‘കടന്ന വർത്തമാനങ്ങൾ പറഞ്ഞിട്ട് ബന്ധമില്ലെന്ന് പറഞ്ഞാൽ മാത്രം പോര’; വിമർശനം കടുപ്പിച്ച് പി.കെ കുഞ്ഞാലിക്കുട്ടി

‘കടന്ന വർത്തമാനങ്ങൾ പറഞ്ഞിട്ട് ബന്ധമില്ലെന്ന് പറഞ്ഞാൽ മാത്രം പോര’; വിമർശനം കടുപ്പിച്ച് പി.കെ കുഞ്ഞാലിക്കുട്ടി

മലപ്പുറം: പാണക്കാട് സാദിഖലി തങ്ങൾക്കെതിരെ ഉമർ ഫൈസി മുക്കം നടത്തിയ പരാമർശത്തിൽ സമസ്തക്ക് ബന്ധമില്ലെന്ന് മാത്രം പറഞ്ഞാൽ പോരെന്ന് മുസ് ലിം ലീഗ് ദേശീയ ജനറൽ സെക്രട്ടറി പി.കെ കുഞ്ഞാലിക്കുട്ടി. കടന്ന വർത്തമാനങ്ങൾ പറഞ്ഞിട്ട് അവസാനം ബന്ധമില്ലെന്ന് പറഞ്ഞാൽ മാത്രം പോരെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

കാര്യങ്ങൾ സമസ്ത നേതൃത്വവുമായി സംസാരിക്കേണ്ടതുണ്ട്. ഇത്തരം പ്രസ്താവനകൾ ഗൗരവതരമാണ്. ഇതിലൊക്കെ സമസ്തയുമായി ബന്ധപ്പെട്ട് തീരുമാനമെടുക്കേണ്ടി വരും എന്നേ ഇപ്പോൾ പറയുന്നുള്ളൂവെന്നും കുഞ്ഞാലിക്കുട്ടി വ്യക്തമാക്കി.

സമസ്തയും ലീഗും തമ്മിലുള്ള ബന്ധം നോക്കിയാൽ ഇതൊന്നും സംഭവിക്കാൻ പാടില്ല. മുൻകാലങ്ങളിൽ സംഭവിച്ചിട്ടുമില്ല. ഇത് ഗൗരവമായി കാണുമെന്നും കുഞ്ഞാലിക്കുട്ടി മാധ്യമങ്ങളോട് പറഞ്ഞു.

ക​ഴി​ഞ്ഞ​ ദി​വ​സം എ​ട​വ​ണ്ണ​പ്പാ​റ​യി​ൽ ന​ട​ന്ന പൊ​തു​പ​രി​പാ​ടി​യി​ൽ കെ. ​ഉ​മ​ർ ഫൈ​സി മു​ക്കം ന​ട​ത്തി​യ പ്ര​സം​ഗ​ത്തി​ലെ വി​വാ​ദ പ​രാ​മ​ർ​ശ​ങ്ങ​ളു​മാ​യി സ​മ​സ്ത​ക്ക് ബ​ന്ധ​മി​ല്ലെ​ന്ന് സ​മ​സ്ത കേ​ര​ള ജം​ഇ​യ്യ​തു​ൽ ഉ​ല​മ പ്ര​സി​ഡ​ന്‍റ്​ ജി​ഫ്രി മു​ത്തു​ക്കോ​യ ത​ങ്ങ​ൾ, ജ​ന​റ​ൽ സെ​ക്ര​ട്ട​റി പ്ര​ഫ. കെ. ​ആ​ലി​ക്കു​ട്ടി മു​സ്‌​ലി​യാ​ർ, സെ​ക്ര​ട്ട​റി എം.​ടി. അ​ബ്ദു​ല്ല മു​സ്‌​ലി​യാ​ർ, ട്ര​ഷ​റ​ർ പി.​പി. ഉ​മ്മ​ർ മു​സ്‌​ലി​യാ​ർ കൊ​യ്യോ​ട് എ​ന്നി​വ​ർ സം​യു​ക്ത പ്ര​സ്താ​വ​ന​യി​ൽ വ്യക്തമാക്കിയത്.

സ​മ​സ്ത​യു​ടെ​യും പോ​ഷ​ക സം​ഘ​ട​ന​ക​ളു​ടെ​യും ഉ​ത്ത​ര​വാ​ദ​പ്പെ​ട്ട പ​ദ​വി​യി​ൽ ഇ​രി​ക്കു​ന്ന​വ​രും പ്ര​വ​ർ​ത്ത​ക​രും വി​വാ​ദ പ്ര​സ്താ​വ​ന​ക​ളി​ൽ നി​ന്നും ആ​രോ​പ​ണ-​പ്ര​ത്യാ​രോ​പ​ണ​ങ്ങ​ളി​ൽ നി​ന്ന് പൂ​ർ​ണ​മാ​യി വി​ട്ടു​നി​ൽ​ക്ക​ണ​മെ​ന്നും നേ​താ​ക്ക​ൾ അ​ഭ്യ​ർ​ഥി​ച്ചു. നൂ​റ്റാ​ണ്ട് പി​ന്നി​ടു​ന്ന സ​മ​സ്ത വൈ​വി​ധ്യ​മാ​ർ​ന്ന പ​ദ്ധ​തി​ക​ളു​മാ​യി നൂ​റാം വാ​ർ​ഷി​ക​ത്തി​ന് ത​യാ​റെ​ടു​ക്കു​ന്ന സ​ന്ദ​ർ​ഭ​ത്തി​ൽ സം​ഘ​ട​ന​യെ കൂ​ടു​ത​ൽ ശ​ക്തി​പ്പെ​ടു​ത്താ​നു​ള്ള ശ്ര​മ​ങ്ങ​ളാ​ണ് എ​ല്ലാ​വ​രി​ൽ നി​ന്നും ഉ​ണ്ടാ​വേ​ണ്ട​ത്.

ഐ​ക്യ​ത്തി​നും സൗ​ഹാ​ർ​ദ​ത്തി​നും ഭം​ഗം വ​രു​ത്തു​ന്ന​വി​ധം പൊ​തു വേ​ദി​ക​ളി​ലും സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ലും വി​വാ​ദ പ​രാ​മ​ർ​ശ​ങ്ങ​ൾ ന​ട​ത്തു​ന്ന​ത് പൂ​ർ​ണ​മാ​യി ഒ​ഴി​വാ​ക്ക​ണം. പ്ര​ശ്ന​പ​രി​ഹാ​ര​ങ്ങ​ൾ​ക്കാ​യി ഉ​ത്ത​ര​വാ​ദ​പ്പെ​ട്ട നേ​താ​ക്ക​ൾ ശ്ര​മ​ങ്ങ​ൾ ന​ട​ത്തു​ന്ന​തി​നി​ട​യി​ൽ വി​വാ​ദ പ്ര​സ്താ​വ​ന​ക​ൾ ആ​രി​ൽ​നി​ന്നും ഉ​ണ്ടാ​കാ​ൻ പാ​ടി​ല്ലെ​ന്നും നേ​താ​ക്ക​ൾ വ്യക്തമാക്കി.

Leave a Reply

Your email address will not be published. Required fields are marked *