കെ.എസ്.ആർ.ടി.സി ബസ് മരത്തിലിടിച്ച് രണ്ടുപേർക്ക് പരിക്ക്

കെ.എസ്.ആർ.ടി.സി ബസ് മരത്തിലിടിച്ച് രണ്ടുപേർക്ക് പരിക്ക്
Spread the love

വളാഞ്ചേരി: ദേശീയപാത 66ലെ അപകടമേഖലയായ വട്ടപ്പാറയിൽ ബസ് നിയന്ത്രണംവിട്ട് മരത്തിലിടിച്ചു. മംഗലാപുരത്തുനിന്ന് എറണാകുളത്തേക്ക് പോകുകയായിരുന്ന കെ.എസ്.ആർ.ടി.സി എക്സ്പ്രസ് ബസാണ് അപകടത്തിൽപെട്ടത്.

ബുധനാഴ്ച രാവിലെ അഞ്ചരയോടെയായിരുന്നു അപകടം. രണ്ട് യാത്രക്കാർക്ക് നിസ്സാര പരിക്കേറ്റു. വളാഞ്ചേരി പൊലീസും ഹൈവേ പൊലീസും നാട്ടുകാരും ചേർന്ന് രക്ഷാപ്രവർത്തനത്തിന് നേതൃത്വം നൽകി.

Leave a Reply

Your email address will not be published. Required fields are marked *