മെഡിക്കൽ കോളജിൽ സി.ടി സ്കാനിങ് യന്ത്രം അടുത്ത ആഴ്ച എത്തും

മെഡിക്കൽ കോളജിൽ സി.ടി സ്കാനിങ് യന്ത്രം അടുത്ത ആഴ്ച എത്തും

മ​ഞ്ചേ​രി: ഏ​റെ​നാ​ള​ത്തെ കാ​ത്തി​രി​പ്പി​നൊ​ടു​നി​ൽ ഗ​വ. മെ​ഡി​ക്ക​ൽ കോ​ള​ജി​ൽ ആ​ശു​പ​ത്രി​യി​ൽ 128 സ്ലൈ​സ് അ​ത്യാ​ധു​നി​ക സി.​ടി സ്കാ​നി​ങ് യ​ന്ത്രം ഈ ​മാ​സം 14ന് ​ആ​ശു​പ​ത്രി​യി​ലെ​ത്തി​ക്കും. കേ​ര​ള ഹെ​ൽ​ത്ത് റി​സ​ർ​ച് ആ​ൻ​ഡ് വെ​ൽ​ഫെ​യ​ർ സൊ​സൈ​റ്റി​യു​ടെ (കെ.​എ​ച്ച്.​ആ​ർ.​ഡ​ബ്ല്യൂ.​എ​സ്) നേ​തൃ​ത്വ​ത്തി​ലാ​ണ് അ​ത്യാ​ധു​നി​ക സ്കാ​നി​ങ് യ​ന്ത്രം സ്ഥാ​പി​ക്കു​ന്ന​ത്. വി ​പ്രൊ ജി ​ക​മ്പ​നി​യാ​ണ് യു.​എ​സ്.​എ​യി​ൽ​നി​ന്ന് യ​ന്ത്രം എ​ത്തി​ക്കു​ന്ന​ത്. യ​ന്ത്രം സ്ഥാ​പി​ക്കു​ന്ന​തി​ന് ആ​വ​ശ്യ​മാ​യ അ​ടി​സ്ഥാ​ന സൗ​ക​ര്യ​ങ്ങ​ൾ ആ​ശു​പ​ത്രി​യി​ൽ ഒ​രു​ക്കി. വൈ​ദ്യു​തീ​ക​ര​ണ പ്ര​വൃ​ത്തി​യും കേ​ബി​ൾ വ​ലി​ക്ക​ലും പൂ​ർ​ത്തി​യാ​യി. എ​ന്നാ​ൽ, പ്ര​വ​ർ​ത്തി​പ്പി​ക്കാ​നു​ള്ള ആ​വ​ശ്യ​മാ​യ വൈ​ദ്യു​തി ഇ​നി​യും ല​ഭ്യ​മാ​യി​ട്ടി​ല്ല. ഇ​തോ​ടെ സി.​ടി സ്കാ​നി​ങ് യ​ന്ത്ര​ത്തി​ന്‍റെ പ്ര​യോ​ജ​നം രോ​ഗി​ക​ൾ​ക്ക് ല​ഭി​ക്കാ​ൻ വൈ​കാ​നി​ട​യാ​യേ​ക്കും.

വൈ​ദ്യു​തി ല​ഭി​ക്കാ​ൻ പു​തി​യ ട്രാ​ൻ​സ്ഫോ​ർ​മ​ർ സ്ഥാ​പി​ക്ക​ണം. ഇ​തി​ന് സ​ർ​ക്കാ​റി​ൽ നി​ന്ന് ഇ​തു​വ​രെ ഭ​ര​ണാ​നു​മ​തി ല​ഭി​ച്ചി​ട്ടി​ല്ല. യ​ന്ത്രം പ്ര​വ​ർ​ത്തി​പ്പി​ക്കാ​ൻ ആ​വ​ശ്യ​മാ​യ വൈ​ദ്യു​തി മെ​ഡി​ക്ക​ൽ കോ​ള​ജി​ൽ​നി​ന്ന് ല​ഭ്യ​മാ​ക്കു​ന്ന​ത് സം​ബ​ന്ധി​ച്ച് നേ​ര​ത്തേ ത​ർ​ക്കം ഉ​ട​ലെ​ടു​ത്തി​രു​ന്നു. ആ​രോ​ഗ്യ മ​ന്ത്രി​യു​ടെ ഇ​ട​പെ​ട​ലി​നെ തു​ട​ർ​ന്ന് ആ​ശു​പ​ത്രി​യി​ൽ​നി​ന്ന് വൈ​ദ്യു​തി ല​ഭ്യ​മാ​ക്കാ​ൻ തീ​രു​മാ​നി​ച്ചാ​ണ് പ്ര​ശ്നം പ​രി​ഹ​രി​ച്ച​ത്. ആ​ശു​പ​ത്രി​യി​ൽ പു​തി​യ ട്രാ​ൻ​സ്ഫോ​ർ​മ​ർ സ്ഥാ​പി​ക്കാ​ൻ നേ​ര​ത്തേ 50 ല​ക്ഷം രൂ​പ അ​നു​വ​ദി​ച്ചി​രു​ന്നു. ഇ​തി​ന് ഭ​ര​ണാ​നു​മ​തി ന​ൽ​കാ​ൻ സ​ർ​ക്കാ​ർ ത​യാ​റാ​യി​ട്ടി​ല്ല. സൊ​സൈ​റ്റി​യു​ടെ നി​യ​ന്ത്ര​ണ​ത്തി​ലു​ള്ള സി.​ടി സ്കാ​ൻ യ​ന്ത്ര​ത്തി​ന് വൈ​ദ്യു​തി ന​ൽ​കി​യാ​ൽ ആ​ശു​പ​ത്രി​യു​ടെ പ്ര​വ​ർ​ത്ത​നം പ്ര​തി​സ​ന്ധി​യി​ലാ​കു​മെ​ന്നും ഭാ​വി​യി​ൽ ആ​ശു​പ്ര​ത്രി​യി​ൽ വൈ​ദ്യു​തി ക്ഷാ​മം നേ​രി​ടു​മെ​ന്നു​മാ​യി​രു​ന്നു ആ​ശു​പ​ത്രി അ​ധി​കൃ​ത​രു​ടെ വാ​ദം.

വി​ഷ​യ​ത്തി​ൽ ഇ​ട​പെ​ട​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് കേ​ര​ള ഹെ​ൽ​ത്ത് റി​സ​ർ​ച് ആ​ൻ​ഡ് വെ​ൽ​ഫെ​യ​ർ സൊ​സൈ​റ്റി ആ​രോ​ഗ്യ മ​ന്ത്രി​യെ സ​മീ​പി​ച്ചു. ഇ​തി​നെ തു​ട​ർ​ന്ന് ഏ​പ്രി​ൽ 21ന് ​ആ​രോ​ഗ്യ വ​കു​പ്പ് സെ​ക്ര​ട്ട​റി​യു​ടെ അ​ധ്യ​ക്ഷ​ത​യി​ൽ തി​രു​വ​ന​ന്ത​പു​ര​ത്ത് മെ​ഡി​ക്ക​ൽ കോ​ള​ജ് – കെ.​എ​ച്ച്.​ആ​ർ.​ഡ​ബ്ല്യൂ.​എ​സ് യോ​ഗം വി​ളി​ച്ചി​രു​ന്നു. ഇ​തി​ൽ മെ​ഡി​ക്ക​ൽ കോ​ള​ജി​ൽ​നി​ന്ന് വൈ​ദ്യു​തി ന​ൽ​ക​ണ​മെ​ന്ന് പ്രി​ൻ​സി​പ്പ​ൽ സെ​ക്ര​ട്ട​റി നി​ർ​ദേ​ശി​ച്ചു. ഭാ​വി​യി​ൽ പ്ര​ശ്നം നേ​രി​ടു​മെ​ന്ന കാ​ര​ണ​ത്താ​ൽ ഇ​പ്പോ​ൾ പ്ര​വ​ർ​ത്തി​പ്പി​ക്കാ​നു​ള്ള സ്കാ​നി​ങ് യ​ന്ത്ര​ത്തി​ന് വൈ​ദ്യു​തി ന​ൽ​കാ​തി​രി​ക്കാ​ൻ ആ​വി​ല്ലെ​ന്ന​താ​യി​രു​ന്നു യോ​ഗ​ത്തി​ലെ വി​ല​യി​രു​ത്ത​ൽ. ക​ഴി​ഞ്ഞ 12 വ​ർ​ഷം ഒ.​പി ബ്ലോ​ക്കി​ൽ പ്ര​വ​ർ​ത്തി​ച്ചി​രു​ന്ന സൊ​സൈ​റ്റി​യു​ടെ സ്കാ​നി​ങ് യൂ​നി​റ്റി​ന് വൈ​ദ്യു​തി ന​ൽ​കി​യ​ത് ആ​ശു​പ​ത്രി​യി​ൽ നി​ന്നാ​യി​രു​ന്നു. വൈ​ദ്യു​തി ലൈ​ൻ വ​ലി​ക്കാ​നു​ള്ള കേ​ബി​ൾ ചെ​ല​വ് വ​ഹി​ച്ച​തും അ​ടി​സ്ഥാ​ന സൗ​ക​ര്യ​ങ്ങ​ൾ ഒ​രു​ക്കി​യ​തും കെ.​എ​ച്ച്.​ആ​ർ.​ഡ​ബ്ല്യൂ.​എ​സ് അ​ധി​കൃ​ത​രാ​ണ്. 42 ല​ക്ഷം രൂ​പ​യാ​ണ് ഇ​തി​നാ​യി ചെ​ല​വ​ഴി​ച്ച​ത്.

Leave a Reply

Your email address will not be published. Required fields are marked *