ഡോ.ഡെന്നിസ് പോൾ ഇന്ത്യൻ ഡെന്റൽ അസോസിയേഷൻ തിരൂർ ബ്രാഞ്ച് പ്രസിഡന്റ്

Spread the love

ഇന്ത്യൻ ഡെന്റൽ അസോസിയേഷൻ (ഐ.ഡി.എ) തിരൂർ ബ്രാഞ്ച് വാർഷിക പൊതുയോഗത്തിൽ ഐ.ഡി.എ സംസ്ഥാന സെക്രട്ടറി ഡോ.ദീബു.ജെ മാത്യു സംസാരിക്കുന്നു

തിരൂർ: ഇന്ത്യൻ ഡെന്റൽ അസോസിയേഷൻ (ഐ.ഡി.എ) തിരൂർ ബ്രാഞ്ച് അധ്യക്ഷനായി ഡോ.ഡെന്നിസ് പോളിനെ തെരഞ്ഞെടുത്തു. ഞായറാഴ്ച തിരൂർ ബി.പി.അങ്ങാടി മെഹഖ് ഓഡിറ്റോറിയത്തിൽ വെച്ച് നടന്ന വാർഷിക പൊതുയോഗത്തിൽ ഇന്ത്യൻ ഡെന്റൽ അസോസിയേഷൻ സംസ്ഥാന സെക്രട്ടറി ഡോ.ദീബു.ജെ മാത്യു മുഖ്യാഥിതിയായിരുന്നു.

ഐ.ഡി.എ തിരൂർ ബ്രാഞ്ച് സെക്രട്ടറിയായി ഡോ.ഫെമിഷയേയും ട്രഷററായി ഡോ.അഷ്റഫിനെയും തെരഞ്ഞെടുത്തു.

ഐ.എം.എ വൈസ് പ്രസിഡന്റ് ഡോ.ഇന്ദിര വേണുഗോപാൽ, തിരൂർ ഐ.എം.എ സെക്രട്ടറി ഡോ.ജംഷീർ, ഐ.ഡി.എ മുൻ പ്രസിഡന്റ് ഡോ.മുഹമ്മദ് ഫൈസൽ എന്നിവർ സംസാരിച്ചു.��

Leave a Reply

Your email address will not be published. Required fields are marked *