ഓടിക്കൊണ്ടിരുന്ന ഇലക്ട്രിക് സ്‌കൂട്ടറിൽനിന്ന് തീപടർന്നു; യുവതിയും കുട്ടിയും രക്ഷപ്പെട്ടു

ഓടിക്കൊണ്ടിരുന്ന ഇലക്ട്രിക് സ്‌കൂട്ടറിൽനിന്ന് തീപടർന്നു; യുവതിയും കുട്ടിയും രക്ഷപ്പെട്ടു

തി​രൂ​ര്‍: ഓ​ടി​ക്കൊ​ണ്ടി​രു​ന്ന ഇ​ല​ക്ട്രി​ക് സ്‌​കൂ​ട്ട​റി​ൽ നി​ന്ന് തീ​പ​ട​ർ​ന്നു. ബു​ധ​നാ​ഴ്ച വൈ​കീ​ട്ട് അ​ഞ്ചോ​ടെ തി​രൂ​ർ പൂ​ക്ക​യി​ലി​ലാ​ണ് സം​ഭ​വം. തീ​പ​ട​ർ​ന്ന സ്കൂ​ട്ട​റി​ലു​ണ്ടാ​യി​രു​ന്ന യു​വ​തി​യും കു​ട്ടി​യും പ​രി​ക്കേ​ൽ​ക്കാ​തെ അ​ത്ഭു​തക​ര​മാ​യി ര​ക്ഷ​പ്പെ​ട്ടു. സ്കൂളി​ല്‍നി​ന്ന് കു​ട്ടി​യെ വി​ളി​ച്ച് മ​ട​ങ്ങു​മ്പോ​ഴാ​യി​രു​ന്നു സം​ഭ​വം.

ഒ​ഴൂ​ർ സ്വ​ദേ​ശി​യാ​യ യു​വ​തി സ​ഞ്ച​രി​ച്ച സ്കൂ​ട്ട​റാ​ണ് ക​ത്തി ന​ശി​ച്ച​ത്. തി​രൂ​ർ ഭാ​ഗ​ത്തു​നി​ന്ന് ഒ​ഴൂ​രി​ലേ​ക്ക് പോ​കു​ന്ന വ​ഴി പൂ​ക്ക​യി​ലെ​ത്തി​യ​പ്പോ​ൾ സ്കൂ​ട്ട​റി​ലെ പി​റ​കി​ൽ​നി​ന്ന് പു​ക​യു​യ​രു​ന്ന​ത് ക​ണ്ട ആ​ളു​ക​ൾ യു​വ​തി​യു​ടെ ശ്ര​ദ്ധ​യി​ൽ​പ്പെ​ടു​ത്തു​ക​യാ​യി​രു​ന്നു.

ഉ​ട​ൻ സ്കൂ​ട്ട​ർ നി​ർ​ത്തി​യ​തി​നാ​ൽ യു​വ​തി​ക്കും കു​ട്ടി​ക്കും പ​രി​ക്കേ​ൽ​ക്കാ​തെ ര​ക്ഷ​പ്പെ​ട്ടു. ആ​ദ്യം നാ​ട്ടു​കാ​രും പി​ന്നീ​ട് തി​രൂ​ർ ഫ​യ​ർ​ഫോ​ഴ്സും എ​ത്തി​യാ​ണ് സ്കൂ​ട്ട​റി​ലെ തീ ​അ​ണ​ച്ച​ത്.

Leave a Reply

Your email address will not be published. Required fields are marked *