അന്താരാഷ്ട്ര റോബോട്ടിക്സ് ചാമ്പ്യൻഷിപ്; ഘാനക്കൊപ്പം തിളങ്ങി റിഹാൻ

അന്താരാഷ്ട്ര റോബോട്ടിക്സ് ചാമ്പ്യൻഷിപ്; ഘാനക്കൊപ്പം തിളങ്ങി റിഹാൻ

എ​ട​വ​ണ്ണ: അ​ന്താ​രാ​ഷ്ട്ര റോ​ബോ​ട്ടി​ക്സ് ചാ​മ്പ്യ​ൻ​ഷി​പ്പി​ൽ പ്രാ​വീ​ണ്യം തെ​ളി​യി​ച്ച് ഘാ​ന ടീ​മി​ൽ മ​ല​യാ​ളി വി​ദ്യാ​ർ​ഥി റി​ഹാ​ൻ അ​ഷ്‌​ഫ​ക്കും. യു.​എ​സ്.​എ​യി​ലെ സൗ​ത്ത് ഫീ​ൽ​ഡ് മി​ഷി​ഗ​ൻ ലോ​റ​ൻ​സ് ടെ​ക്നോ​ള​ജി​ക്ക​ൽ സ​ർ​വ​ക​ലാ​ശാ​ല​യി​ൽ ന​ട​ന്ന ലോ​ക റോ​ബോ​ട്ടി​ക് ചാ​മ്പ്യ​ൻ​ഷി​പ്പി​ൽ അ​ണ്ട​ർ മി​ഷ​ൻ ച​ല​ഞ്ചി​ലും ഓ​ട്ടോ​ണ​മ​സ് ടാ​ക്സി ഗെ​യി​മി​ലും ര​ണ്ടാം സ്ഥാ​നം നേ​ടി​യ ഘാ​ന ടീം ​അം​ഗ​മാ​ണ് എ​ട​വ​ണ്ണ പ​ത്ത​പ്പി​രി​യം സ്വ​ദേ​ശി​യാ​യ ഈ ​മി​ടു​ക്ക​ൻ.

അ​മേ​രി​ക്ക​യി​ൽ ഓ​രോ വ​ർ​ഷ​വും ന​ട​ത്തു​ന്ന റോ​ബോ​ഫെ​സ്റ്റ് റോ​ബോ​ട്ടി​ക്സ് ചാ​മ്പ്യ​ൻ​ഷി​പ്പി​ലാ​ണ് മ​ല​യാ​ളി​യാ​യ എ​ട്ടാം ക്ലാ​സു​കാ​ര​ൻ റി​ഹാ​ന്‍റെ ഘാ​ന​യെ പ്ര​തി​നി​ധാ​നം ചെ​യ്തു​ള്ള ശ്ര​ദ്ധേ​യ നേ​ട്ടം. 20ല​ധി​കം രാ​ജ്യ​ങ്ങ​ൾ പ​ങ്കാ​ളി​ക​ളാ​കു​ന്ന ലോ​കോ​ത്ത​ര മ​ത്സ​ര​ത്തി​ൽ 2024 ഫെ​ബ്രു​വ​രി​യി​ൽ ഗ​ഹാ​ന റോ​ബോ​ട്ടി​ക്സ് അ​ക്കാ​ദ​മി ഫൗ​ണ്ടേ​ഷ​ൻ സം​ഘ​ടി​പ്പി​ച്ച യോ​ഗ്യ​ത പ​രീ​ക്ഷ​യി​ൽ വി​ജ​യി​ച്ച് ജൂ​നി​യ​ർ വി​ഭാ​ഗ​ത്തി​ലെ അ​ൺ​നോ​ൺ മി​ഷ​ൻ ച​ല​ഞ്ച്, ഓ​ട്ടോ​ണ​മ​സ് ടാ​ക്സി ഗെ​യിം ഇ​ന​ങ്ങ​ളി​ൽ മ​ത്സ​രി​ക്കാ​ൻ തി​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ടു.

ഇ​പ്പോ​ൾ ന​ട​ന്ന റോ​ബോ​ഫെ​സ്റ്റി​ൽ 22 രാ​ജ്യ​ങ്ങ​ളി​ൽ​നി​ന്നാ​യി 30 ടീ​മു​ക​ളു​മാ​യു​ള്ള ക​ടു​ത്ത മ​ത്സ​ര​ത്തി​ൽ റി​ഹാ​ന്‍റെ ടീം ​ഇ​രു​വി​ഭാ​ഗ​ങ്ങ​ളി​ലും ര​ണ്ടാം​സ്ഥാ​നം നേ​ടി. ഓ​ട്ടോ​ണ​മ​സ് ടാ​ക്സി ഗെ​യി​മി​ൽ മു​ഴു​വ​ൻ സ്കോ​റും നേ​ടി. ജോ​ർ​ഡ​ൻ ടീ​മി​നൊ​പ്പം സ​മ​നി​ല​യി​ലെ​ത്തി​യെ​ങ്കി​ലും വെ​റും ര​ണ്ട് സെ​ക്ക​ൻ​ഡി​ന്‍റെ വ‍്യ​ത‍്യാ​സ​ത്തി​ൽ ഒ​ന്നാം​സ്ഥാ​നം ന​ഷ്ട​മാ​യി. അ​ടു​ത്ത​വ​ർ​ഷം സീ​നി​യ​ർ വി​ഭാ​ഗ​ത്തി​ൽ മ​ത്സ​രി​ച്ച് മി​ഷി​ഗ​ൻ യു.​എ​സ്.​എ​യി​ലെ ലോ​റ​ൻ​സ് ടെ​ക്നോ​ള​ജി​ക്ക​ൽ സ​ർ​വ​ക​ലാ​ശാ​ല​യി​ൽ​നി​ന്ന് സ്കോ​ള​ർ​ഷി​പ് നേ​ടാ​നു​ള്ള ല​ക്ഷ്യ​ത്തോ​ടെ​യാ​ണ് റെ​ഹാ​ൻ മു​ന്നോ​ട്ട് പോ​കു​ന്ന​ത്. ഘാ​ന​യി​ൽ ഐ.​ടി പ്ര​ഫ​ഷ​ന​ലു​ക​ളാ​യ പ​ത്ത​പ്പി​രി​യം സ്വ​ദേ​ശി​ക​ളാ​യ അ​റ​ഞ്ഞി​ക്ക​ൽ അ​ഷ്ഫ​ഖ് -റ​സ്ന ദ​മ്പ​തി​ക​ളു​ടെ മ​ക​നാ​ണ്. നാ​ലാം ക്ലാ​സി​ൽ പ​ഠി​ക്കു​ന്ന അ​യാ​ൻ അ​ഷ്‌​ഫ​ക്ക് സ​ഹോ​ദ​ര​നാ​ണ്. 

Leave a Reply

Your email address will not be published. Required fields are marked *