മ​ങ്ക​ട ടൗ​ണി​ൽ കു​ര​ങ്ങു​ക​ളു​ടെ വി​ള​യാ​ട്ടം

മ​ങ്ക​ട ടൗ​ണി​ൽ കു​ര​ങ്ങു​ക​ളു​ടെ വി​ള​യാ​ട്ടം

മ​ങ്ക​ട: ടൗ​ണി​ൽ മേ​ലെ അ​ങ്ങാ​ടി​യി​ൽ കൂ​ട്ടി​ൽ റോ​ഡി​ലും പ​രി​സ​ര​ങ്ങ​ളി​ലും കു​ര​ങ്ങു​ക​ളു​ടെ വി​ള​യാ​ട്ടം. ക​ഴി​ഞ്ഞ ഏ​താ​നും ദി​വ​സ​ങ്ങ​ളി​ലാ​യി ഇ​ട​ക്കി​ടെ ഈ ​ഭാ​ഗ​ത്തേ​ക്ക് കു​ര​ങ്ങു​ക​ൾ ഇ​റ​ങ്ങി​വ​രു​ന്നു. കെ​ട്ടി​ട​ത്തി​ന്റെ മു​ക​ളി​ലും വൈ​ദ്യു​തി ലൈ​നു​ക​ളി​ലു​മാ​ണ് ക​റ​ക്കം. നാ​ട്ടു​കാ​ർ​ക്ക് കൗ​തു​ക​മെ​ന്ന​തി​ലു​പ​രി വ്യാ​പാ​രി​ക​ൾ​ക്ക് ഇ​വ ഭീ​ഷ​ണി​യാ​ണ്.

ഏ​താ​നും മാ​സ​ങ്ങ​ൾ​ക്കു​മു​മ്പ് മ​ങ്ക​ട പെ​ട്രോ​ൾ പ​മ്പ് പ​രി​സ​ര​ങ്ങ​ളി​ൽ കു​ര​ങ്ങി​ന്റെ ശ​ല്യം ഉ​ണ്ടാ​യി​രു​ന്നു. ക​ട​ക​ളി​ൽ​നി​ന്ന് സാ​ധ​ന​ങ്ങ​ൾ എ​ടു​ത്തു​കൊ​ണ്ടു​പോ​കു​ന്ന​താ​യി പ​രാ​തി​യു​ണ്ടാ​യി​രു​ന്നു.

മ​ങ്ക​ട പാ​ല​ക്ക​ത്ത​ട​ത്തും ഈ​യി​ടെ​യാ​യി റോ​ഡ​രി​കി​ൽ കു​ര​ങ്ങു​ക​ളു​ടെ സാ​ന്നി​ധ്യ​മു​ണ്ട്. ടൗ​ണി​ന്റെ പി​റ​കു​വ​ശ​ത്തു​ള്ള കു​ന്നി​ലെ ഉ​പ​വ​ന​ങ്ങ​ളി​ൽ നി​ന്നാ​ണ് കു​ര​ങ്ങു​ക​ൾ എ​ത്തു​ന്ന​ത് എ​ന്നാ​ണ് നി​ഗ​മ​നം. എ​ന്നാ​ൽ, ചു​ര​ത്തി​ൽ നി​ന്നും മ​റ്റും ച​ര​ക്കു​ലോ​റി​ക​ളി​ലൂ​ടെ പ്ര​ദേ​ശ​ത്ത് കു​ര​ങ്ങു​ക​ൾ എ​ത്തു​ന്ന​താ​യും നാ​ട്ടു​കാ​ർ പ​റ​യു​ന്നു.

Leave a Reply

Your email address will not be published. Required fields are marked *