വസ്ത്രത്തിൽ ഒളിപ്പിച്ചുകടത്താന്‍ ശ്രമിച്ച സ്വര്‍ണമിശ്രിതം പിടികൂടി
കൊണ്ടോട്ടി: വസ്ത്രത്തിൽ ഒളിപ്പിച്ചുകടത്താന്‍ ശ്രമിച്ച സ്വര്‍ണമിശ്രിതവുമായി യാത്രക്കാരനെ കരിപ്പൂര്‍ വിമാനത്താവള പരിസരത്തുനിന്ന് പൊലീസ് പിടികൂടി. കസ്റ്റംസിനെ കബളിപ്പിച്ച് കടത്തിയ ഒന്നര കിലോയിലധികം സ്വർണമിശ്രിതമാണ് പൊലീസ് കണ്ടെടുത്തത്. സംഭവത്തിൽ തലശ്ശേരി കടമ്പൂര്‍ മാമംകുന്ന് സ്വദേശി കുഞ്ഞിക്കണ്ടി ഇസ്സുദ്ദീന്‍ (46) പിടിയിലായി. പാന്റ്‌സ് രണ്ട് പാളിയായി തയ്ച്ച് പാളികൾക്കിടയില്‍ തേച്ചുപിടിപ്പിച്ചാണ് സ്വർണമിശ്രിതം കടത്തിയത്. അബൂദബിയില്‍നിന്ന് എത്തിയ ഇസ്സുദ്ദീന്‍ കസ്റ്റംസ് പരിശോധന കഴിഞ്ഞ് പുറത്തിറങ്ങിയപ്പോള്‍ ജില്ല പൊലീസ് മേധാവിക്ക് ലഭിച്ച വിവരത്തിൻമേല്‍ പിടികൂടുകയായിരുന്നു. ചോദ്യം ചെയ്യലില്‍ കള്ളക്കടത്ത് അംഗീകരിക്കാതിരുന്ന ഇയാളുടെ ബാഗേജ് … Read more