
തിരൂരങ്ങാടി: തലപ്പാറയിൽ സ്‌കൂട്ടറിൽ പോവുകയായിരുന്ന അമ്മയെയും മകളെയും മറ്റൊരു സ്‌കൂട്ടറിൽ പിന്തുടർന്നയാൾ വെട്ടിപ്പരിക്കേൽപ്പിച്ചു. മൂന്നിയൂർ പാലക്കൽ സ്വദേശി സുമി (40), മകൾ ഷബ ഫാത്തിമ (17) എന്നിവർക്കാണ് വലതുകൈക്ക് വെട്ടേറ്റത്.
ഇരുവരെയും തിരൂരങ്ങാടി താലൂക്കാശുപത്രിയിൽ പ്രവേശിപ്പിച്ചു. വെട്ടിയ പ്രതി സ്കൂട്ടറിൽ തന്നെ രക്ഷപ്പെട്ടു. ഇയാളെ തിരിച്ചറിഞ്ഞിട്ടില്ല.
ആക്രമണ കാരണം വ്യക്തമല്ല. പൊലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു.�