്യ കേ​ന്ദ്ര​ത്തി​ലെ ഡ​യാ​ലി​സി​സ് സെ​ന്റ​റി​ല്‍ നാ​ലാം ഷി​ഫ്റ്റി​ന്റെ ഉ​ദ്ഘാ​ട​നം നിർവഹിക്കുക​യാ​യി​രു​ന്നു അ​ദ്ദേ​ഹം. ജ​ന​കീ​യ പ​ങ്കാ​ളി​ത്ത​ത്തോ​ടെ ന​ട​ക്കു​ന്ന ചു​ങ്ക​ത്ത​റ സാ​മൂ​ഹി​കാ​രോ​ഗ്യ കേ​ന്ദ്ര​ത്തി​ലെ ഡ​യാ​ലി​സി​സ് സെ​ന്റ​റി​ന്റെ പ്ര​വ​ര്‍ത്ത​നം സം​സ്ഥാ​ന​ത്തി​നു​ത​ന്നെ മാ​തൃ​ക​യാ​ണെ​ന്നും ര​ണ്ട് ഡ​യാ​ലി​സി​സ് മെ​ഷീ​നു​ക​ള്‍ ഒ​രു മാ​സ​ത്തി​നു​ള്ളി​ല്‍ എ​ത്തി​ക്കു​മെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. പി.​വി. അ​ന്‍വ​ര്‍ എം.​എ​ല്‍.​എ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. 2017ല്‍ ​ഒ​മ്പ​ത് മെ​ഷ​ന​റി​ക​ളു​മാ​യി ആ​രം​ഭി​ച്ച ചു​ങ്ക​ത്ത​റ ഡ​യാ​ലി​സി​സ് സെ​ന്റ​റി​ല്‍ നി​ല​വി​ല്‍ 16 … Read more

വയറിളക്ക പ്രതിരോധം: മലപ്പുറംജില്ലയില്‍ സ്‌റ്റോപ്പ് ഡയേറിയ കാമ്പയിന്‍

വയറിളക്ക പ്രതിരോധം: മലപ്പുറംജില്ലയില്‍ സ്‌റ്റോപ്പ് ഡയേറിയ കാമ്പയിന്‍

മ​ല​പ്പു​റം: വി​ദ്യാ​ല​യ​ങ്ങ​ള്‍, ഹോ​ട്ട​ലു​ക​ള്‍, റ​സ്‌​റ്റോ​റ​ന്‍റു​ക​ള്‍ തു​ട​ങ്ങി എ​ല്ലാ സ്ഥാ​പ​ന​ങ്ങ​ളി​ലും കൈ​ക​ഴു​കാ​നു​ള്ള സോ​പ്പ് നി​ര്‍ബ​ന്ധ​മാ​യും ല​ഭ്യ​മാ​ക്ക​ണ​മെ​ന്ന് ജി​ല്ല ക​ല​ക്ട​ര്‍ വി.​ആ​ര്‍. വി​നോ​ദ് നി​ര്‍ദേ​ശി​ച്ചു. കൈ​ക​ഴു​കു​ന്ന ശീ​ലം ഉ​ള്‍പ്പെ​ടെ വ്യ​ക്തി​ശു​ചി​ത്വം പാ​ലി​ക്കാ​ത്ത​ത് വ​യ​റി​ള​ക്കം പോ​ലു​ള്ള രോ​ഗ​ങ്ങ​ള്‍ക്ക് കാ​ര​ണ​മാ​കു​ന്ന​താ​യും ക​ല​ക്ട​ര്‍ പ​റ​ഞ്ഞു. സ്റ്റോ​പ്പ് ഡ​യേ​റി​യ കാ​മ്പ​യി​ന്‍റെ ഭാ​ഗ​മാ​യി ചേ​ര്‍ന്ന ഡി​സ്ട്രി​ക്ട് ടാ​സ്‌​ക് ഫോ​ഴ്‌​സ് ഇ​നീ​ഷ്യേ​റ്റി​വ് യോ​ഗ​ത്തി​ല്‍ സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു ക​ല​ക്ട​ര്‍. പ​ക​ര്‍ച്ച​പ്പ​നി സാ​ധ്യ​ത നി​ല​നി​ല്‍ക്കു​ന്ന ജൂ​ലൈ, ആ​ഗ​സ്റ്റ് മാ​സ​ങ്ങ​ളി​ല്‍ സ്‌​കൂ​ള്‍ വി​ദ്യാ​ര്‍ഥി​ക​ള്‍ മാ​സ്‌​ക് ഉ​പ​യോ​ഗി​ക്കു​ന്ന​ത് പ്രോ​ത്സാ​ഹി​പ്പി​ക്ക​ണം. സ്‌​കൂ​ള്‍ അ​ധി​കൃ​ത​ര്‍ക്ക് ഇ​തു​സം​ബ​ന്ധി​ച്ച് നി​ര്‍ദേ​ശം ന​ല്‍കാ​ന്‍ … Read more