ഇതാ മലപ്പുറത്തിന്റെ ഹൃദയം

ഇതാ മലപ്പുറത്തിന്റെ ഹൃദയം

മ​ഞ്ചേ​രി: മ​ല​പ്പു​റം ഫു​ട്ബാ​ൾ ക്ല​ബ് തൊ​ടു​ത്ത പ​ന്ത് പാ​ഞ്ഞു​ക​യ​റി​യ​ത് പ​യ്യ​നാ​ടി​ന്റെ ഹൃ​ദ​യ​ത്തി​ലേ​ക്ക്. ടീ​മു​ക​ളു​ടെ ഓ​രോ നീ​ക്ക​വും ഗാ​ല​റി​യി​ൽ ആ​ര​വം തീ​ർ​ത്തു. സൂ​പ്പ​ർ ലീ​ഗ് കേ​ര​ള​യി​ലെ മ​ല​പ്പു​റ​ത്തി​ന്റെ ആ​ദ്യ ഹോം ​മ​ത്സ​രം കാ​ണാ​നെ​ത്തി​യ കാ​ൽ​പ​ന്തു പ്രേ​മി​ക​ൾ പ​യ്യ​നാ​ടി​നെ പ​ന്തു​ക​ളി​യു​ടെ പ​റു​ദീ​സ​യാ​ക്കി.

15,318 പേ​രാ​ണ് എം.​എ​ഫ്.​സി​യു​ടെ ആ​ദ്യ ക​ളി കാ​ണാ​നെ​ത്തി​യ​ത്. മ​ത്സ​ര​ത്തി​ന് വി​സി​ൽ മു​ഴ​ങ്ങും മു​മ്പ് ത​ന്നെ ഗാ​ല​റി നി​റ​ഞ്ഞു ക​വി​ഞ്ഞു. എ​ന്നാ​ൽ, ഉ​ദ്ഘാ​ട​ന മ​ത്സ​ര​ത്തി​ൽ എ​തി​രി​ല്ലാ​ത്ത മൂ​ന്നു ഗോ​ളു​ക​ൾ​ക്ക് ഫോ​ഴ്സാ കൊ​ച്ചി​യെ തോ​ൽ​പ്പി​ച്ച മ​ല​പ്പു​റം എ​ഫ്.​സി.​ക്ക് ആ​ദ്യ ഹോം ​മാ​ച്ചി​ൽ തോ​ൽ​വി ഏ​റ്റു​വാ​ങ്ങേ​ണ്ടി വ​ന്നു.

മ​ല​പ്പു​റം എ​ഫ്.സിക്കെ​തി​രെ ര​ണ്ടാം ഗോ​ൾ നേ​ടി​യ കാ​ലി​ക്ക​റ്റ്  എ​ഫ്.​സിയു​ടെ കെ​ർ വ​ൻ​സ് ബെ​ൽ​ഫോ​ർ​ട്ടിന്റെ ആഹ്ലാദം

നി​ല​ക്കാ​ത്ത പ്ര​വാ​ഹ​മാ​യി ആ​രാ​ധ​ക​ർ

ആ​ദ്യ പ​കു​തി പി​ന്നി​ട്ടി​ട്ടും ഗാ​ല​റി​യി​ലേ​ക്കു​ള്ള ഒ​ഴു​ക്ക് നി​ല​ച്ചി​ല്ല. ടി​ക്ക​റ്റ് ല​ഭി​ക്കാ​ത്ത​തി​നാ​ൽ അ​ക​ത്തു ക​ട​ക്കാ​നാ​കാ​തെ നി​ര​വ​ധി പേ​ർ പ്ര​ധാ​ന ക​വാ​ട​ത്തി​നു മു​ന്നി​ൽ കു​ടു​ങ്ങി. ജ​ന​ക്കൂ​ട്ട​ത്തെ നി​യ​ന്ത്രി​ക്കാ​ൻ പൊ​ലീ​സും വ​ള​ണ്ടി​യ​ർ​മാ​രും പാ​ടു​പെ​ട്ടു. സ്റ്റേ​ഡി​യ​ത്തി​ലേ​ക്കു​ള്ള മു​ഴു​വ​ൻ റോ​ഡു​ക​ളും വാ​ഹ​ന​ങ്ങ​ളാ​ൽ നി​റ​ഞ്ഞു. കി​ക്കോ​ഫി​ന് വി​സി​ൽ മു​ഴ​ക്കി​യ​തോ​ടെ ആ​ര​വം ക​ട​ലു​ണ്ടി​പ്പു​ഴ ക​ട​ന്നു.

ക​ള​റാ​ക്കി കാ​ലി​ക്ക​റ്റ്

ജി​ജോ ജോ​സ​ഫി​ന്റെ നാ​യ​ക​ത്വ​ത്തി​ലാ​യി​രു​ന്നു കാ​ലി​ക്ക​റ്റ് എ​ഫ്.​സി​യു​ടെ മു​ന്നേ​റ്റം. ആ​ദ്യ മ​ത്സ​ര​ത്തി​ൽ തി​രു​വ​ന​ന്ത​പു​രം കൊ​മ്പ​ൻ​സു​മാ​യി സ​മ​നി​ല​യി​ൽ പി​രി​ഞ്ഞ കാ​ലി​ക്ക​റ്റി​നു പ​യ്യ​നാ​ട്ടെ ജ​യം മ​ധു​ര​മു​ള്ള ഓ​ർ​മ​യാ​യി. സ​മ്മ​ർ​ദ​ത്തി​നു അ​ടി​പ്പെ​ടാ​തെ​യാ​യി​രു​ന്നു കാ​ലി​ക്ക​റ്റി​ന്റെ ക​ളി. ക്യാ​പ്റ്റ​ൻ ജി​ജോ​യും സ​ഹ​താ​ര​ങ്ങ​ളും കൂ​ളാ​യി മ​ത്സ​ര​ത്തെ സ​മീ​പി​ച്ചു.

അ​യ​ൽ​നാ​ട്ടി​ൽ ന​ട​ന്ന അ​ങ്കം കാ​ണാ​ൻ കോ​ഴി​ക്കോ​ട്ടു​നി​ന്ന് നി​ര​വ​ധി പേ​രാ​ണ് എ​ത്തി​യ​ത്. കാ​ലി​ക്ക​റ്റി​ന്റെ ആ​രാ​ധ​ക കൂ​ട്ടാ​യ്മ​യാ​യ ‘ബീ​ക്ക​ൺ​സ്‌ ബ്രി​ഗേ​ഡ്’ ഗാ​ല​റി​യു​ടെ ഒ​രു ഭാ​ഗം കൈ​യ​ടി​ക്കി​യു​ന്നു. ടീ​മി​ന്റെ വി​ജ​യ​ത്തി​ൽ അ​വ​ർ ആ​ന​ന്ദ​നൃ​ത്തം ച​വി​ട്ടി.

ക​ളി മ​റ​ന്ന് മ​ല​പ്പു​റം

ഗാ​ല​റി​യി​ലെ ആ​ര​വം ക​ളി​ക്കാ​രു​ടെ കാ​ലു​ക​ളി​ലേ​ക്കും പ​ട​ർ​ന്ന​തോ​ടെ മൈ​താ​ന​ത്തി​ന് തീ​പി​ടി​ച്ചു. എ​ന്നാ​ൽ, ആ​തി​ഥേ​യ ആ​രാ​ധ​ക​രു​ടെ ആ​ര​വം താ​ര​ങ്ങ​ൾ​ക്ക് മു​ത​ലെ​ടു​ക്കാ​ൻ ക​ഴി​ഞ്ഞി​ല്ല. മ​ല​പ്പു​റ​ത്തു​കാ​ര​ൻ ഫ​സ​ലു​വി​ന്റെ നേ​തൃ​ത്വ​ത്തി​ൽ ആ​ക്ര​മ​ണം ന​ട​ത്തി​യെ​ങ്കി​ലും ഗോ​ൾ മാ​ത്രം വി​ട്ടു​നി​ന്നു. കി​ട്ടി​യ അ​വ​സ​ര​ങ്ങ​ൾ കൃ​ത്യ​മാ​യി മു​ത​ലെ​ടു​ത്ത കാ​ലി​ക്ക​റ്റ് എ​ഫ്.​സി​യാ​വ​ട്ടെ മൂ​ന്ന് ത​വ​ണ മ​ല​പ്പു​റ​ത്തി​ന്റെ വ​ല കു​ലു​ക്കി. മു​ന്നേ​റ്റ​ത്തി​ലെ പാ​ളി​ച്ച​യാ​ണ് മ​ല​പ്പു​റ​ത്തി​ന്റെ തോ​ൽ​വി​ക്ക് കാ​ര​ണം.

പ്ര​തീ​ക്ഷ കൈ​വി​ടാ​തെ ആ​രാ​ധ​ക​ർ

ത​ട്ട​ക​ത്തി​ലെ ആ​ദ്യ മ​ത്സ​ര​ത്തി​ൽ പ​രാ​ജ​യ​പ്പെ​ട്ടെ​ങ്കി​ലും ത​ങ്ങ​ളു​ടെ ടീ​മി​ന് ഹൃ​ദ​യ​സ്പ​ർ​ശി​യാ​യ ഓ​ർ​മ​ക​ൾ സ​മ്മാ​നി​ച്ചാ​ണ് ആ​രാ​ധ​ക​ർ ടീ​മി​നെ യാ​ത്ര​യാ​ക്കി​യ​ത്. മ​ത്സ​ര ശേ​ഷം ടീം ​അം​ഗ​ങ്ങ​ൾ ആ​രാ​ധ​ക​രെ അ​ഭി​വാ​ദ്യം ചെ​യ്തു. കാ​ലി​ക്ക​റ്റ് ടീ​മി​നെ​യും മ​ല​പ്പു​റ​ത്തു​കാ​ർ നി​റ​ഞ്ഞ കൈ​യ​ടി​യോ​ടെ​യാ​ണ് വ​ര​വേ​റ്റ​ത്. സെ​പ്റ്റം​ബ​ർ 20 ന് ​തൃ​ശൂ​രി​നെ​തി​രെ സ്വ​ന്തം ത​ട്ട​ക​ത്തി​ൽ ത​ന്നെ​യാ​ണ് എം.​എ​ഫ്.​സി യു​ടെ അ​ടു​ത്ത മ​ത്സ​രം.

Leave a Reply

Your email address will not be published. Required fields are marked *