തിരൂർ: ജീവിതം ആനന്ദകരമാക്കാനുള്ള പ്രായോഗിക രീതികളെയും മാനസികാരോഗ്യം നിലനിർത്താനുള്ള വിദ്യകളും പരിചയപ്പെടുത്തുന്ന ഡോപോമിൻ സമ്മിറ്റ് ഒക്ടോബർ 10 ന് തിരൂർ വാഗൺ ട്രാജഡി ടൗൺഹാളിൽ നടക്കും. മാനസികാരോഗ്യ വിദഗ്ധർ പങ്കെടുക്കും. തിരൂർ മങ്ങാട്ടിരി കേന്ദ്രമായ ന്യൂറോ സൈക്കാട്രി സെന്ററും ‘മാധ്യമ’വും സംയുക്തമായാണ് പരിപാടി സംഘടിപ്പിക്കുന്നത്.
ജീവിതപ്രതിസന്ധികൾക്കിടയിൽ സന്തോഷം തേടിയലയുന്നവർക്കും ജോലിയുടേയും പഠനത്തിന്റെയും തിരക്കിനിടയിൽ മാനസിക സമ്മർദത്തിന് വിധേയരായവർക്കും സമ്മിറ്റ് സഹായകമാകും. ലഹരിയുടെ ചതിക്കുഴിയിൽ വീണവർക്ക് ഉയർത്തെഴുന്നേൽക്കാനുള്ള അവസരം കൂടിയാകും പരിപാടി. പ്രവേശനം സൗജന്യമാണ്.
ഡി.വൈ.എസ്.പി യും നടനുമായ സിബി തോമസ് ഉദ്ഘാടനം ചെയ്യും. മോട്ടിവേഷണൽ സ്പീക്കർ ജി.എസ് പ്രദീപ്, ന്യൂറോ സൈക്കാട്രി സെന്റർ ചെയർമാനും മാനാസികാരോഗ്യ വിദഗ്ധനുമായ ഡോ. ഹൈദരലി കള്ളിയത്ത്, പിന്നണി ഗായിക അഞ്ജു ജോസഫ്, മാനസികാരോഗ്യ വിദഗ്ധയും ന്യൂറോ സൈക്കാട്രി സെന്റർ ഡയറക്ടറുമായ ഡോ. മിനി ഹൈദരലി കള്ളിയത്ത് തുടങ്ങിയവർസംസാരിക്കും.
സൗജന്യ എൻട്രി പാസ് വിതരണ ഉദ്ഘാടനം തിരൂർ നഗരസഭ സ്റ്റേഡിയത്തിൽ നടന്ന ചടങ്ങിൽ തിരൂർ മോണിങ് സ്റ്റാർ ഇൻറർനാഷണൽ ഭാരവാഹികൾക്ക് കൈമാറി ന്യൂറോ സൈക്കാട്രി സെന്റർ ഡയറക്ടർ ഡോ. മിനി ഹൈദരലി കള്ളിയത്ത് നിർവഹിച്ചു. ന്യൂറോ സൈക്കാട്രി സെന്റർ ചെയർമാൻ ഡോ. ഹൈദരലി കള്ളിയത്ത് പരിപാടി വിശദീകരിച്ചു. മോണിങ് സ്റ്റാർ അംഗങ്ങളായ അൻവർ സാദത്ത് കള്ളിയത്ത്, സുജേഷ്, കെ.കെ റസാഖ് ഹാജി, പി.എ റഷീദ്, ഫൈസൽ തുടങ്ങിയവർ സംബന്ധിച്ചു.
അന്വേഷണങ്ങൾക്ക് : 9207335478, 8891229777