പീഡനക്കേസില്‍ വ്യാജസിദ്ധന്റെ ജാമ്യാപേക്ഷ കോടതി തള്ളി

പീഡനക്കേസില്‍ വ്യാജസിദ്ധന്റെ ജാമ്യാപേക്ഷ കോടതി തള്ളി
Spread the love

മഞ്ചേരി : പതിനാറുകാരിയെ ലൈംഗികമായി പീഡിപ്പിച്ചുവെന്ന കേസില്‍ റിമാന്റില്‍ കഴിയുന്ന വ്യാജസിദ്ധന്റെ ജാമ്യാപേക്ഷ മഞ്ചേരി പോക്സോ സ്പെഷ്യല്‍ കോടതി തള്ളി. തൃശൂര്‍ ചാവക്കാട് വെങ്കിടങ്ങ് തൊയക്കാവ് ചുങ്കത്ത് പണിക്കവീട്ടില്‍ മുഹമ്മദ് (47)ന്റെ ജാമ്യാപേക്ഷയാണ് തള്ളിയത്

2022 ജനുവരി ഒന്നിനും ഫെബ്രുവരി 24നും ഇടയിലുള്ള വിവിധ ദിവസങ്ങളിലാണ് കേസിന്നാസ്പദമായ സംഭവം. കുട്ടിയുടെ മാനസിക അസുഖമുള്ള മാതാവിനെ ചികിത്സിക്കാനായി മൊറയൂര്‍ എഴുത്തുപറമ്പിലുള്ള വീട്ടിലെത്തിയതായിരുന്നു പ്രതി. കുട്ടിക്ക് കൗണ്‍സിലിംഗ് ആവശ്യമാണെന്ന് പറഞ്ഞ് കിടപ്പുമുറിയില്‍ കൊണ്ടുപോയി പീഡിപ്പിച്ചുവെന്നാണ് കേസ്. ഇക്കഴിഞ്ഞ ആഗസ്റ്റ് 15ന് കൊണ്ടോട്ടി പൊലീസാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.

Leave a Reply

Your email address will not be published. Required fields are marked *