ആരോഗ്യ ഇന്‍ഷുറന്‍സ് നിഷേധിച്ചു; ചികിത്സച്ചെലവും നഷ്ടപരിഹാരവും നല്‍കാന്‍ ഉപഭോക്തൃ കമീഷൻ വിധി

ആരോഗ്യ ഇന്‍ഷുറന്‍സ് നിഷേധിച്ചു; ചികിത്സച്ചെലവും നഷ്ടപരിഹാരവും നല്‍കാന്‍ ഉപഭോക്തൃ കമീഷൻ വിധി

മ​ല​പ്പു​റം: രോ​ഗം മ​റ​ച്ചു​വെ​ച്ച് പോ​ളി​സി​യെ​ടു​ത്തെ​ന്നാ​രോ​പി​ച്ച് ആ​നു​കൂ​ല്യം നി​ഷേ​ധി​ച്ച​തി​ന് ഉ​പ​ഭോ​ക്താ​വി​ന് ഇ​ന്‍ഷു​റ​ന്‍സ് തു​ക​യും ന​ഷ്ട​പ​രി​ഹാ​ര​വും കോ​ട​തി​ച്ചെ​ല​വും ന​ല്‍കാ​ന്‍ ഉ​പ​ഭോ​ക്തൃ ക​മീ​ഷ​ൻ ഉ​ത്ത​ര​വ്. പെ​രി​ന്ത​ല്‍മ​ണ്ണ കൊ​ള​ത്തൂ​ര്‍ സ്വ​ദേ​ശി ഉ​മ്മ​ര്‍ ന​ല്‍കി​യ പ​രാ​തി​യി​ലാ​ണ് സ്റ്റാ​ര്‍ ഹെ​ല്‍ത്ത് ഇ​ന്‍ഷു​റ​ന്‍സ് ക​മ്പ​നി ഇ​ന്‍ഷു​റ​ന്‍സ് തു​ക​യാ​യ 12,72,831 രൂ​പ​യും ന​ഷ്ട​പ​രി​ഹാ​ര​മാ​യി ഒ​രു ല​ക്ഷം രൂ​പ​യും കോ​ട​തി​ച്ചെ​ല​വ് 20,000 രൂ​പ​യും ന​ല്‍ക​ണ​മെ​ന്ന് വി​ധി​ച്ച​ത്.

രോ​ഗം മ​റ​ച്ചു​വെ​ച്ചാ​ണ് ആ​രോ​ഗ്യ ഇ​ന്‍ഷു​റ​ന്‍സ് പോ​ളി​സി​യെ​ടു​ത്ത​ത് എ​ന്നാ​യി​രു​ന്നു ക​മ്പ​നി​യു​ടെ വാ​ദം. പ​രാ​തി​ക്കാ​ര​ന്‍ വൃ​ക്ക​സം​ബ​ന്ധ​മാ​യ അ​സു​ഖ​ത്തി​ന് പെ​രി​ന്ത​ല്‍മ​ണ്ണ ഇ.​എം.​എ​സ് ആ​ശു​പ​ത്രി​യി​ലും തൃ​ശൂ​രി​ലെ വെ​സ്റ്റ് ഫോ​ര്‍ട്ട് ആ​ശു​പ​ത്രി​യി​ലും ചി​കി​ത്സ തേ​ടി​യി​രു​ന്നു.

വെ​സ്റ്റ് ഫോ​ര്‍ട്ട് ആ​ശു​പ​ത്രി​യി​ലെ ചി​കി​ത്സാ​രേ​ഖ​യി​ല്‍ ര​ണ്ടു മാ​സ​മാ​യി ചി​കി​ത്സ​യു​ണ്ടാ​യി​രു​ന്നെ​ന്ന് രേ​ഖ​പ്പെ​ടു​ത്തി​യി​രു​ന്നു. ഇ​തി​ന്റെ അ​ടി​സ്ഥാ​ന​ത്തി​ല്‍ ഇ​ന്‍ഷു​റ​ന്‍സ് പോ​ളി​സി​യെ​ടു​ക്കു​മ്പോ​ൾ​ത​ന്നെ രോ​ഗ​മു​ണ്ടാ​യി​രു​ന്നെ​ന്നാ​യി​രു​ന്നു ക​മ്പ​നി​യു​ടെ വാ​ദം. രോ​ഗം മ​റ​ച്ചു​വെ​ച്ചാ​ണ് പോ​ളി​സി എ​ടു​ത്ത​തെ​ന്നും ആ​നു​കൂ​ല്യം ന​ല്‍കാ​നാ​വി​ല്ലെ​ന്നും ക​മ്പ​നി അ​റി​യി​ക്കു​ക​യാ​യി​രു​ന്നു.

ചി​കി​ത്സാ​കാ​ല​യ​ള​വ് കാ​ണി​ച്ച​തി​ല്‍ പി​ഴ​വ് പ​റ്റി​യ​താ​ണെ​ന്ന് കാ​ണി​ച്ച് ഡോ​ക്ട​ര്‍ ന​ല്‍കി​യ സ​ര്‍ട്ടി​ഫി​ക്ക​റ്റ് ഹാ​ജ​രാ​ക്കി​യെ​ങ്കി​ലും അ​ത് പ​രി​ഗ​ണി​ക്കാ​ന്‍ ക​മ്പ​നി ത​യാ​റാ​യി​ല്ല. തു​ട​ര്‍ന്നാ​ണ് ഉ​പ​ഭോ​ക്തൃ ക​മീ​ഷ​നി​ല്‍ പ​രാ​തി ന​ല്‍കി​യ​ത്. രേ​ഖ​ക​ള്‍ പ​രി​ശോ​ധി​ച്ച ക​മീ​ഷ​ന്‍ ഇ​ന്‍ഷു​റ​ന്‍സ് ക​മ്പ​നി​യു​ടെ ന​ട​പ​ടി സേ​വ​ന​ത്തി​ലു​ള്ള വീ​ഴ്ച​യാ​ണെ​ന്ന് ക​ണ്ടെ​ത്തു​ക​യാ​യി​രു​ന്നു. രേ​ഖ​യി​ല്‍ പി​ഴ​വ് വ​ന്ന​ത് ബ​ന്ധ​പ്പെ​ട്ട ഡോ​ക്ട​ര്‍ തി​രു​ത്തി​യി​ട്ടും ഇ​ന്‍ഷു​റ​ന്‍സ് ആ​നു​കൂ​ല്യം നി​ഷേ​ധി​ച്ച​ത് സേ​വ​ന​ത്തി​ലു​ള്ള വീ​ഴ്ച​യാ​ണെ​ന്ന് ക​ണ്ടെ​ത്തി. ചി​കി​ത്സ​ച്ചെ​ല​വാ​യ 12,72,831 രൂ​പ ഒ​മ്പ​തു ശ​ത​മാ​നം പ​ലി​ശ​യോ​ടെ ന​ല്‍ക​ണ​മെ​ന്നും ക​മീ​ഷ​ന്‍ ഉ​ത്ത​ര​വി​ട്ടു. ഒ​രു ല​ക്ഷം രൂ​പ ന​ഷ്ട​പ​രി​ഹാ​ര​വും 20,000 രൂ​പ കോ​ട​തി​ച്ചെ​ല​വും ഒ​രു മാ​സ​ത്തി​ന​കം ന​ല്‍ക​ണ​മെ​ന്ന് കെ. ​മോ​ഹ​ന്‍ദാ​സ് പ്ര​സി​ഡ​ന്റും പ്രീ​തി ശി​വ​രാ​മ​ന്‍, സി.​വി. മു​ഹ​മ്മ​ദ് ഇ​സ്മാ​യി​ല്‍ എ​ന്നി​വ​ര്‍ അം​ഗ​ങ്ങ​ളു​മാ​യ ജി​ല്ല ഉ​പ​ഭോ​ക്തൃ ക​മീ​ഷ​ന്‍ ഉ​ത്ത​ര​വി​ല്‍ പ​റ​ഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *