മോ​ക്ഷം കാ​ത്ത് മേ​ലാ​റ്റൂ​ർ പൊ​തുശ്മ​ശാ​നം

മോ​ക്ഷം കാ​ത്ത് മേ​ലാ​റ്റൂ​ർ പൊ​തുശ്മ​ശാ​നം

മേ​ലാ​റ്റൂ​ർ: പ​ഞ്ചാ​യ​ത്തി​ന്റെ പൊ​തു ശ്മ​ശാ​നം ന​വീ​ക​ര​ണ​മി​ല്ലാ​ത്ത​തി​നാ​ൽ കാ​ട് മൂ​ടി ന​ശി​ക്കു​ന്നു. ചെ​മ്മാ​ണി​യോ​ട് കൊ​ട​ക്കാ​ട​ഞ്ചേ​രി​യി​ലു​ള്ള പൊ​തുശ്മ​ശാ​ന​മാ​ണ് ഉ​പ​കാ​ര​പ്പെ​ടാ​തെ ന​ശി​ക്കു​ന്ന​ത്. ഒ​രു പ​തി​റ്റാ​ണ്ട് മു​മ്പാ​ണ് പ​ഞ്ചാ​യ​ത്ത് ഒ​രേ​ക്ക​ർ സ്ഥ​ലം വാ​ങ്ങി​യ​ത്. പി​ന്നീ​ട് വാ​ർ​ഷി​ക പ​ദ്ധ​തി​യി​ൽ ഫ​ണ്ട് അ​നു​വ​ദി​ച്ച് ചു​റ്റു​ഭാ​ഗം മ​തി​ലും ക​വാ​ട​വും ഗേ​റ്റും ഒ​രു​ക്കി.

താ​മ​സി​യാ​തെ ആ​വ​ശ്യ​മാ​യ കെ​ട്ടി​ട​വും നി​ർ​മി​ച്ചു. തു​ട​ർ​ന്നു​ള്ള കാ​ലം അ​വ​ഗ​ണ​ന മാ​ത്ര​മാ​യി. ആ​വ​ശ്യ​മാ​യ വെ​ള്ള​വും വൈ​ദ്യു​തി​യും എ​ത്തി​ക്കാ​തെ സ്ഥ​ലം ഉ​പ​യോ​ഗ ശൂ​ന്യ​മാ​യി. ശ്മ​ശാ​നം ആ​വ​ശ്യ​മാ​യി വ​രു​ന്ന​ത് സാ​മ്പ​ത്തി​ക​മാ​യി പി​ന്നാ​ക്കം നി​ൽ​ക്കു​ന്ന​വ​ർ​ക്കും സ്വ​ന്ത​മാ​യി സ്ഥ​ല​മി​ല്ലാ​ത്ത​വ​ർ​ക്കു​മാ​ണ്. ഇ​വ​ർ മൃ​ത​ദേ​ഹം സം​സ്ക​രി​ക്കു​ന്ന​ത് ഭീ​മ​മാ​യ തു​ക മു​ട​ക്കി വി​ദൂ​ര​ങ്ങ​ളി​ലു​ള്ള സ്ഥ​ല​ങ്ങ​ളി​ലെ​ത്തി​ച്ചാ​ണ്. പ​ഞ്ചാ​യ​ത്ത് പൊ​തു ശ്മ​ശാ​നം ആ​ധു​നി​ക രീ​തി​യി​ൽ ന​വീ​ക​രി​ച്ച് നാ​ടി​നു സ​മ​ർ​പ്പി​ക്ക​ണ​മെ​ന്ന ആ​വ​ശ്യം ശ​ക്ത​മാ​യി. 

Leave a Reply

Your email address will not be published. Required fields are marked *