കഞ്ചാവ് ഉപയോഗം: വിദ്യാർഥികൾ ഉൾപ്പെടെ 13 പേർ പോലീസ് പിടിയിൽ

കഞ്ചാവ് ഉപയോഗം: വിദ്യാർഥികൾ ഉൾപ്പെടെ 13 പേർ പോലീസ് പിടിയിൽ

മലപ്പുറം: വിദ്യാർഥികൾ അടക്കമുള്ള കൗമാരക്കാരിലും യുവാക്കളിലും കഞ്ചാവ് ഉൾപ്പെടെയുള്ള ലഹരി ഉപയോഗം വർധിക്കുന്ന സാഹചര്യത്തിൽ നടപടിയുമായി പോലീസ്. കഞ്ചാവ് ഉപയോഗിക്കുന്നവരെ കണ്ടെത്തി നടപടിയെടുക്കാനായുള്ള പ്രത്യേക പരിശോധനയെ തുടർന്ന്  തേഞ്ഞിപ്പലം പോലീസ് ഇതുവരെ ആറ് കേസുകൾ രജിസ്റ്റർ ചെയ്തു. ആറ് കേസുകളിലായി വിദ്യാർഥികൾ ഉൾപ്പെടെ 13 പേരാണ് പിടിയിലായിട്ടുള്ളത്. ഇവരെ ജാമ്യത്തിൽ വിട്ടയച്ചു. ചേളാരി, ചേലേമ്പ്ര ഇടിമുഴിക്കൽ, പള്ളിക്കൽ തുടങ്ങിയ മേഖലകളിലായിരുന്നു പ്രത്യേക പരിശോധന നടത്തിയത്. വരും ദിവസങ്ങളിലും ഇതേ പരിശോധന തുടരും എന്ന പോലീസ് അറിയിച്ചു.

11 കോഴികളെ അകത്താക്കിയ പെരുമ്പാമ്പ് ഒടുവിൽ പിടിയിൽ, ഭീമന്റെ ഭാരം 50 കിലോയിലധികം

11 കോഴികളെ അകത്താക്കിയ പെരുമ്പാമ്പ് ഒടുവിൽ പിടിയിൽ, ഭീമന്റെ ഭാരം 50 കിലോയിലധികം

മലപ്പുറം: കോഴി വളര്‍ത്തുന്നതിനുണ്ടാക്കിയ കമ്പിക്കൂട്ടില്‍ കയറി തള്ളക്കോഴിയേയും ഇടത്തരം പ്രായമായ 10 കുട്ടികളെയും ഭക്ഷിച്ച പെരുമ്പാമ്പിനെ നാട്ടുകാര്‍ പിടികൂടി. ആന്തിയൂര്‍ കുന്നത്ത് മണാകുന്നന്‍ മുഹമ്മദിന്റെ വീട്ടിലെ കോഴികളെയാണ് പെരുമ്പാമ്പ് അകത്താക്കിയത്. കോഴികളെ തിന്ന മയക്കത്തില്‍ അനങ്ങാൻ കഴിയാതായ മലമ്പാമ്പിന്റെ വയറ്റില്‍ നിന്ന് പ്രത്യേക കമ്പി കൊണ്ട് മുഴുവന്‍ കോഴികളയും പുറേത്തേക്കെടുത്തു. പെരുമ്പാമ്പിനെ പിന്നീട് വനം വകുപ്പ് അധികൃതര്‍ക്ക് കൈമാറി. 50 കിലോയിലധികം ഭാരവും നാല് മീറ്ററോളം നീളവുമുള്ള പെരുമ്പാമ്പിനെ കാണാന്‍ ധാരാളം പേര്‍ സ്ഥലത്ത് എത്തിയിരുന്നു. വീട്ടുകാര്‍ … Read more

കടിഞ്ഞൂൽ പ്രസവത്തിന് അഡ്മിറ്റ് ചെയ്ത ഭാര്യയെ കാണാനെത്തിയ യുവാവ് കുഴഞ്ഞു വീണു മരിച്ചു

കടിഞ്ഞൂൽ പ്രസവത്തിന് അഡ്മിറ്റ് ചെയ്ത ഭാര്യയെ കാണാനെത്തിയ യുവാവ് കുഴഞ്ഞു വീണു മരിച്ചു

Malappuram news : കടിഞ്ഞൂൽ പ്രസവത്തിന് അഡ്മിറ്റ് ചെയ്ത ഭാര്യക്കൊപ്പമെത്തിയ യുവാവ് കുഴഞ്ഞു വീണു മരിച്ചു. പെരുവള്ളൂർ – പറമ്പിൽ പീടിക സ്വദേശി പെരിഞ്ചേരി കുളപ്പുരക്കൽ കുഞ്ഞിമൊയ്‌ദീന്റെ മകൻ അബ്ദുൽ ഗഫൂർ (34) ആണ് മരിച്ചത്. ഭാര്യ നസീബയെ പ്രസവത്തിന് ചെമ്മാട് സ്വകാര്യ ആശുപത്രിയിൽ ഞായറാഴ്ച രാത്രി അഡ്മിറ്റ് ചെയ്തിരുന്നു. പുലർച്ചെ ഭാര്യയെ കാണാൻ മുറിയിലേക്ക് പോകുന്നതിനിടെ ആശുപത്രിയിൽ കുഴഞ്ഞു വീഴുകയായിരുന്നു. ഉടൻ ആശുപത്രി അധികൃതർ പ്രാഥമിക ചികിത്സ നൽകിയ ശേഷം തിരൂരങ്ങാടി എം കെ എച്ച് … Read more

കരിപ്പൂരിൽ വൻ സ്വർണവേട്ട,4 കിലോയിലേറെ സ്വർണം പിടികൂടി, മൂന്നുപേർ പിടിയിൽ

കരിപ്പൂരിൽ വൻ സ്വർണവേട്ട,4 കിലോയിലേറെ സ്വർണം പിടികൂടി, മൂന്നുപേർ പിടിയിൽ

മലപ്പുറം : കരിപ്പൂരിൽ മൂന്ന് യാത്രക്കാരിൽ നിന്നും കസ്റ്റംസ് മൂന്നു കിലോയിലേറെ സ്വർണ്ണം പിടികൂടി. ഒരു കോടി മുപ്പത്തി ആറു ലക്ഷത്തി നാൽപതിനായിരം രൂപ വിലമതിക്കും . 1054 ഗ്രാം സ്വർണ്ണം ശരീരത്തിൽ ഒളിപ്പിച്ചു കടത്തിയ  മലപ്പുറം സ്വദേശി ജംഷീദ് എറ്റെപ്പാടൻ, 1077 ഗ്രാം അടിവസ്ത്രത്തിൽ ഒളിപ്പിച്ചു കൊണ്ട് വന്ന  വയനാട് സ്വദേശി  ബുഷറ , 679 ഗ്രാം കൊണ്ടുവന്ന കോഴിക്കോട് കക്കട്ടിൽ അബ്ദുൽ ഷാമിൽ എന്നിവർ പിടിയിൽ ആയി . ജിദ്ദയിൽ നിന്നും വന്ന വിമാനത്തിൽ ഉപേക്ഷിക്കപ്പെട്ട നിലയിൽ ഒരു കിലോയിലേറെ തൂക്കമുള്ള 8 … Read more

പരപ്പനങ്ങാടിയിൽ മൂന്നു യുവാക്കളെ പൊലീസ് മർദിച്ചതായി പരാതി; പ്രചാരണം വാസ്തവ വിരുദ്ധമെന്ന് സി.ഐ

പരപ്പനങ്ങാടിയിൽ  മൂന്നു യുവാക്കളെ പൊലീസ് മർദിച്ചതായി പരാതി; പ്രചാരണം വാസ്തവ വിരുദ്ധമെന്ന് സി.ഐ

പരപ്പനങ്ങാടി: പരപ്പനങ്ങാടി പൊലീസ് മർദിച്ചെന്ന പരാതിയുമായി മൂന്നു യുവാക്കൾ തിരൂരങ്ങാടി താലൂക്ക് ആശുപത്രിയിൽ ചികിത്സ തേടി. മൂന്നിയൂർ സ്വദേശികളായ സി. ജിഷ്ണു, പി. അക്ഷയ്, സി. ഇന്ദ്രജിത് എന്നിവരാണ് മർദനമേറ്റ നിലയിൽ ആശുപത്രിയിൽ ചികിത്സ തേടിയത്. പാലത്തിങ്ങൽ മുരിക്കൽ റോഡോരത്ത് ഇരിക്കുകയായിരുന്ന ഇവരെ പൊലീസ് വാഹനത്തിൽ കയറ്റാൻ നടത്തിയ നീക്കമാണ് അനിഷ്ട സംഭവങ്ങൾക്കിടയാക്കിയത്. ലഹരിവാണിഭ സംഘത്തെ പിടിക്കാൻ പട്രോളിങ്ങിനിറങ്ങിയ പരപ്പനങ്ങാടി എസ്.ഐയുടെ നേതൃത്വത്തിലുള്ള സംഘം വഴിയോരത്ത് ഇരിക്കുകയായിരുന്ന യുവാക്കളെ കാരണം വ്യക്തമാക്കാതെ പിടിച്ചുകൊണ്ടുപോകാൻ നടത്തിയ നീക്കം നാട്ടുകാരിൽ … Read more

കോട്ടക്കൽ നഗരസഭ ചെയർപേഴ്സനെ ഇടതു കൗൺസിലർമാർ മർദിച്ചെന്ന്; കൗൺസിൽ യോഗത്തിനിടെ വാക് തർക്കവും ബഹളവും

കോട്ടക്കൽ നഗരസഭ ചെയർപേഴ്സനെ ഇടതു കൗൺസിലർമാർ മർദിച്ചെന്ന്; കൗൺസിൽ യോഗത്തിനിടെ വാക് തർക്കവും ബഹളവും

കോട്ടക്കൽ: നഗരസഭ കൗൺസിൽ യോഗത്തിനിടെ വാക് തർക്കവും ബഹളവും. ഇടതു കൗൺസിലർമാർ മർദിച്ചെന്നാരോപിച്ച് ചെയർപേഴ്സൻ ബുഷ്റ ഷബീർ ചികിത്സ തേടി. സംഭവത്തിൽ മൂന്ന് പ്രതിപക്ഷ കൗൺസിലർമാർക്കെതിരെ ഇവർ പൊലീസിൽ പരാതി നൽകി. എന്നാൽ, ആരോപണം അടിസ്ഥാനരഹിതമാണെന്ന് പ്രതിപക്ഷം പറഞ്ഞു. സംഭവത്തിൽ പ്രതിഷേധിച്ച് മുസ്‍ലിം ലീഗും സി.പി.എമ്മും നഗരത്തിൽ പ്രതിഷേധ പ്രകടനം നടത്തി. തിങ്കളാഴ്ച രാവിലെ നടന്ന യോഗത്തിനിടെയാണ് സംഭവങ്ങൾക്ക് തുടക്കം. തെരുവുവിളക്കുകൾക്ക് അംഗീകാരം നൽകുന്നതടക്കമുള്ള മൂന്ന് അജണ്ടകളാണ് കൗൺസിലിന് മുമ്പാകെ എത്തിയിരുന്നത്. എന്നാൽ, അടിയന്തര പ്രാധാന്യമുള്ള അജണ്ടകൾ … Read more