നിയന്ത്രണംവിട്ട ടിപ്പർ ഇടിച്ച് ബൈക്ക് യാത്രക്കാരൻ മരിച്ചു

നിയന്ത്രണംവിട്ട ടിപ്പർ ഇടിച്ച് ബൈക്ക് യാത്രക്കാരൻ മരിച്ചു
Spread the love

വാഴക്കാട്: മുണ്ടുമുഴിയിൽ നിയന്ത്രണംവിട്ട ടിപ്പർ ലോറി ഇടിച്ച് ഒരാൾ മരിച്ചു. ബൈക്ക് യാത്രക്കാരായ മുണ്ടുമുഴി ഓട്ടുപാറ കുറുമ്പാലിക്കോട്ട് അഷ്റഫ് (52) ആണ് മരണപ്പെട്ടത്. മൂന്നു പേർക്ക് പരിക്കേറ്റു. ഒരാളുടെ നില ഗുരുതരമാണ്.

ഇന്ന് വൈകിട്ട് നാലു മണിയോടെയാണ് അപകടമുണ്ടായത്. അഷ്റഫിന്‍റെ സഹോദര പുത്രൻ റിയാസിനെ പരിക്കുകളോടെ കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

ലോറി, കാർ, ഓട്ടോ, ബൈക്കുകൾ തമ്മിൽ കൂട്ടിയിടിച്ചാണ് അപകടമുണ്ടായത്. 

Leave a Reply

Your email address will not be published. Required fields are marked *