
എടപ്പാൾ: കുറ്റിപ്പുറം-എടപ്പാൾ സംസ്ഥാന പാതയിലെ മാണൂരില്‍ കെ.എസ്.ആര്‍.ടി.സി ബസും ടൂറിസ്റ്റ് ബസും കൂട്ടിയിടിച്ച് 30ഓളം പേർക്ക് പരിക്കേറ്റു. മൂന്നുപേരുടെ പരിക്ക് ഗുരുതരമാണ്. ചൊവ്വാഴ്ച പുലര്‍ച്ചെ 2.50-ന് ആണ് അപകടം.
മാനന്തവാടിയിലേക്ക് പോകുന്ന കെ.എസ്.ആര്‍.ടി.സി ബസും കാസർകോഡ് നിന്നും എറണാകുളത്തേക്ക് പോകുന്ന ടൂറിസ്റ്റ് ബസുമാണ് കൂട്ടിയിടിച്ചത്.
പരിക്കേറ്റവരെ എടപ്പാള്‍ ഹോസ്പിറ്റല്‍, കോട്ടക്കല്‍ മിംസ്, തൃശൂര്‍ മെഡിക്കല്‍ കോളജ് ആശുപത്രി എന്നിവിടങ്ങളില്‍ പ്രവേശിപ്പിച്ചു.�