കോട്ടക്കലിൽ വൻ രാസലഹരിവേട്ട;136.965 ഗ്രാം എം.ഡി.എം.എയുമായി രണ്ടുപേർ പിടിയിൽ
കോട്ടക്കൽ: ദേശീയപാത കേന്ദ്രീകരിച്ച് വൻ രാസലഹരിവേട്ടയുമായി കോട്ടക്കൽ പൊലീസ്. വ്യത്യസ്ത കേസുകളിലായി രണ്ടുപേർ അറസ്റ്റിലായി. 136.965 ഗ്രാം എം.ഡി.എം.എയുമായി ഊരകം മേൽമുറി കീരൻകുന്ന് സ്വദേശി വട്ടപറമ്പ് വീട്ടിൽ അരുൺ (27), വേങ്ങര വെട്ടുതോട് സ്വദേശി കാപ്പിൽ വീട്ടിൽ റഫീഖ് (36) എന്നിവരെയാണ് ഇൻസ്പെക്ടർ സംഗീത് പുനത്തിൽ അറസ്റ്റ് ചെയ്തത്. തൃശൂർ റോഡിൽ ചെനക്കൽ പെട്രോൾ പമ്പിന് സമീപം വിൽപനക്കായി സൂക്ഷിച്ച 22.00 ഗ്രാം എം.ഡി.എം.എയുമായി അരുണാണ് ആദ്യം പിടിയിലായത്. ഇൻസ്പെക്ടർ സംഗീത് പുനത്തിൽ, മലപ്പുറം ഡാൻസാഫ് സ്ക്വാഡ് … Read more