നെൽകൃഷിക്ക് പണികൊടുത്ത് നീലക്കോഴികൾ; വിരട്ടാൻ കോൾപാടങ്ങളിൽ തീയിട്ട് കർഷകർ

നെൽകൃഷിക്ക് പണികൊടുത്ത് നീലക്കോഴികൾ; വിരട്ടാൻ കോൾപാടങ്ങളിൽ തീയിട്ട് കർഷകർ

ചങ്ങരംകുളം: കോൾ മേഖലയിലെ പുഞ്ച കൃഷിയിടത്തിൽ നീലക്കോഴികളുടെ ശല്യം രൂക്ഷമായതിനെ തുടർന്ന് കോൾ പാടങ്ങളിൽ തീയിട്ട് വിരട്ടി കർഷകർ. മലപ്പുറം – തൃശ്ശൂർ ജില്ലകളിലെ നൂറ് കണക്കിന് ഏക്കർ വരുന്ന പ്രധാന കോൾ പ്രദേശങ്ങളിലാണ് നീലക്കോഴി ശല്യം രൂക്ഷമായത്.

രാത്രി സമയങ്ങളിൽ കോൾ പാടങ്ങളിൽ പട്ടകൾ കൂട്ടിയിട്ട് തീയിട്ടും പടക്കം പൊട്ടിച്ചും സോളാർ ലൈറ്റുകൾ കത്തിച്ചുമാണ് വിരട്ടിയോടിക്കുന്നത്. ശല്യം രൂക്ഷമായതിനെ തുടർന്ന് വാഹനങ്ങളിൽ ഓലകൾ കൊണ്ടുവന്ന് ബണ്ട് റോഡിലിട്ടാണ് തീ കത്തിക്കുന്നത്. കുറെ ദിവസങ്ങളിലായി തീകത്തിക്കൽ തുടരുന്നതിനാൽ നീലക്കോഴി ശല്യം ഗണ്യമായി കുറയുന്നുണ്ടെന്ന് കർഷകർ പറയുന്നു.

 

കഴിഞ്ഞ ദിവസങ്ങളിൽ നീലക്കോഴികൾ ഏറെ കൃഷിയിടങ്ങളിൽ വ്യാപകമായി നാശം വരുത്തിയിരുന്നു. കൃഷി നശിപ്പിച്ച സ്ഥലങ്ങളിൽ ഏറെ ബുദ്ധിമുട്ടിയും പണം ചിലവഴിച്ചും വീണ്ടും നടീൽ നടത്തേണ്ടി വന്നു.

ഇത്തരം നാശനഷ്ടങ്ങൾക്ക് സഹായം നൽകണമെന്നാണ് കർഷകരുടെ ആവശ്യം. ആവശ്യത്തിന് ഞാറുകൾ കിട്ടാത്തതും പണിക്കൂലിയും കർഷകരെ ബുദ്ധിമുട്ടിക്കുന്നുണ്ട്. സോളാർ ലൈറ്റുകൾ പോലുള്ള, കർഷകർക്ക് ആവശ്യമായ ഉപകരണങ്ങൾ നൽകണമെന്നും ആവശ്യമുയരുന്നു.

Leave a Reply

Your email address will not be published. Required fields are marked *