
മലപ്പുറം: പിഞ്ചുകുഞ്ഞിന്റെ മൃതദേഹം ബക്കറ്റിലും മാതാവിനെ തൂങ്ങിമരിച്ച നിലയിലും കണ്ടെത്തി.പുല്പ്പറ്റക്ക് സമീപം ഒളമതിലിലാണ് മൂന്ന് മാസം പ്രായമായ ആണ്‍കുഞ്ഞിനെ ശുചിമുറിയിലെ ബക്കറ്റിൽ വെള്ളത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. ഒളമതില്‍ സ്വദേശി മിനി(45) ആണ് മരിച്ചത്.
കുഞ്ഞിനെ കൊലപ്പെടുത്തിയ ശേഷം ഇവര്‍ ജീവനൊടുക്കിയതാണെന്നാണ് പ്രാഥമിക നിഗമനം. ഇവരുടെ ആത്മഹത്യാക്കുറിപ്പ് കണ്ടെത്തിയതായി പറയുന്നു.
മരണത്തില്‍ മറ്റാര്‍ക്കും പങ്കില്ല. ആരെയും കുറ്റപ്പെടുത്തുന്നില്ലെന്നും ആത്മഹത്യാക്കുറിപ്പില്‍ പറയുന്നു. സ്വന്തം വീട്ടിലാണ് യുവതിയെ മരിച്ച നിലയില്‍ കണ്ടെത്തിയത്. സംഭവത്തില്‍ മഞ്ചേരി പൊലീസ് അന്വേഷണം ആരംഭിച്ചു.�
ശ്രദ്ധിക്കുക: ആത്മഹത്യ ഒന്നിനും പരിഹാരമല്ല, മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക, അതിജീവിക്കാൻ ശ്രമിക്കുക. Toll free helpline number: 1056)