ഖുർആൻ മുൻനിർത്തി സത്യം ചെയ്യാമെന്ന് കെ.ടി. ജലീൽ; ‘ഭാര്യയുടെ പ്രിന്‍സിപ്പൽ നിയമനത്തിൽ ഇടപെട്ടിട്ടില്ല’

കെടി ജലീൽ, സിദ്ദീഖ് പന്താവൂര്‍ മലപ്പുറം: ഭാര്യ എം.പി. ഫാത്തിമക്കുട്ടിക്ക് വളാഞ്ചേരി ഹയര്‍സെക്കന്‍ഡറി സ്‌കൂളില്‍ പ്രിന്‍സിപ്പലായി നിയമനം നൽകിയത് സീനിയോറിറ്റി മറികടന്നാണെന്ന് കോൺഗ്രസ് നേതാവിന്‍റെ ആരോപണം തള്ളി കെ.ടി. ജലീൽ എം.എൽ.എ രംഗത്ത്. ആരോപണം പച്ചക്കള്ളമാണെന്ന് കെ.ടി. ജലീൽ എം.എൽ.എ പറഞ്ഞു. ഒമ്പതു വർഷം മുമ്പാണ് ഭാര്യ ഫാത്തിമക്കുട്ടി വളാഞ്ചേരി ഹയർസെക്കൻഡറി സ്കൂൾ പ്രിൻസിപ്പലായി നിയമിതയായത്. സീനിയോറിറ്റി പരിഗണിച്ച് നിയമാനുസരണമാണ് സ്കൂൾ മാനേജർ ഫാത്തിമക്കുട്ടിയെ പ്രിൻസിപ്പലായി നിയമിച്ചത്. അതിനെതിരെ മറ്റൊരു അധ്യാപിക നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ പരാതിക്കാരിയെയും … Read more

കെ.ടി. ജലീലിന്‍റെ ഭാര്യയുടെ പ്രിൻസിപ്പൽ നിയമനം ചട്ടവിരുദ്ധം; സീനിയോറിറ്റി മറികടന്നാണെന്ന് കോൺഗ്രസ്

കെ.ടി. ജലീൽ മലപ്പുറം: കെ.ടി. ജലീൽ എം.എൽ.എയുടെ ഭാര്യ എം.പി. ഫാത്തിമക്കുട്ടിക്ക് വളാഞ്ചേരി ഹയര്‍സെക്കന്‍ഡറി സ്‌കൂളില്‍ പ്രിന്‍സിപ്പലായി നിയമനം നൽകിയത് സീനിയോറിറ്റി മറികടന്നാണെന്ന് ഡി.സി.സി ജനറല്‍ സെക്രട്ടറി സിദ്ദീഖ് പന്താവൂര്‍. കോമേഴ്സ് വിഭാഗത്തിലെ വി.കെ. പ്രീത എന്ന അധ്യാപികയായിരുന്നു ചട്ടപ്രകാരം പ്രിന്‍സിപ്പലാകാന്‍ യോഗ്യയെന്നും അത് മറികടന്നാണ് എം.പി. ഫാത്തിമക്കുട്ടിയെ നിയമിച്ചതെന്നും അദ്ദേഹം പറഞ്ഞു. ഫാത്തിമക്കുട്ടിക്കും വി.കെ. പ്രീതക്കും ഒരേ സീനിയോറിറ്റിയാണ് ഉണ്ടായിരുന്നത്. ഒരേ സീനിയോറിറ്റിയിലുള്ളവരാണെങ്കില്‍ പ്രായം പരിഗണിച്ചാണ് നിയമനം നടത്തേണ്ടത്. സീനിയോറിറ്റി പട്ടിക സ്‌കൂള്‍ മാനേജ്മെന്റ് തെറ്റായാണ് … Read more

മലപ്പുറം സ്വദേശി റിയാദിൽ കുഴഞ്ഞു വീണ് മരിച്ചു

സിദ്ദിഖ് റിയാദ്: മലാസ് ജരീറിൽ മലപ്പുറം സ്വദേശി കുഴഞ്ഞു വീണ് മരിച്ചു. ചെമ്മേരിപാറ സ്വദേശി സിദ്ദിഖ് (57)  ആണ് മർച്ചത്. ജോലിക്ക് ഹജരാകേണ്ട സമയം കഴിഞ്ഞും സിദ്ദിഖിനെ കാണാതായതിനെ തുടർന്ന് സുഹൃത്ത് ആസാദ് ചേമ്പിൽ റൂമിൽ അന്വേഷിച്ചെത്തിയപ്പോൾ ഇദ്ദേഹം അവശനായി റൂമിൻ്റെ തറയിൽ കിടക്കുന്നതാണ് കണ്ടത്. ഉടൻ റെഡ് ക്രസന്റ് ആംബുലൻസ് എത്തി പ്രാഥമിക ശുശ്രൂഷ നൽകി തൊട്ടടുത്തുള്ള നാഷനൽ കെയർ ആശുപത്രിയിലേക്ക് കൊണ്ടുപോയെങ്കിലും, ആശുപത്രിയിൽ എത്തും മുമ്പ് മരിക്കുകയായിരുന്നു. 30 വർഷത്തോളമായി ജരീറിലുള്ള ബൂഫിയയിൽ ജോലി … Read more

വ്യാജമുടി ഉപയോഗിച്ച് പ്രവാചകനെ വിൽപനച്ചരക്കാക്കുന്നത് അവസാനിപ്പിക്കണം -ഇത്തിഹാദുല്‍ ഉലമാ കേരള

മലപ്പുറം: വിശ്വസനീമായ തെളിവുകളോ സ്വീകാരയോഗ്യമായ സനദോ (പരമ്പര) ഇല്ലാത്ത വ്യാജമുടി ഉപയോഗിച്ച് മുഹമ്മദ് നബിയെ മുൻനിർത്തി ചിലർ നടത്തുന്ന ആത്മീയ വാണിഭം ഇസ്‌ലാമിക വിരുദ്ധവും ദീനിന് അപമാനവുമാണെന്ന് ഇത്തിഹാദുൽ ഉലമാ കേരള ജനറൽ കൗൺസിൽ. പ്രവാചകന്‍റേതാണെന്നതിന് ആധാരമായ തെളിവ് സമർപ്പിക്കാൻ മുടിയെ വിൽപനച്ചരക്കാക്കുന്ന തൽപര കക്ഷികൾക്ക് കഴിഞ്ഞിട്ടല്ല. തെളിവായി കൊണ്ടുവന്ന സനദ് വ്യാജമാണെന്ന് മുമ്പ് തന്നെ തെളിയിക്കപ്പെട്ടതുമാണ്. വ്യാജ മുടി കൈമാറ്റം ചെയ്ത വ്യക്തിയുടെ വിശ്വാസ്യതയെ തള്ളിപ്പറഞ്ഞും സംശയാസ്പദമായ ജീവിതത്തെക്കുറിച്ച് വെളിപ്പെടുത്തിയും പലരും രംഗത്ത് വന്നിട്ടുണ്ട്. സാമാന്യ … Read more

പാടത്തെ ചെളിയിൽ ജീപ്പ് ചീറിപായിച്ച് എം.എല്‍.എ; ആവേശമായി വണ്ടിപൂട്ട് മത്സരം

  ഫോട്ടോ- നിലമ്പൂര്‍ ടൂറിസം ഓര്‍ഗനൈസേഷന്റെ നേതൃത്വത്തില്‍ കരുളായി വാരിക്കല്‍ പാടത്ത് നടത്തിയ വണ്ടിപൂട്ട് മത്സരം ആര്യാടന്‍ ഷൗക്കത്ത് എം.എല്‍.എ ജീപ്പ് ഓടിച്ച് ഉദ്ഘാടനം ചെയ്യുന്നു നിലമ്പൂര്‍: കൈലിയും ടീ ഷര്‍ട്ടും ധരിച്ച് ചേറ് നിറഞ്ഞ കരുളായി വാരിക്കലിലെ പാടത്ത് ആര്യാടന്‍ ഷൗക്കത്ത് എം.എല്‍.എ വില്ലീസ് ജീപ്പ് ചീറിപായിച്ചപ്പോള്‍ കണ്ട് നിന്നവര്‍ക്ക് അത് ആവേശ കാഴ്ചയായി. നിലമ്പൂര്‍ ടൂറിസം കോണ്‍ക്ലേവിന്റെ പ്രചാരണാര്‍ഥം നടത്തിയ വണ്ടി പൂട്ട് മത്സരത്തിന്റെ ഉദ്ഘാടന ചടങ്ങിലാണ് എം.എല്‍.എ ജീപ്പുമായി പാടത്തിറങ്ങിയത്. ഉദ്ഘാടന പ്രസംഗത്തിനു … Read more

കടവിലെ പാറയിൽ കയറിനിൽക്കവെ പുഴയിൽവീണ പത്തുവയസുകാരിക്കായി വീണ്ടും തിരച്ചിൽ

കൊടുവള്ളി: മാനിപുരം പുഴയിൽ ഒഴുക്കിൽപ്പെട്ട 10 വയസ്സുകാരി തൻഹ ഷെറിനെ കണ്ടെത്താനായി തിരച്ചിൽ പുനരാരംഭിച്ചു. പുഴയിൽ ആഴമുള്ള സ്ഥലങ്ങളും പാറക്കെട്ടുകളും അരികുകളും വിശദമായി പരിശോധന നടത്തുന്ന രീതിയിലാണ് അഗ്നി സേനയും സന്നദ്ധ പ്രവർത്തകരുടെയും നാട്ടുകാരുടെയും നേതൃത്വത്തിൽ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നത്. ഇന്ന് രാവിലെ ആറോടെയാണ് തിരച്ചിൽ പുനരാരംഭിച്ചത്. വെള്ളിയാഴ്ച നാലോടെയാണ് പാലത്തിനു സമീപം വിദ്യാർഥിനി ഒഴുക്കിൽപ്പെട്ടത്. മലയോരമേഖലയിലുണ്ടായ കനത്ത മഴയെ തുടർന്ന് ചെറുപുഴയിൽ കുത്തൊഴുക്കായിരുന്നു കലങ്ങിയ വെള്ളവും തിരച്ചിലിന് തടസ്സമായി. രാത്രിയോടെ തിരച്ചിൽ നിർത്തിവെച്ചു. ഇന്ന് പുഴയിൽ നീരൊഴുക്ക് … Read more