മലയാളി ഹൃദയാഘാതം മൂലം റിയാദിൽ മരിച്ചു

മലയാളി ഹൃദയാഘാതം മൂലം റിയാദിൽ മരിച്ചു

റിയാദ്: മലയാളി റിയാദിൽ ഹൃദയാഘാതം മൂലം നിര്യാതനായി. മലപ്പുറം എടപ്പാൾ സ്വദേശി മാളിയേക്കൽ വീട്ടിൽ പരേതനായ അലി മകൻ അബ്​ദുല്ലക്കുട്ടി (54) ആണ്​ മരിച്ചത്​.

30 വർഷമായി റിയാദിൽ പ്രവാസിയായ ഇദ്ദേഹം അൽ ഖർജ് റോഡിലെ സൗദി ട്രിപ്പ് എന്ന കമ്പനിയിൽ ട്രെയിലർ ഡ്രൈവറായി ജോലി ചെയ്യുകയായിരുന്നു. ഉമ്മ: ബീവാത്തു കുട്ടി, ഭാര്യ: സാബിറ, മക്കൾ: നൂറ, ജാസ്മിൻ, റാഷിദ്.

സഹോദരങ്ങൾ: ഫാത്തിമ, ആയിഷ, മുഹമ്മദ്, അഷ്റഫ് (റിയാദ്), മൊയ്തു (റിയാദ്), ഇബ്രാഹിം. മരുമകന്‍: സെയ്ദ്. മൃതദേഹം നാട്ടിൽ കൊണ്ടുപോകുന്നതിനുവേണ്ടി റിയാദ് ഐ.സി.എഫ് വെൽഫെയർ സെക്രട്ടറി റസാഖ് വയൽക്കരയുടെ നേതൃത്വത്തിൽ ‘സഫ്​വ ടീം’ ആവശ്യമായ നിയമസഹായങ്ങൾ ചെയ്യുന്നു.

Leave a Reply

Your email address will not be published. Required fields are marked *