ഇന്ന് ദേശീയ തയ്യൽ യന്ത്ര ദിനം; 92ലും സ്നേഹത്തിന്റെ ഇഴയടുപ്പം ഭദ്രമാക്കി തയ്യൽ കാരണവർ
ചെങ്ങാട് ആലിക്കുട്ടിയുടെ വീട്ടിൽ ഒത്തുകൂടിയവർ പരപ്പനങ്ങാടി: ആയിരം പൂർണചന്ദ്രന്മാരെ കണ്ട ചെങ്ങാട്ട് ആലിക്കുട്ടിക്കയിൽ നിന്ന് ജീവിതാനുഭവചരിത്രം തുന്നിച്ചേർക്കുകയാണ് പിൻതലമുറ. ജീവിതത്തിന്റെ രണ്ടറ്റം കൂട്ടിച്ചേർക്കാൻ രണ്ട് രൂപ ദിവസക്കൂലിക്ക് പിതാമഹൻ തുടക്കമിട്ടതും പിതാവ് നടത്തിവന്നിരുന്നതുമായ തയ്യൽ കടയിൽ ജോലി തുടങ്ങിയ സി. ആലിക്കുട്ടി എട്ടു പതിറ്റാണ്ട് ആ തൊഴിൽ തുടർന്നു. തയ്യൽ മെഷീനിലുണ്ടായ യാന്ത്രിക മാറ്റങ്ങൾ ആസ്വദിച്ചും കൗതുകം നാടിന് കാണിച്ചു കൊടുത്തും മുന്നേറവെ ജോലിയോടൊപ്പം ആധുനിക തയ്യൽ മെഷീനുകളും തയ്യൽ ഉൽപന്നങ്ങളും വിൽപന നടത്തുന്ന കച്ചവടക്കാരനായും മാറി. … Read more