ലോകകപ്പ് ആദ്യമായി മിഡില്‍ ഈസ്റ്റിലെത്തുമ്പോള്‍ കാണാന്‍ ആര്‍ക്കാണ് ആഗ്രഹമില്ലാത്തത്. എന്നാല്‍ ആഗ്രഹം മാത്രം പോരല്ലോ? ടിക്കറ്റും വേണ്ടേ.
മുഴുവന്‍ ചാനല്‍ പാര്‍ട്ടണര്‍മാര്‍ക്കും ലോകകപ്പ് ടിക്കറ്റും യാത്രയും ഒരുക്കി, ലോകകപ്പിന്റെ ആവേശം എല്ലാവരിലേക്കുമെത്തിയ്ക്കുകയാണ് കൊച്ചി ആസ്ഥാനമായ 33 ഹോള്‍ടിങ്‌സ്. കമ്പനിയുടെ കീഴിലെ ട്രേഡിങ് സ്ഥാപനമായ എബിഎം 4, ഗ്രീന്‍ലാമിന്റെ ചാനല്‍ പാര്‍ട്ടണര്‍മാര്‍ക്കാണ്, ലോകകപ്പ് ടിക്കറ്റ് നല്‍കിയിരിക്കുന്നത്. തങ്ങളുടെ ബിസിനസിന്റെ നാഴികക്കല്ലായ ചാനല്‍ പാര്‍ട്ട്ണര്‍മാരും ഈ ആഘോഷത്തിന്റെ ഭാഗമാകണമെന്ന ചിന്തയില്‍ നിന്നാണ്, ലോകകപ്പ് ടിക്കറ്റ് നല്‍കാന്‍ തീരുമാനിച്ചതെന്ന്, 33 ഹോള്‍ടിങ്‌സ് സ്ഥാപകനും മാനേജിങ് ഡയറക്ടറുമായ വി പി മിയാന്‍ദാദ് പറഞ്ഞു.
കഴിഞ്ഞ സാമ്പത്തിക വര്‍ഷം ഏറ്റവും മികച്ച രീതിയില്‍ പ്രവര്‍ത്തിച്ച ചാനല്‍ പാര്‍ട്ടണമാര്‍ക്കാണ് ലോകകപ്പ് കാണാനുള്ള അവസരം കമ്പനി ഒരുക്കുന്നത്. ഖത്തര്‍ ഞങ്ങള്‍ക്ക് രണ്ടാം വീടു പോലെയാണ്. അപ്പോള്‍ വീട്ടില്‍ നടക്കുന്ന ഒരു പരിപാടിയ്ക്ക് നാട്ടിലുള്ളവര്‍ വരാതിരിക്കുന്നത് സങ്കടകരമല്ലേ, ഖത്തറിലെ ഏറ്റവും വലിയ സ്വകാര്യ ആശുപത്രി ചെയിനായ നസീം ഹെല്‍ത്ത്‌കെയറിന്റെ മാനേജിങ് ഡയറക്ടര്‍ കൂടിയായ മിയാന്‍ദാദ് കൂട്ടിച്ചേര്‍ത്തു. ദോഹയില്‍ ഏഴു ക്ലിനിക്കുകളിലായി ദിവസേന 3000ത്തിലേറെ രോഗികള്‍ക്ക് ആശ്വാസമാകുന്നുണ്ട് നസീം.
വ്യത്യസ്ത മേഖലകളിലായി 33 വ്യവസായ സ്ഥാപനങ്ങള്‍ നയിക്കുന്ന സ്ട്രാറ്റജിക് ലീഡര്‍ഷിപ്പ് കമ്പനിയാണ് കൊച്ചി, ദുബായ്, ദോഹ എന്നിവിടങ്ങളിലായി പ്രവര്‍ത്തിക്കുന്ന 33 ഹോള്‍ഡിങ്‌സ്.