പെരിന്തൽമണ്ണ: കലയും സാഹിത്യവും സംസ്കാരവും രാഷ്ട്രീയവുമെല്ലാം മനുഷ്യ ബന്ധങ്ങളെ കോർത്തിണക്കുമെന്ന് എം.പി. അബ്ദുസമദ് സമദാനി എം.പി. ആനമങ്ങാട് കഥകളി ക്ലബിന്റെ 40ാം വാർഷികാഘോഷം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ക്ലബ് അംഗങ്ങൾ തിരി തെളിയിച്ചതോടെയാണ് ആഘോഷത്തിന് തുടക്കമായത്. അന്തരിച്ച സാഹിത്യകാരൻ എം.ടി. വാസുദേവൻ നായരെയും ഗായകൻ പി. ജയചന്ദ്രനെയും സമദാനി അനുസ്മരിച്ചു. നജീബ് കാന്തപുരം എം.എൽ.എ അധ്യക്ഷത വഹിച്ചു.
കഥകളി ക്ലബിന്റെ യുവപ്രതിഭ പുരസ്കാരം കഥകളി കലാകാരൻ കലാക്ഷേത്രം രൻജിഷ് രാജന് കഥകളി സംഗീതജ്ഞൻ പാലനാട് ദിവാകരൻ സമർപ്പിച്ചു. ഡോ.എൻ.പി. വിജയകൃഷ്ണൻ പ്രശസ്തി പത്രം നൽകി. കലാമത്സരവിജയികളായ ഷഹിൻഷ, ഷംമിൽ, സന ശബ്നം എന്നിവരെ ആദരിച്ചു. മുൻ എം.എൽ.എ വി. ശശികുമാർ മുഖ്യാതിഥിയായിരുന്നു. ആലിപ്പറമ്പ് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ.ടി. അഫ്സൽ, കേരള കലാമണ്ഡലം ഡീനും കലാനിരൂപകനുമായ കെ.ബി. രാജ് ആനന്ദ് എന്നിവർ മുഖ്യ പ്രഭാഷണം നടത്തി. കഥകളി ക്ലബ് സ്ഥാപക അംഗങ്ങളായ വി. ശിവരാമൻ, പി. ബാലകൃഷ്ണൻ നായർ, ഒ. കൃഷ്ണനുണ്ണി നമ്പൂതിരി, പി.പി. ശിവശങ്കര മേനോൻ എന്നിവരെ അനുസ്മരിച്ചു. നാടൻ കലാകാരൻ പി. ഉണ്ണികണ്ട വൈദ്യർ, ഇലത്താളം കലാകാരൻ കുട്ടൻ നായർ കരിമ്പുഴ, ചെണ്ട കലാകാരൻ പി. രാമൻകുട്ടി ആനമങ്ങാട് എന്നിവരെ ആദരിച്ചു.
ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഷീജ മോൾ, അംഗങ്ങളായ പി.പി. രാജേഷ്, സി. ബാലസുബ്രഹ്മണ്യൻ, കഥകളി ക്ലബ് പ്രസിഡന്റ് വി. രാജൻ, സ്വാഗത സംഘം ജന. കൺവീനർ എൻ. പീതാംബരൻ, ഇ.വി. ശങ്കരനാരായണൻ, ഇ.എം. നാരായണൻ നമ്പൂതിരി, എൻ.പി. മുരളി, പി.ടി. മുഹമ്മദ്, സി.പി. വിജയൻ, സത്താർ ആനമങ്ങാട്, കെ. പ്രേംകുമാർ, ടി.പി. മോഹൻദാസ്, ഇ.പി. അയ്യൂബ്, കെ. മുരളീധരൻ, പി.എം. ഷംസാദലി, വി.സി. ശശി, ഇ.വി. മുകുന്ദൻ തുടങ്ങിയവർ സംസാരിച്ചു.�